അവൾ അനുപമ – 1 18അടിപൊളി 

വേഗം.. വാ….

അവർ എവിടെ…?

അവരെ വിളിക്കു…

സമയം വൈകുന്നു….

ഞാൻ അവനെ ഒന്ന് നോക്കി…

നീ എന്താണ് നോക്കി നിൽക്കുന്നത്…

അവൻ എന്നെ….ഒന്ന് നോക്കി..

ഓട്ടോയുടെ അടുത്തേക്ക് പോയി…

ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മയെ കണ്ട്

അവൻ ഒന്നും മനസിലാകാതെ എന്നെ നോക്കി….

അമ്മ ഇറങ്ങിയപ്പോൾ വാല് പോലെ അവളും ഇറങ്ങി… അവളുടെ കോലം കണ്ടതും അവന് ആകെ സംശയമായി

അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു… കൂടെ ഉണ്ടായിരുന്നവർക്കും ഒന്നും മനസിലായില്ല… അവരും എന്നെയും നോക്കുന്നു.. അമ്മയെയും ആ കുട്ടിയേയും മാറി മാറി നോക്കുന്നു..

അവൻ ഓടി എന്റെ അടുത്തു വന്ന്…
എന്താടാ ഇതൊക്കെ…?

ഏതാണ് ആ കുട്ടി…?
നീയെന്താ അമ്മയും ആയിട്ടു വന്നേ…?
ആരുടെ കല്യാണം നടത്തണം എന്നാ നീ പറഞ്ഞത്..?
ആ കുട്ടിയുടെ ആണോ..?
പയ്യൻ എവിടെ…?
അവർക്കൊന്നും കാര്യം അറിയാത്തതു കൊണ്ട്. ചോദ്യങ്ങൾ ഇങ്ങനെ വന്ന് കൊണ്ടിരുന്നു…..

ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു നിൽക്കുമ്പോളേക്കും അവളുമായി അമ്മ ഞങ്ങളുടെ അടുത്തെത്തി …

കല്യാണം ഈ കുട്ടിക്കാണ്… കഴിക്കുന്നത്‌ ഇവനും.. അമ്മ പറഞ്ഞപ്പോൾ അവന്മാർ ഞെട്ടി…

ഇവനോ….?

കൂട്ടുകാർ ഒരുമിച്ചു ചോദിച്ചു..

ആ …. അവനും.. ഈ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു… ഇന്ന് പെണ്ണ് ചോദിക്കാൻ പോയതായിരുന്നു… അവര് അമ്പിനും വില്ലിനും അടുക്കുന്നില്ല…വഴക്കും ആയി….

പിന്നെ ഒന്നും നോക്കിയില്ല….ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെ അവളെ അവിടുന്ന് വിളിച്ചിറക്കി കൊണ്ട് വന്നു….

ബാക്കി ഒക്കെ പിന്നേ പറയാം… വേഗം ബാക്കി കാര്യങ്ങൾ ഒക്കെ നോക്ക്..

ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മ അവളെയും കൊണ്ട് പോയി…

അമ്മ പറഞ്ഞത് കേട്ടതും അവർക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി…

എത്ര ഭംഗിയായിട്ടാണ് അമ്മ കാര്യങ്ങൾ ഡീൽ ചെയ്തത്…

കൂട്ടുകാർ എല്ലാം കൂടെ എന്നെ കലിപ്പിൽ ഒന്ന് നോക്കി…

എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ… പരിഭവം ഉണ്ടായിരുന്നു അവരുടെ മുഖത്ത്…

നീ വാ… എന്ന് പറഞ്ഞ് അവർ എന്നെയും കൂട്ടി കൗണ്ടറിലേക്ക് നടന്നു…

ടാ നീ ആ ഓട്ടോക്കാരനെ വിട്ടേക്ക്…

ഒരാൾ അതിന് പോയി…
ബാക്കി ഉള്ളവർ കൌണ്ടറിൽ നിൽന്നു..

ടാ മാലയും ബൊക്കയും.. താലിയും ഒന്നും വാങ്ങാൻ പറ്റിയില്ല…

ഇവിടെ മാല കെട്ടുന്ന ചേച്ചിയെ കൊണ്ട് രണ്ട് തുളസി മാല കെട്ടിച്ചിട്ടുണ്ട്…

അത് പോരെ..?

ഹാ.. അത് മതി…

രണ്ട് പേരുടെയും id തരൂ…. കൗണ്ടറിൽ നിന്ന ആള് ഞങ്ങളോട് ചോദിച്ചു..
ചേട്ടാ id എന്റേത് ഉണ്ട്.. ആകുട്ടിയുടെ ഇല്ല… ഞാനും കൂട്ടുകാരും അവരെ സാഹചര്യം മനസ്സിലാക്കാൻ ശ്രെമിച്ചു..

അതൊന്നും പറഞ്ഞാൽ പറ്റില്ല…
Id ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിടാൻ പറ്റില്ല… കോപ്പി യും വേണം… രണ്ട് സാക്ഷികളുടെയും id കോപ്പി വേണം…

Id വൈകിട്ട് എത്തിക്കാം… ചേട്ടാ…പ്ലീസ്‌… അങ്ങനത്തെ സാഹചര്യം ആയതു കൊണ്ടല്ലേ…എല്ലാരും പറഞ്ഞ് നോക്കി…

ഇനി ഇപ്പോൾ എന്ത് ചെയ്യും…?

അപ്പോഴേക്കും അമ്മയും ആ കുട്ടിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു…

അമ്മ അവളുടെ മുടി ഒക്കെ ചീകി ഒതുക്കി പിരിച്ചിട്ടിരുന്നു.. ചെറുതായി കണ്ണെഴുതി.. പൊട്ടു കുത്തി.. പൗഡർ ഇട്ടിട്ടുണ്ട്…

അമ്മ എന്താ പ്രശ്നം…

കാര്യം മുഴുവൻ കേട്ട് ഇനി എന്താ ചെയ്യുക …അമ്മയും സംസാരിച്ചു നോക്കി…

നിയമം ആണ്……ചേച്ചി…… അത് കൊണ്ടാണ്…

വീട്ടിലേക്ക് പോയാലോ…? കൂട്ടുകാരൻ… ചോദിച്ചു…

ടാ… നീ അവരോടു… ആ തുളസി മാല പൂചിച്ചത് കൊണ്ട് വന്നു തരാൻ പറ…
ഏതായാലും വന്നതല്ലേ…

ഭഗവാന്റെ മുന്നിൽ എന്ത് നിയമം…

ഇന്ന് അമ്മ ഫുൾ മാസ്സ് ആണെല്ലോ…

അമ്മ എന്റെയും അവളുടെയും കൈ പിടിച്ച് അമ്പലത്തിന് മുന്നിൽ കൊണ്ട് നിർത്തി… അപ്പോഴേക്കും മാല പൂചിച്ചതും സിന്ദൂരവും തട്ടിൽ എത്തിയിരുന്നു…

അവിടെനിന്നു ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു… ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തി…തുളസി മാല അവളുടെ കഴുത്തിൽ ചാർത്തി… സിന്ദൂരം അവളുടെ സീമന്തരേഖയിലും ചാർത്തി… പെട്ടന്ന് ആണ് ഓർമ വന്നത്.. എന്റെ കഴുത്തിൽ കിടന്നിരുന്ന ചെയിൻ ഊരി ഭാഗവാനോട് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ അണിഞ്ഞു…അമ്മ രണ്ടുപേരുടെയും കൈ പിടിച്ച്….പ്രാർത്ഥിച്ചു ഇറങ്ങാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *