ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1
Fidayude Swapnavum Hidayude Jeevithavum Part 1 | Author : Eakan
[ Previous Part ] [ www.kambi.pw ]
ഇന്നും അവൾ എന്നെ നോക്കി ചിരിച്ചു. അവൾ അതുവഴി പോകുമ്പോഴൊക്കെ എന്നെ നോക്കി ചിരിക്കും.. ചൂരിദാറിന്റെ ഷാളുകൊണ്ട് തട്ടമിട്ട് മുടി മറക്കി എന്നെ നോക്കി അവൾ ചിരിക്കുമ്പോൾ അറിയാതെ ഞാനും ചിരിച്ചു പോകും. ചിരിക്കും എന്നല്ലാതെ ഒരിക്കലും അവൾ എന്നോടോ ഞാൻ അവളടോ ഒന്നും സംസാരിക്കാറില്ല. എന്നാൽ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.
” ഏട്ടന്റെ അമ്മ ഇവിടെ ഇല്ലേ? ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. “”
“അമ്മ ഇവിടെ ഇല്ലല്ലോ… അതുവഴി വന്നില്ലേ?
“വന്നോ? ഞാൻ കണ്ടില്ലല്ലോ… എന്നാൽ ഞാൻ അകത്തുള്ള സമയം ആയിരിക്കും വന്നത്. ഞാൻ മൂത്തുമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയാ. ഇനി നാള രാവിലെയേ തിരിച്ചു വരൂ. ഏട്ടന്റെ അമ്മയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഏട്ടന്റെ അമ്മയുടെ നമ്പർ ഒന്ന് തരുമോ? ”
“അമ്മയുടെ നമ്പർ ഫോണിൽ നോക്കണം. കാണാതെ അറിയില്ല. ഫോൺ ചാർജ് തീർന്നിട്ട് ചാർജ് ചെയ്യാൻ ഇപ്പോൾ വെച്ചതേ ഉള്ളൂ. ”
“ആണോ!!? എന്നാൽ ഏട്ടന്റെ നമ്പർ തരുമോ? ഒരു അത്യാവശ്യ കാര്യം ആയിരുന്നു. ഞാൻ രാത്രിയിൽ വിളിച്ചോളാം. ഒന്ന് തരാമോ..?
“അതിനെന്താ തരാലോ എഴുതിക്കോ…. ”
“വേണ്ട!. എന്റെ ഫോണിൽ നിന്നും ഏട്ടന്റെ ഫോണിലേക്ക് ഒരു മിസ് കാൾ അടിച്ചാൽ മതി.. ഇന്നാ എന്റെ ഫോൺ ”
ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ ടൈപ്പ് ചെയ്തു കാൾ ബട്ടൺ അമർത്തി.
“ഫിദ അതാണ് എന്റെ പേര്. സേവ് ചെയ്തു വെച്ചോ.” അവൾ പറഞ്ഞു.
“അറിയാം .. അമ്മ പറയാറുണ്ട്.’
“എന്നിട്ട് ഏട്ടൻ ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ??”
“അതിന് എന്റെ വീട്ടിന്റെ മുന്നിൽ കൂടെ ഫിദ പലപ്പോഴും പോയിട്ടും ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ.?”
“ഞാൻ ഒരു പെണ്ണല്ലേ ഏട്ടാ. ഞാൻ എങ്ങനെയാ!!! …. എന്നിട്ടും ഞാൻ അല്ലേ ഇപ്പോൾ ആദ്യം മിണ്ടിയത്. ഇനി എന്നും നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.. ഏട്ടന്റെ നമ്പർ എന്റെ കൈയിൽ ഉണ്ടല്ലോ ഞാൻ ഇടയ്ക്ക് വിളിച്ചോളാം.”
“എന്റെ പേര് അറിയാമോ ? ”
“പിന്നെ അറിയാതെ! ശ്രീജിത്ത്. ശ്രീയേട്ടൻ . ശ്രീയേട്ടനെപറ്റി ഏട്ടന്റെ അമ്മ എന്നോടും പറയാറുണ്ട്. ”
“ആഹാ! അങ്ങനെയും ഉണ്ടോ? അതൊരു പുതിയ അറിവാണ്.. സാധാരണ അമ്മ എന്നെ കുറിച്ച് അങ്ങനെ ഒന്നും ആരോടും പറയാറില്ല. ”
“അതെനിക്കറിയില്ല.. എന്നോട് പറയാറുണ്ട്. ഞാൻ ചോദിക്കാറും ഉണ്ട്.?
“എന്ത് പറയാറും ചോദിക്കാറും ഉണ്ടെന്ന്..? അതിന് മാത്രം എന്താ ഉള്ളത്.?”
“ഉണ്ടായിരിക്കും.. അതുകൊണ്ടല്ലേ ചോദിക്കുന്നത്? ഏട്ടനെ കുറച്ചു അമ്മയ്ക്ക് നല്ലതേ പറയാൻ ഉള്ളൂ.. പിന്നെ കുറച്ചു സങ്കടവും…”
“അത് കള്ളം.. എന്നെ കുറച്ചു എന്ത് നല്ലത് പറയാൻ ”
ഞാൻ ചോദിക്കുമ്പോൾ ആണ് ഫിദയുടെ ഫോണിൽ കാൾ വന്നത്.
“ഹലോ മൂത്തുമ്മ.. ഞാൻ വരുന്നുണ്ട്.. വേഗം വരാം.. ഞാൻ ശ്രീയേട്ടന്റെ വീടിന്റെ അവിടെ എത്തി.”
അതും പറഞ്ഞു. ഫിദ ഫോൺ വെച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“അത് മൂത്തുമ്മ വിളിച്ചതാ. ഞാൻ വരുന്നുണ്ടെന്ന് മൂത്തുമ്മയോട് വിളിച്ചു പറഞ്ഞിരുന്നു . മൂത്തുമ്മയുടെ കൂടെ ടൗണിൽ പോകണം. പെരുന്നാളിന് ഡ്രെസ്സ് എടുക്കാൻ.. പിന്നെ കാണാം മൂത്തുമ്മ കാത്ത് നിൽക്കുന്നുണ്ട്. നമുക്ക് പിന്നെ സംസാരിക്കാം.”
അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചുകൊണ്ട് ഫിദ നടന്നു. ഞാനും ഫിദയെ നോക്കി ചിരിച്ചു.
ഇപ്പോൾ എന്നെ പറ്റി കുറച്ചു അറിഞ്ഞില്ലേ.? ബാക്കി കുറച്ചു ഞാൻ തന്നെ പറയാം..
ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ ലോകം. അച്ഛൻ പ്രസാദ്… അമ്മ… ഗീത. അമ്മ ഒരു സഹകരണ ബാങ്കിലെ ബിൽ കളക്ടർ ആണ്. അച്ഛൻ കൂലിപ്പണിയും ഇപ്പോൾ എന്നോട് സംസാരിച്ച ഫിദ എന്റെ വീടിന്റെ അടുത്ത് തന്നെയുള്ളതാണ്. എന്റെ വീടിന്റെ മുറ്റത്തു കൂടെ നടന്നാണ് ഫിദ എന്നും അവളുടെ മൂത്തുമ്മയെ കാണാൻ പോകുന്നത്.
