ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

“അമ്പടി കള്ളി. അപ്പോൾ ഇത് തുടങ്ങിയിട്ട് കുറേ നാളായി അല്ലേ? എന്നിട്ട് ഇപ്പോഴല്ലേ മുത്തിനോട് പറഞ്ഞത്.?”

 

“അത് എനിക്ക് പോലും ഇപ്പോഴാ മനസ്സിലായത് ഞാൻ ശ്രീയേട്ടനെ പ്രേമിക്കുന്നുണ്ട് എന്ന കാര്യം.”

 

“ആഹാ!! അതെങ്ങനെ മനസ്സിലായി.?”

 

“എന്റെ മുത്തേ.. ഞാൻ കുറച്ചു ദിവസം ഉപ്പയുടെ വീട്ടിൽ പോയി നിന്നില്ലേ.. ഉപ്പയുടെ ഉപ്പ മരിച്ചപ്പോൾ ആ സമയം എനിക്ക് ശ്രീയേട്ടനെ കാണാൻ പറ്റിയില്ലല്ലോ .? അന്ന് മുതൽ എനിക്ക് എന്തോ പോലെ .. എന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷെ എപ്പോഴും ശ്രീയേട്ടനെ കുറിച്ചുള്ള ചിന്ത മനസ്സിൽ വരാൻ തുടങ്ങി. ഉറക്കം പോലും വരാതെ ആയി.

പിന്നെ ഞാൻ ശ്രീയേട്ടന്റെ വീട് വഴി വരുമ്പോൾ എന്റെ നെഞ്ച് കിടന്നു പട പട അടിക്കാൻ തുടങ്ങി. ശ്രീയേട്ടൻ അവിടെ കാണില്ലേ എന്ന സംശയം. പിന്നെ ശ്രീയേട്ടനെ കണ്ടപ്പോൾ ആണ് ആ പിടച്ചിൽ നിന്നത്. അന്ന് എനിക്ക് മനസ്സിലായി എന്റെ മനസ്സ് നിറയെ ശ്രീയേട്ടൻ ആണെന്ന്. ഞാൻ ശ്രീയേട്ടനെ പ്രേമിച്ചു തുടങ്ങി എന്ന്.”

 

“എന്നിട്ട് ഇപ്പോൾ അല്ലെ ഇതെല്ലാം മുത്തിനോട് പറയുന്നത്?”

 

“അതിന് ഞാൻ പോലും ഇപ്പോൾ ആണ് അറിഞ്ഞതെന്ന് പറഞ്ഞില്ലെ മുത്തേ… മുത്തേ!! ശ്രീയേട്ടന് എന്നെ ഇഷ്ട്ടം ആകുമോ? അതോ ശ്രീയേട്ടന് വേറെ ആരേലും ഉണ്ടാകുമോ? ഓഹ്!! ഈ മുത്ത്‌ കാരണം മനുഷ്യന്റെ സമാധാനം പോയി. ”

 

“അയ്യടാ! ഞാൻ കാരണം പോലും.. ഇത്രയും നാൾ ഇതെല്ലാം മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ട്.. ഇപ്പോൾ പറയുന്നത് കേട്ടില്ലേ ഞാൻ കാരണം സമാധാനം പോയെന്ന്. ഇത് ഇങ്ങനെ മനസ്സിൽ വെച്ചോണ്ട് നടക്കാതെ പോയി എന്റെ ശ്രീമോനോട് പറ. നിനക്ക് ശ്രീമോനോട് അസ്ഥിയിൽ പിടിച്ച പ്രേമം ആണെന്ന് ”

 

“അയ്യേ!!! ഞാൻ എങ്ങനെയാ മുത്തേ ഇത് പോയി പറയുന്നത്..? അയ്യേ നാണക്കേട്..”

 

“എടി മണ്ടൂസേ… ഇത് ഇങ്ങനെ ഉള്ളിൽ വെച്ച് നിൽക്കാതെ പറയുന്നതാ നല്ലത്. ഏതായാലും അവൻ ഒരിക്കലും നിന്നോട് പറയാൻ പോകുന്നില്ല അവന് നിന്നോട് ഇഷ്ട്ടം ആണെന്ന്.. നിന്നെ ഇഷ്ട്ടം ആണെങ്കിൽ പോലും.”

 

“അത് മുത്തിന് എങ്ങനെ അറിയാം…? ശ്രീയേട്ടൻ പറയില്ലന്ന്?”

 

“അതൊക്കെ എനിക്കറിയാം മോളെ.. അവൻ എന്റെ ചെക്കനാ…അതുകൊണ്ട് അവന്റെ മനസ്സ് എനിക്കറിയാം .”

 

“ചെക്കനോ? മോൻ പോയി ഇപ്പോൾ ചെക്കനും ആയോ?”

 

“ആ ആയി.. അവൻ എന്റെ ചെക്കൻ തന്നെയാ.. എടി കുശുമ്പി ചെക്കൻ എന്ന് പറഞ്ഞാൽ മോൻ എന്നും അർത്ഥം ഉണ്ട്.. ”

 

“മുത്തേ … ഞാൻ എങ്ങനെയാ ഈ കാര്യം ശ്രീയേട്ടനോട് പറയുന്നത്..? അതിന് ഒരു വഴി പറ മുത്തേ..”

 

“നാവ് കൊണ്ട് പറയണം. അല്ലാതെ എങ്ങനെ പറയാൻ..? ”

 

“ഈ മുത്തിന്റെ ഒരു കാര്യം.. അതെല്ല ഞാൻ ചോദിച്ചത്.. എനിക്ക് ശ്രീയേട്ടനെ ഇഷ്ട്ടം ആണെന്ന് എങ്ങനെയാ ശ്രീയേട്ടന്റെ മുന്നിൽ അവതരിപ്പിക്കുന്നതെന്ന് . അതിന് ഒരു വഴി പറ?”

 

 

“അതിനുള്ള വഴി ഞാൻ നാളെ പറഞ്ഞു തരാം ഇപ്പോൾ എന്റെ മോള് കിടന്നു ഉറങ്ങു.. ഗുഡ് നൈറ്റ്‌…”

അങ്ങനെ പറഞ്ഞു കൊണ്ട് ഇത്ത ഫിദയെ കെട്ടിപിടിച്ചു ഫിദയുടെ നെറ്റിയിൽ ഉമ്മ വെച്ചു. ഫിദ ഇത്തയേയും കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങി.

 

പിറ്റേന്ന് ഫിദ ഇന്നലെ വാങ്ങിയ ഡ്രെസ്സുമായിട്ടാണ് അതുവഴി വന്നത്.

 

എന്നെ കണ്ട ഉടനെ ഒരു കവർ എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു.

 

“ഇത് ശ്രീയേട്ടന് മൂത്തുമ്മ തന്നതാ. പെരുന്നാൾ സമ്മാനം..ഏട്ടനെ ശ്രീയേട്ടൻ എന്ന് വിളിക്കുന്നതിൽ ദേഷ്യം ഒന്നും ഇല്ലല്ലോ?”

 

“ഏയ്‌ ഇല്ല. ശ്രീയേട്ടൻ. കേൾക്കാൻ ഒരു രസമൊക്കെ ഉണ്ട്. അങ്ങനെ തന്നെ വിളിച്ചോ… എല്ലാവരും ജിത്തെന്നെ വിളിക്കൂ. പക്ഷെ

എന്തിനാ ഇത്. എനിക്ക് ഇങ്ങനെ ഉള്ളതൊന്നും ഇഷ്ട്ടം അല്ല. ”

 

“അതിന് അത് ശ്രീയേട്ടൻ തുറന്നു നോക്കിയത് പോലും ഇല്ലല്ലോ..? പിന്നെ കാണാതെ എങ്ങനെയാ ഇഷ്ട്ടം അല്ലെന്ന് പറയുന്നത്. തുറന്നു നോക്ക് എന്നിട്ട് പറ.. എന്നിട്ടും ഇഷ്ട്ടപെട്ടില്ലെങ്കിൽ മാറ്റി വാങ്ങാം. ”

Leave a Reply

Your email address will not be published. Required fields are marked *