ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

അടുത്ത ദിവസം അവൾ അതുവഴി വന്നപ്പോൾ ഞാൻ പറഞ്ഞു

 

“ആ സമ്മാനം കിട്ടിയില്ല.? ”

 

“അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ? ”

 

“ഇതുപോലെ ഒരു സുന്ദരിയിൽ നിന്ന് അങ്ങനെ ഒരു സമ്മാനം കിട്ടിയാൽ വേണെന്ന് പറയുമോ?”

 

“അപ്പോൾ എന്റെ ഉമ്മ വേണം. അല്ലേ? എന്നാലേ ഇപ്പോൾ തരാൻ മനസ്സ് ഇല്ല. അത് എന്റെ കെട്യോന് മാത്രം കൊടുക്കാൻ ഉള്ളതാണ്. എല്ലാവർക്കും കൊടുക്കാൻ ഉള്ളതല്ല.”

 

“അപ്പോൾ എന്റെ കൈ പിടിച്ചു അവിടെ ഫിദയുടെ വയറിൽ വെച്ചതോ?”

 

“അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി ചെയ്തു… ഇനിയും അങ്ങനെ ചെയ്യാൻ തോന്നിയാൽ ചെയ്യും എന്നൊന്നും ഇല്ല….. അത് ഈ ശ്രീയേട്ടൻ ഒരു പാവം അല്ലേ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ തൊട്ടോട്ടെ എന്ന് കരുതി. ”

 

“എന്നാലും ഉമ്മ തരില്ല. അല്ലെ? ”

 

“തരും.. ഒരിക്കൽ തരും… അതുവരെ എന്നോട് ചോദിക്കരുത്.. ”

 

“എന്താണ് ഫി . ഒരു ഉമ്മയല്ലേ ഞാൻ ചോദിച്ചുള്ളൂ..”

 

“അയ്യടാ .. ഒരു ഉമ്മ… കരയണ്ട. ഉറപ്പായും ഒരു ദിവസം ഞാൻ തരും. എന്റെ വിവാഹത്തിന് മുൻപ്. പോരെ?”

 

“കണ്ട പെണ്ണിനോട് ഉമ്മ ചോദിക്കുന്നു. നാണം ഇല്ലേ? ”

 

“ഇല്ല. ഞാൻ എന്റെ ഫിദയോടാ ചോദിച്ചത്. വേറെ ആരോടും അല്ല.”

 

“അതും എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫിദയോട് മാത്രം.?”

 

“എന്നാലേ ഇപ്പോൾ തരുന്നില്ല. ഞാൻ പറഞ്ഞില്ലേ എന്റെ വിവാഹത്തിന് മുൻപ് എന്തായാലും തരും.”

 

അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു. എന്നാൽ ഒരിക്കലും എനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് ഞാനോ. അവൾക്ക് എന്നോട് എന്തെങ്കിലും ഉണ്ടെന്ന് അവളോ പറഞ്ഞില്ല..

 

എങ്കിലും അവളെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിഞ്ഞില്ല. അവൾ എപ്പോഴും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു. പക്ഷെ അവളെ മോഹിക്കാനുള്ള അവകാശം എനിക്ക് ഇല്ലായിരുന്നു. എന്റെ ആരോഗ്യ പ്രശ്നം ആയിരുന്നു അതിന് പ്രധാന പ്രശ്നം.

 

ഞങ്ങൾ എപ്പോഴും സംസാരിക്കും. വിളിക്കാൻ കഴിയുമ്പോൾ എല്ലാം അവൾ വിളിക്കും. വരാൻ കഴിയുമ്പോൾ എല്ലാം വരും. രണ്ടും സാധിച്ചില്ലെങ്കിൽ മെസ്സേജ് അയക്കും. അതിനിടയിൽ അവളുടെ കല്ല്യാണ കാര്യം ശക്തമായി തന്നെ മുൻപോട്ട് പോയി. അവളുടെ എതിർപ്പ് ഉണ്ടെങ്കിലും കല്ല്യാണ കാര്യത്തിൽ ഏതാണ്ട് ധാരണ ആയെന്ന് അമ്മ പറഞ്ഞു അറിഞ്ഞു.

 

ഇനി എനിക്ക് ഇവളെ കൂടുതൽ കാണാനോ സംസാരിക്കാനോ കഴിയില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ അതൊന്നും ഞാൻ ഫിദയെ അറിയിച്ചില്ല.

 

പലപ്പോഴും കല്ല്യാണ കാര്യം ഞങ്ങൾ സംസാരിക്കും. അങ്ങനെ ഒരുദിവസം. രാത്രിയിൽ ഉറങ്ങാൻ കിടന്ന ശേഷം ഞങ്ങളുടെ പതിവ് സംസാരത്തിൽ.

അവൾ എനിക്ക് അയച്ചു തരുന്ന ഫോട്ടോയെ കുറച്ചു സംസാരിക്കുകയായിരുന്നു.

 

 

” ഇതുപോലെ ഒരു മൊഞ്ചത്തിയുടെ ഫോട്ടോകൾ അയച്ചു തന്നിട്ട് നോക്കരുതേ എന്ന് പറയുന്നത് അനീതി ആണ്. പക്ഷെ ഫോട്ടോയിൽ കാണുന്നതിനേക്കാളും നേരിട്ട് കാണാൻ ആണ് മൊഞ്ചു. ”

 

“ആണോ? എന്നാൽ എന്നെ കെട്ടിക്കോ . അതാകുമ്പോൾ എന്റെ മൊഞ്ചു നോക്കിയിരിക്കലോ. എന്താ കെട്ടുന്നോ? ”

 

“കെട്ടിയാൽ കൊള്ളാം എന്നുണ്ട്. പക്ഷെ ഇനി ഈ പ്രായത്തിൽ സുന്നത് കല്യാണം നടത്താൻ വയ്യ. അതുകൊണ്ട് ഞാൻ ഫോട്ടോ നോക്കിയിരുന്നോളാം.”

 

“അയ്യേ… അതിന് എന്നെ കെട്ടാൻ സുന്നത് കല്ല്യാണം ഒന്നും നടത്തേണ്ട.. ”

 

“പിന്നെ . സുന്നത് ചെയ്യാതെ ഫിദയെ എനിക്ക് കെട്ടിച്ചു തരുമോ.. ഞാൻ ഇങ്ങളെ കൂട്ടർ ആകേണ്ടേ?”

 

“വേണ്ട. എന്നെ കെട്ടാൻ ഒരു സുന്നത്തും ചെയ്യേണ്ട..

ശരിക്കും ശ്രീയേട്ടൻ എന്താ വിവാഹത്തെ കുറച്ചു ചിന്തിക്കാത്തത്?” ”

 

“അത് ഞാൻ എം.ബി.എ. യിൽ മെമ്പർ ആയത് കൊണ്ട്.?”

 

“എം. ബി എ യിലോ എന്ന് വെച്ചാൽ എന്താ?”

 

“ആ എം. ബി. എ. എന്ന് വെച്ചാൽ. മെമ്പർ ഓഫ് ബാച്ച്ലേഴ്‌സ് അസോസിയേഷൻ. ”

 

“പോ അവിടുന്ന്!!!.. ഞാൻ കാര്യായിട്ട് ചോദിച്ചതാ.”

Leave a Reply

Your email address will not be published. Required fields are marked *