ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

“എന്നെ പോലെ ഉള്ള ആളുകൾക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ…?”

 

“ശ്രീയേട്ടന് എന്താ കുഴപ്പം.? ശ്രീയേട്ടൻ സുന്ദരൻ അല്ലേ .. പിന്നെന്താ?”

 

” സുന്ദരനോ ?… ഹ ഹ ഹ അതൊക്കെ നമ്മളെ സ്നേഹിക്കുന്നവർക്ക് തോന്നുന്നത.. കേട്ടിട്ടില്ലേ..? കാക്കക്ക് തൻകുഞ്ഞ് പൊൻ കുഞ്ഞെന്ന്. പക്ഷെ മറ്റുള്ളവർക്കോ കാക്ക എന്നും കറുത്തതാ. ”

 

“ബാക്കി ഉള്ളവരുടെ കാര്യം എന്തിനാ ശ്രീയേട്ടൻ നോക്കുന്നത്. ശ്രീയേട്ടൻ ശ്രീയേട്ടനെ സ്നേഹിക്കുന്നവർ പറയുന്നത് മാത്രം കേട്ടാൽ പോരെ? ”

 

“അതാരാ എന്നെ സ്നേഹിക്കുന്ന അങ്ങനെ ഒരാൾ… ”

 

“കണ്ണ് തുറന്നു നോക്കിയാൽ കാണും. അങ്ങനെ ഒരാൾ ഉണ്ടെങ്കിലോ?”

 

” . ഒരു കാൽ ഇല്ലാത്ത ആളെ അല്ലേ സ്നേഹിക്കുന്നത്.. അങ്ങനെ ഉള്ളവരെ ആരും സ്നേഹിക്കില്ല. അങ്ങനെ ഉള്ളവർക്ക് പെണ്ണൊന്നും കിട്ടുകയും ഇല്ല. അങ്ങനെയുള്ള നിങ്ങളെ കൂട്ടർക്ക് കിട്ടുമായിരിക്കും അല്ലേ ? ”

 

“എന്റെ ശ്രീയേട്ടാ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്…. ഒരു കാലില്ലന്നോ? ഒരു കാലിന് ഇത്തിരി സ്വാധീനകുറവ് ഉണ്ടെന്നല്ലാതെ. വേറെ എന്താ..? അതിന് ഇങ്ങനെ ഒരു കാല് ഇല്ലെന്നൊന്നും പറയല്ലേ? ഇനി ഞങ്ങളെ കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടി ശ്രീയേട്ടനെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലോ ? ശ്രീയേട്ടൻ തിരിച്ചു സ്നേഹിക്കുമോ ? അവളെ സ്വീകരിക്കുമോ?”

 

“പെണ്ണിന് എന്താ വല്ല കുഴപ്പവും ഉണ്ടോ? എന്നെ പോലെ ഒരാളെ സ്നേഹിക്കാൻ…?”

 

“ഇനിയും ഇങ്ങനെ ഇത് തന്നെ പറഞ്ഞിരിക്കാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ ഞാൻ ഇനി ശ്രീയേട്ടനോട് മിണ്ടില്ല.?

 

“അങ്ങനെ പറയല്ലേ എന്റെ പൊന്നു ഫിദ…. എന്നോട് ഇങ്ങനെ സംസാരിക്കാൻ എനിക്ക് എന്റെ ഫിദ മാത്രമേ ഉള്ളൂ. ആ നീ കൂടെ മിണ്ടാതിരുന്നാൽ…”

 

“എന്നാൽ ശരി ഞാൻ പിണങ്ങുന്നില്ല…. ഞാൻ ചോദിച്ചതിന് ഉത്തരം താ.. ശ്രീയേട്ടനെ ആരെങ്കിലും ഞങ്ങളെ കൂട്ടത്തിൽ ഉള്ളവർ സ്നേഹിക്കുന്നുണ്ടെങ്കിൽ സ്വീകരിക്കുമോ..?”

 

“തീർച്ചയായും എന്നെ ശരിക്കും ഇഷ്ട്ടം ആണെങ്കിൽ.. എന്നെ ശരിക്കും അറിയാമെങ്കിൽ ഞാൻ സ്വീകരിക്കും.. പോരെ ?”

 

“പെണ്ണിന് സൗന്ദര്യം ഇല്ലെങ്കിൽ പോലും? ”

 

“എന്നെ സ്നേഹിക്കാൻ മനസ്സുള്ള പെണ്ണിന്റെ ആ മനസ്സ് മാത്രം ഞാൻ നോക്കിയാൽ പോരെ.. പോട്ടെ!!! എന്നെ പോലെ ഒരാളെ ഫിദ സ്നേഹിക്കുമോ ?”

 

“സ്നേഹിക്കും…”

 

“സ്നേഹിക്കുമായിരിക്കും. പക്ഷെ വിവാഹം കഴിക്കാൻ സമ്മതിക്കുമോ…?”

 

“ശ്രീയേട്ടന് സംശയം ഉണ്ടോ..? ഇനിയും വളച്ചു കെട്ടി ഞാൻ പറയുന്നില്ല. കുറെ നാളായി ഞാൻ പറയാതെ പറയുന്നു എനിക്ക് ശ്രീയേട്ടനെ ഇഷ്ട്ടമാണെന്ന് എന്നാൽ ശ്രീയേട്ടൻ അത് മനസ്സിലാക്കുന്നേ ഇല്ല. എനിക്ക് ശ്രീയേട്ടനെ വിവാഹം കഴിക്കാൻ സമ്മതം ആണ്..”

 

“അത് നല്ല തമാശ…”

 

“തമാശ അല്ല . കാര്യമായിട്ട് പറഞ്ഞതാ.. എന്താ എന്നെ ശ്രീയേട്ടന് വിശ്വാസം ഇല്ലെ?”.

 

“ഫിദയെ എനിക്ക് വിശ്വാസം ആണ്. പക്ഷെ എനിക്ക് ഫിദയെ കെട്ടിച്ചു തരാൻ ഫിദയുടെ വീട്ടുകാർ സമ്മതിക്കുമോ..?”

 

“എനിക്ക് ആരുടേയും സമ്മതം ആവശ്യം ഇല്ല.. ശ്രീയേട്ടന് എന്നെ ഇഷ്ട്ടമാണോ ,? അത് മാത്രം പറഞ്ഞാൽ മതി….”

 

“എനിക്ക് ഇഷ്ട്ടമാണ് ഫിദ. നിന്നെ ഒരുപാട് ഇഷ്ട്ടമാണ്. പലപ്പോഴും ഇത് പറയണം എന്ന് ഞാൻ കരുതിയതാ… പക്ഷെ അറിയാലോ… ഞാൻ അത് പറഞ്ഞു… നിനക്ക് ഇഷ്ട്ടപെടാതെ നീ കൂടെ എന്നോട് പിണങ്ങി പോയാൽ എനിക്ക് അത് സഹിക്കില്ല. അതാ ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറയാതിരുന്നത്..”

 

“എന്നാൽ നമുക്ക് ഒളിച്ചോടാം..”

 

“ആ ബെസ്റ്റ്. നേരാം വണ്ണം നടക്കാൻ പറ്റുന്നില്ല . അപ്പോഴാ ഓടുന്നത്. … ഫിദ ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട്. അതുകൊണ്ട് എന്റെ കൂടെ കൂടി ഫിദയുടെ ജീവിതം നശിപ്പിക്കേണ്ട..”

 

“അത് ഞാൻ തീരുമാനിച്ചോളാം… ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ ആ ഒരാളയെ വിവാഹം കഴിക്കൂ.. അത് എന്റെ ശ്രീയേട്ടൻ ആണ്. വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് അത് വിഷയം അല്ല.”

Leave a Reply

Your email address will not be published. Required fields are marked *