“അതിന് ഞാൻ ഈ ഡ്രെസ്സിന്റെ കാര്യം അല്ല പറഞ്ഞത്. ഇതുപോലെ സമ്മാനം എന്ന് പറഞ്ഞു വാങ്ങി തരുന്നത് ഒന്നും എനിക്ക് ഇഷ്ട്ടം അല്ലെന്നാ പറഞ്ഞത്.”
“ഇത് ഞാൻ അല്ല വാങ്ങിയത്. എന്റെ മൂത്തുമ്മായ. ഇഷ്ട്ടമല്ലെങ്കിൽ തിരിച്ചു കൊണ്ട് പോയി കൊടുത്തേക്ക്.. ഞാൻ എന്തായാലും ഇത് തിരിച്ചു കൊണ്ട് പോകില്ല.. അത്രയും ഇഷ്ടത്തോടെയാ ആ പാവം ശ്രീയേട്ടന് വേണ്ടി ഇത് വാങ്ങിയത്. ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വേണ്ടെന്ന് പറയരുത്. വേണ്ടങ്കിൽ ഉപയോഗിക്കേണ്ട അതിന് വാങ്ങാതിരിക്കണോ. ഞാൻ പോകുന്നു. ശ്രീയേട്ടന് ഇത് എന്ത് വേണമെങ്കിലും ചെയ്യാം. സ്വീകരിക്കുകയോ വലിച്ചെറിയുകയോ എന്ത് വേണമെങ്കിലും ”
അതും പറഞ്ഞു.. അവൾ നടന്നു പോയി. ഈ പെണ്ണ് ഇത് എന്തൊക്കെയാ പറഞ്ഞു പോകുന്നത്.. ഞാൻ അതിശയിച്ചു പോയി. ആദ്യമായി മിണ്ടുന്നതു തന്നെ ഇന്നലെയാ.. എന്നിട്ടാ എന്തോ അധികാര ഭാവത്തോടെ എന്തൊക്കെയോ പറഞ്ഞിട്ട് പോയത്.
ഞാൻ ആ കവർ എടുത്തു അകത്തു കൊണ്ട് പോയി വെച്ചു.
അപ്പോഴാണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്. അത് അവളുടെ ഫിദയുടെ മെസ്സേജ് ആയിരുന്നു.
“ഹായ്.. സോറി ശ്രീയേട്ടാ.. ഞാൻ പറഞ്ഞത് ഇഷ്ട്ടമായില്ലേ ? സോറി കേട്ടോ.. പെട്ടന്ന് അങ്ങനെ പറഞ്ഞു പോയതാണ്. ”
“ഏയ്! സാരമില്ല. ഫിദ പറഞ്ഞതാണ് ശരി.. സമ്മാനം സ്വീകരിച്ചു. താങ്ക്സ്. അത് മൂത്തുമ്മയോട് പറഞ്ഞേക്ക്.”
ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
“മൂത്തുമ്മയ്ക്ക് മാത്രമേ ഉള്ളോ താങ്ക്സ്.. എനിക്കില്ലേ?” അവൾ വീണ്ടും മെസ്സേജ് അയച്ചു
“മൂത്തുമ്മയല്ലേ വാങ്ങി തന്നത് . അപ്പോൾ മൂത്തുമ്മയോടല്ലേ താങ്ക്സ് പറയേണ്ടത്.?” ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
“ഞാൻ അല്ലേ കൊണ്ട് വന്നു തന്നത്. അപ്പോൾ എനിക്കില്ലേ താങ്ക്സ്. അത് മാത്രമല്ല എന്റെ വകയും ഉണ്ട് സമ്മാനം. അപ്പോഴോ..? ”
“എന്നാൽ ഒരുപാട് താങ്ക്സ് താങ്ക്സ് താങ്ക്സ്.. പോരെ?”
“മ്… വരവ് വെച്ചിരിക്കുന്നു… ഇനി സമ്മാനം തരുമ്പോൾ ഇങ്ങനെ വേണ്ടെന്ന് പറയരുത്.. കേട്ടല്ലോ ?. ഞാൻ പിന്നെ വിളിക്കാം..”
അവൾ മെസ്സേജ് അയച്ചു. പിന്നെ ഞാൻ ഒന്നും തിരിച്ചു അയച്ചില്ല. ഞാൻ അകത്തു പോയി ആ കവർ തുറന്നു നോക്കി. അതിൽ രണ്ടു ഷർട്ടും മുണ്ടും ഉണ്ടായിരുന്നു. ഒന്ന് പ്ലൈനും ഒന്ന് ചെക്കും. ആണ് ഷർട്ടുകൾ. മുണ്ട് വെള്ളയും.
ഞാൻ അതിൽ ഒന്നെടുത്ത് ഇട്ട് നോക്കി കറക്റ്റ് അളവ് . എനിക്ക് നല്ല ചേർച്ച ഉണ്ട്. ശരിക്കും ഇട്ട് നോക്കി എടുത്ത പോലെ. എന്റെ കളറിനു ചേരുന്നത്.
പിന്നെ ഉച്ചയ്ക്ക് ശേഷം അവളുടെ പുതിയ മെസ്സേജ് വന്നു.
” ഷർട്ട് ഇട്ട് നോക്കിയോ ? ഇഷ്ട്ടം ആയോ..? ഇഷ്ട്ടം ആയാൽ ഒരു ഫോട്ടോ അയച്ചു തരണേ.. ഇട്ട് നിൽക്കുന്നത്. മൂത്തുമ്മയെ കാണിക്കാൻ ആണ്. ”
ഞാൻ അതിന് മറുപടി ഒന്നും അയച്ചില്ല.
രാത്രിയിൽ വീണ്ടും ഫിദയുടെ മെസ്സേജ് വന്നു.
“എന്തേ ഇഷ്ട്ടമായില്ലേ.. ഫോട്ടോ ഒന്നും അയച്ചില്ലല്ലോ?”
“ഇഷ്ട്ടമായി… മൂത്തുമ്മയോട് അങ്ങനെ പറഞ്ഞാൽ മതി..”
“എന്നാലും ഫോട്ടോ അയച്ചു തരില്ല അല്ലേ? ശ്രീയേട്ടൻ ആ ഡ്രെസ്സ് ഇട്ട് കാണാൻ മൂത്തുമ്മയ്ക്ക് കൊതിയുണ്ടാകും . അതുകൊണ്ട് പറഞ്ഞതാ ”
“അതിന് ഞാൻ എന്നെങ്കിലും ആ ഡ്രസ്സ് ഇട്ട് കൊണ്ട് ആ വഴി പോയാൽ പോരെ. അപ്പോൾ ഫിദയുടെ മൂത്തുമ്മയ്ക്ക് കാണാലോ ?”
“എന്റെ ശ്രീയേട്ടാ നിങ്ങൾ എന്താ ഇങ്ങനെ പെണ്ണുങ്ങളെ പോലെ പറയുന്നത്. ശ്രീയേട്ടന്റെ ഫോട്ടോക്കൊണ്ട് ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. ഒരു ഫോട്ടോ അയച്ചു തരാൻ പറഞ്ഞതിന് ഇങ്ങനെ പേടിക്കണോ? ഞാൻ വേണമെങ്കിൽ എന്റെ ഫോട്ടോ ശ്രീയേട്ടന് അയച്ചു തരാം.. എന്താ വേണോ ?”
“എന്നാൽ അയച്ചു താ.. നോക്കട്ടെ ”
“അയ്യടാ!! അങ്ങനെ ഇപ്പോൾ നോക്കണ്ട അങ്ങനെ ഇപ്പോൾ അയച്ചു തരുന്നില്ല. ഇത്രയും നാൾ ഞാൻ അതുവഴി പോയിട്ടും എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ആൾ ആണ് ഇപ്പോൾ എന്റെ ഫോട്ടോ ചോദിക്കുന്നത്..”
