ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

“മുത്തേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

 

“എന്തിനാ മോളെ ഒരു മുഖവുര നീ കാര്യം പറയെടാ കുട്ടാ.. നിനക്ക് എന്താ ചോദിക്കാൻ ഉള്ളത്.?”

 

“അതേ അത്. ഞങ്ങളെ എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് എന്നെ അല്ല ബാക്കിയുള്ള എല്ലാവരേയും തള്ളിക്കളഞ്ഞിട്ട് ഒറ്റയ്ക്ക് ഇങ്ങനെ കഴിയുമ്പോഴും ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കാൻ മുത്തിന് എങ്ങനെ കഴിയുന്നു. ശ്രീയേട്ടൻ ശരിക്കും മുത്തിന്റെ മകൻ തന്നെയാണോ?”

 

ഇത്ത ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

 

“അതേ.. അത് എന്റെ മോൻ തന്നെയാ . ഞാൻ പ്രസവിച്ച എന്റെ മോൻ എന്ന് ഞാൻ പറയും എന്ന് എന്റെ മോൾ കരുതിയോ.?. എന്നാൽ അങ്ങനെ അല്ല. അവൻ എന്റെ മോൻ തന്നെയാ.. പക്ഷെ ഞാൻ പ്രസവിച്ച മോൻ ഒന്നും അല്ല. ”

 

“പിന്നെ ശ്രീയേട്ടനോട്‌ മാത്രം എന്താ ഒരു പ്രത്യേക ഇഷ്ട്ടം. ഉപ്പൂപ്പ മുത്തിന് തന്ന സ്വത്ത് പോലും വേണ്ടന്ന് വെച്ച് ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു. ആ സ്വത്ത് എന്റെ പേർക്ക് എഴുതിക്കുന്നു. എന്നിട്ട് ഒരു ബന്ധവും ഇല്ലാത്ത ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കുന്നു എന്താ ഇതിന്റെയൊക്കെ അർത്ഥം.?”

 

“അർത്ഥങ്ങൾ ഒരുപാട് ഉണ്ട്. അതൊക്കെ എന്നെങ്കിലും മുത്ത് എന്റെ മോളോട് പറയാം.. പിന്നെ ഞാനും ശ്രീമോനും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാരു പറഞ്ഞു.? ”

 

“എന്നാൽ പറ എന്ത് ബന്ധമാ ഉള്ളത്..?”

 

“അതിപ്പം എന്റെ മോള് അറിയേണ്ട.. പിന്നെ എന്റെ മോളെ കെട്ടാൻ പോണ ചെക്കൻ എന്റെ ബന്ധുവല്ലേ..?. എന്റെ മോൻ. ”

 

“എന്നാലും പറയില്ല അല്ലേ?.. എന്നാ പറയേണ്ട. പോരെ. ഞാൻ ഉറങ്ങാൻ പോകുകയാ.. ഗുഡ് നൈറ്റ്‌”

 

“അതേ നീ എപ്പോഴാ എന്റെ മോനോട് ഇഷ്ട്ടം ആണെന്ന് പറയുന്നത് ?”

 

“എനിക്ക് ഇപ്പൊ പറയാൻ മനസ്സില്ല.. അറിയുമ്പോൾ അറിയട്ടെ .. മുത്തിന്റെ പൊന്നു മോൻ ”

 

അതും പറഞ്ഞു ഫിദ തിരിഞ്ഞു കിടന്നു.

 

“ഇങ്ങനെ ഒരു കുശുമ്പി പെണ്ണ്. മുത്ത് ഒരിക്കൽ എല്ലാം പറയാം… എന്ന് പറഞ്ഞില്ലേ? . മുത്ത് മോളോട് ഒരു കാര്യം ചോദിക്കെട്ടെ സത്യം പറയുമോ?”

 

ഫിദ വീണ്ടും തിരിഞ്ഞു കിടന്നു ഇത്തയെ നോക്കി..എന്നിട്ട് ചോദിച്ചു .

 

“എന്ത് കാര്യം…? ”

 

“സത്യം പറയുമോ…? അത് പറ. ”

 

“ഞാൻ എന്റെ മുത്തിനോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ? മുത്തല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്.. ശ്രീയേട്ടന്റെ കാര്യം പോലും ഞാൻ മുത്തിനോട് പറഞ്ഞില്ലേ?”

 

“അതാ എനിക്കും ചോദിക്കാൻ ഉള്ളത്.. എന്റെ ഈ കുശുമ്പി പെണ്ണിന് എങ്ങനെയാ എന്റെ ശ്രീമോനെ ഇഷ്ട്ടം ആയത്.? എപ്പോൾ തുടങ്ങി ഈ പ്രേമം. ?”

 

“ആ…. അതിന് കാരണം മുത്ത് തന്നെയാ.. ”

 

“ഞാനോ… ഞാൻ എന്ത് ചെയ്തു..?”

 

“അതേ ഞാൻ തന്നെ.. അല്ലാതെ വേറെ ആര്.. ഞാൻ ഇവിടെ വരുമ്പോൾ എപ്പോഴും ചോദിക്കില്ലേ ശ്രീയേട്ടനെ കണ്ടിരുന്നോ..? എങ്ങനെ ഉണ്ട്..? സുഖമാണോ..? അന്ന് ശ്രീമോൻ എന്നല്ല എന്ന് മാത്രം. ”

 

“അതിലെന്താ ഇത്ര കാര്യം.. എല്ലാവരുടേയും വിശേഷം ചോദിക്കുമ്പോലെ ഞാൻ എന്റെ ശ്രീമോനെ കുറിച്ചും ചോദിച്ചു എന്നല്ലേ ഉള്ളൂ.. അതിന് നിന്നോട് കേറി പ്രേമിക്കാൻ ഞാൻ പറഞ്ഞോ?”

 

“അതിന് ആരെയെങ്കിലും പ്രേമിക്കാൻ പറഞ്ഞിട്ടാണോ.. ഒരാൾക്ക് ഒരാളോട് പ്രേമം തോന്നുന്നത്.. ?”

 

“പിന്നെ എങ്ങനെ എന്റെ മോള് അത് പറ? ”

 

“അത് മുത്ത് ചോദിക്കുമ്പോൾ മുത്തിന് മറുപടി തരാൻ വേണ്ടി ഞാൻ ശ്രീയേട്ടന്റെ അമ്മയെ കാണുമ്പോൾ ശ്രീയേട്ടനെ പറ്റി ചോദിക്കും. അപ്പോൾ ശ്രീയേട്ടന്റെ അമ്മ ശ്രീയേട്ടനെ പറ്റി ഓരോന്ന് പറയും.. അങ്ങനെ ശ്രീയേട്ടനെ പറ്റി കേട്ട് കേട്ട് എനിക്ക് ശ്രീയേട്ടനോട് ചെറിയ ഇഷ്ട്ടം തോന്നി. ശ്രീയേട്ടനെ കാണുമ്പോൾ ഞാൻ എന്നും ചിരിക്കാൻ തുടങ്ങി. ഞാൻ ചിരിച്ചാൽ ശ്രീയേട്ടൻ എന്നെ നോക്കി ചിരിക്കും.

എന്നിട്ടും ഈ മുത്തിന്റെ ശ്രീമോൻ എന്നോട് എന്തെങ്കിലും മിണ്ടണമെല്ലോ.. ങ്ങേ ഹെ ! ഒരക്ഷരം പോലും മിണ്ടില്ല. പക്ഷെ എന്നും ചിരിക്കും . ആ ചിരി അത് മതി എനിക്ക്. ”

Leave a Reply

Your email address will not be published. Required fields are marked *