അവൻ പോയ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി. ഞാൻ പ്രതീക്ഷിച്ച പോലെ അത് ഫിദ ആയിരുന്നു ആ മെസ്സേജ് അയച്ചത്.
ആരാ അത്..?. എപ്പോഴാ വന്നത് ? എപ്പോഴാ പോകുന്നേ.? . എന്തേ എന്നോട് പറയാതിരുന്നത് ? ഇങ്ങനെ ആയിരുന്നു മെസ്സേജ്.
ഞാൻ എല്ലാത്തിനും കൂടെ “സോറി ” എന്ന് റിപ്ലൈ കൊടുത്തു.
ഉടനെ എനിക്ക് മറുപടി വന്നു. “ഫ്രീ ആയോ? അയാൾ പോയോ?”
“ആ പോയി. ഇപ്പോൾ പോയതേ ഉള്ളൂ. എന്റെ പഴയ ഒരു ഫ്രണ്ട് ആണ്.. ഇപ്പോൾ വരുന്നോ. ഫോട്ടോ എടുക്കാൻ.?”
“വിളിക്കുമ്പോൾ വന്നു ഫോട്ടോ എടുക്കാൻ ഞാൻ ഫോട്ടോഗ്രാഫർ ഒന്നും അല്ല. ”
“ചൂടാവാതെടോ… ഞാൻ സോറി പറഞ്ഞില്ലേ.? എനിക്ക് അറിയിക്കാൻ പറ്റിയില്ല. അവൻ എന്റെ കൂടെ പഠിച്ചതാ .. എന്റെ ഒരു നല്ല സുഹൃത്ത്. ഞാൻ പിന്നെ എന്താടോ ചെയ്യുക. അവൻ വന്നതും വളരെ ദൂരെ നിന്ന . അതും എന്നെ കാണാൻ മാത്രമായി.’” എന്ന് ഞാൻ മെസ്സേജ് അയച്ചു.
“ശ്രീയേട്ടന് അറിയുമോ..? ഇവിടെ നിന്നും എന്തെല്ലാം പറഞ്ഞാണ് ഞാൻ നേരത്തെ അങ്ങോട്ട് വന്നതെന്ന്. ഞാൻ മൂത്തുമ്മയുടെ വീട്ടിൽ പോകുന്നതും നിൽക്കുന്നതും ഇവിടെ ആർക്കും ഇഷ്ട്ടം അല്ല. പിന്നെ മൂത്തുമ്മയ്ക്ക് കിട്ടേണ്ട സ്വത്ത് എനിക്ക് തന്നത് കൊണ്ട് ചെറിയ ഇളവ് തരുന്നു എന്ന് മാത്രം. മൂത്തുമ്മയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ ഞാൻ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇനി എന്ത് പറഞ്ഞു വരും.”
“സോറി ഫിദ ഞാൻ അറിഞ്ഞു കൊണ്ടല്ലല്ലോ .. അവൻ വന്നതിന് ഞാൻ എന്ത് ചെയ്യാനാ.. അല്ല!! എന്നിട്ട് ഫിദ മൂത്തുമ്മയുടെ വീട്ടിൽ പോയില്ലേ..? ഇപ്പോൾ വീട്ടിൽ ആണോ ഉള്ളത്.?”
“ആ ഞാൻ തിരിച്ചു വീട്ടിൽ വന്നു. ഞാൻ വരുന്നത് കണ്ടില്ലേ ? ഞാൻ മെസ്സേജ് അയച്ചിട്ട് നോക്കിയില്ലല്ലോ.. ? അതാ ഞാൻ വേഗം തിരിച്ചു വന്നത്. ”
“ആണോ? ഇനി എന്താ ചെയ്യ.?”
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ശ്രീയേട്ടൻ എതിര് പറയുമോ?”
“ഇല്ല. ഫിദ പറഞ്ഞോ ഞാൻ കേൾക്കാം..”
“എന്നാലേ ഞാൻ ശ്രീയേട്ടന്റെ വീട്ടിന്റെ സൈഡിൽ ഞാൻ ഒരു കവർ വെച്ചിട്ടുണ്ട്. അതിൽ ഒരു പുതിയ ഫോൺ ഉണ്ട്. അത് എടുത്തു അതിൽ ശ്രീയേട്ടന്റെ ഫോട്ടോ എടുക്കണം . എന്നിട്ട് ആ ഫോണിൽ നിന്നും എന്റെ ഫോണിലേക്കു ഫോട്ടോ അയക്കണം. അതിൽ പുതിയ ഒരു സിം ഉണ്ട്. എന്നെ വിളിക്കുമ്പോൾ ആദ്യം അതിൽ നിന്നും മെസ്സേജ് അയച്ചാൽ മതി എന്നിട്ടേ വിളിക്കാവൂ. എന്നോട് ഇത്തിരി എങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ ശ്രീയേട്ടൻ ആ ഫോൺ സ്വീകരിക്കണം. ഇല്ലെങ്കിൽ ഇനി ഒരിക്കലും ശ്രീയേട്ടൻ എന്നെ കാണില്ല.”
“നീ എന്തൊക്കെയാ ഫിദ പറയുന്നത്.? നിനക്ക് എന്താ പറ്റിയത്.? നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.? അതിന് മാത്രം എന്താ ഉള്ളത്.? ശരി!! ഞാൻ ആ ഫോൺ എടുത്തു അതിൽ നിന്ന് ഫോട്ടോ എടുത്ത് അയക്കാം. ”
പിന്നെ എനിക്ക് വന്ന മെസ്സേജിൽ മുഴുവൻ ചിരിക്കുന്ന ഇമോജി ആയിരുന്നു. കൂടെ ഒരു ഹൃദയവും.
“പിന്നെ ഇപ്പോൾ തന്നെ അയക്കുമോ?” എന്ന് എന്ന് ചോദിച്ചു ഒരു മെസ്സേജും.
“അയക്കാം.. കിട്ടിയാൽ ഒന്ന് വിളിക്കാമോ?”
“ഇപ്പോൾ വിളിക്കാൻ കഴിയില്ല. ഇവിടെ എല്ലാവരും ഉണ്ട്. ഞാൻ രാത്രിയിൽ വിളിക്കാം. പറ്റിയാൽ നാളെ അതുവഴി വരാം. വരുന്നതിന് മുൻപ് മെസ്സേജ് അയക്കാം. എന്നാൽ വേഗം പോയി ഫോൺ എടുത്ത് ഫോട്ടോ അയക്ക്. ”
ഞാൻ എഴുനേറ്റ് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി. ഇവൾ ഇത് എവിടെയാ വെച്ചത്. ഈ പെണ്ണിന്റെ ഒരു കാര്യം. മൂത്തുമ്മയ്ക്ക് കാണാൻ ആണെങ്കിലും ഈ പെണ്ണ് എന്തിനാ ഫോൺ തരുന്നത്. അതിന് മാത്രം ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലല്ലോ..!! ആദ്യമായി സംസാരിച്ചത് തന്നെ ഇന്നലെയാ.. പിന്നെ ഈ പെണ്ണിന് എന്താ പറ്റിയത്.. ഇനി അവളുടെ മൂത്തുമ്മ പറഞ്ഞിട്ട് തന്നെ ആണോ… ആയിരിക്കും. അല്ലെങ്കിലും ഇത്ത പാവമാ.. വളരെ നല്ലൊരു സ്ത്രീ.. എന്നോട് എന്തോ ഒരു ഇഷ്ട്ടം ഇത്തയ്ക്ക് പണ്ടേ ഉണ്ട്.
