“അങ്ങനെ പിണങ്ങി പോകാതെടി . മുത്തിന്റെ മുത്തല്ലേ നീ.. വെറുതെ എന്റെ ശ്രീമോൻ വേദനിക്കരുത് എന്നുള്ളത് കൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത്. ”
“. എനിക്ക് ശരിക്കും ഇഷ്ട്ടം ആണ് ശ്രീയേട്ടനെ..? അല്ലെങ്കിലും മുത്തിന് എന്റെ വേദന അറിയണ്ടല്ലോ? മുത്തിന് മുത്തിന്റെ ശ്രീമോൻ മതിയല്ലോ..”
“എനിക്ക് ശ്രീമോനും വേണം. ഈ ശ്രീമോളും വേണം. നീ പിണങ്ങാതെ നമുക്ക് വഴിയുണ്ടാക്കാം… ആദ്യം നമുക്ക് ശ്രീമോന് ഒരു ഷർട്ട് എടുക്കാം . എന്നിട്ട് മോളുടെ പ്രേമ സമ്മാനം ആയി കൊടുക്ക്. നമുക്ക് അവനെ വളച്ചു കുപ്പിയിൽ ആക്കാം. അവനെ അല്ല അവന്റെ അച്ഛനെ വേണമെങ്കിലും നമുക്ക് കുപ്പിയിൽ ആകാം. പോരെ?”
” ശ്രീയേട്ടന്റെ അച്ഛനെ മുത്ത് വേണെങ്കിൽ കുപ്പിയിൽ ആക്കിക്കോ. എന്റെ ശ്രീയേട്ടനെ ആക്കണ്ട.. കുപ്പിയിൽ ആക്കാൻ എന്റെ ശ്രീയേട്ടൻ ഭൂതം ഒന്നും അല്ല.”
അതിനു ഇത്ത എന്തോ പിറു പിറുത്തു..
അത് ഏതാണ്ട് ഇങ്ങനെ ആണ്.
“അവന്റെ അച്ഛനെയൊക്കെ പണ്ടേ കുപ്പിയിൽ ആക്കിയതാണ് ”
എന്നാൽ അത് ഫിദ കേട്ടില്ല.
“എന്ത്… എന്താ പറഞ്ഞത്..? ” ഫിദ ചോദിച്ചു.
“ഒന്നും പറഞ്ഞില്ല.. കുപ്പിയിൽ ആകേണ്ട എന്ന് പറഞ്ഞതാ . പകരം എന്റെ മോളുടെ ഒക്കത്ത് ആക്കാം.. പോരെ..?” ( ഒക്കത്ത് എന്ന് പറഞ്ഞാൽ ചെറിയ കുട്ടികളെ അരയിൽ ഇരുത്തി വയറോട് ചേർത്ത് പിടിച്ചു എടുക്കുന്നതിനു പറയുന്നതാണ്)
“ഒക്കത്ത് ഞാൻ ശ്രീയേട്ടന്റെ കുഞ്ഞിനെ എടുത്തോളാം.. അല്ലാതെ ശ്രീയേട്ടനെ ഒക്കത്ത് എടുക്കേണ്ട. വേണമെങ്കിൽ ഞാൻ ശ്രീയേട്ടന്റെ ഒക്കത്ത് കേറി ഇരുന്നോളാം. ”
“എന്നിട്ട് വേണം എന്റെ ശ്രീമോന്റെ നടു ഒടിയാൻ.
പെണ്ണിന്റെ ഒരു ആഗ്രഹം.. അത്രയൊക്കെ ആയി അല്ലേ? ”
“പിന്നെ ശ്രീയേട്ടൻ എന്നെ കെട്ടിയാൽ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ..? അപ്പോൾ ഞാൻ എന്റെ ശ്രീയേട്ടൻ എനിക്ക് തരുന്ന കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ചു നടകേണ്ടേ?”
“ഹലോ എന്താ മേഡം വേണ്ടത്..? എന്തോ ഒരു കൺഫ്യൂഷൻ പോലെ എന്റെ സഹായം വല്ലതും വേണോ? ”
ആ സമയം അവിടെ വന്ന സെയിൽസ് മെൻ ചോദിച്ചു.
“ഞങ്ങൾക്ക് ഒരു ഷർട്ട് വേണം.. അതിനെ പറ്റി സംസാരിച്ചതാ..” ഇത്ത പറഞ്ഞു.
“അതിനെന്താ മേഡം.. നല്ല പുതിയ സെലക്ഷൻ വന്നിട്ടുണ്ട്.. മേഡം നോക്കിയാട്ടെ” അതും പറഞ്ഞു അയാൾ മെൻസിന്റെ ഡ്രസ്സ് ഉള്ള ഭാഗത്തേക്ക് നടന്നു.
“ആർക്കാ ഷർട്ട് വേണ്ടത്..?”
“ആർക്കാണെന്ന് പറഞ്ഞാലേ ഇവിടുന്ന് ഷർട്ട് കിട്ടുള്ളൂ ? എങ്കിൽ ഇവിടുന്ന് ഷർട്ട് വേണ്ട..” ഫിദയാണ് പറഞ്ഞത്.
“അയ്യോ മേഡം ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് പറഞ്ഞതല്ല. ആർക്കാണെന്ന് അറിഞ്ഞാൽ അതിനു അനുസരിച്ചുള്ളത് എടുത്തു തരാം എന്നുള്ളത് കൊണ്ട് പറഞ്ഞതാ..”
“എന്റെ മോനാണ്.. അവന് ഇരുപത്തിയഞ്ചു വയസായി . അവന് വേണ്ടിയാണ് ?” ഇത്ത പറഞ്ഞു.
“ആള് കാണാൻ എങ്ങനെയാ.. ?”
“കാണാൻ ഇപ്പോൾ എങ്ങനെയാ എന്ന് ചോദിച്ചാൽ.. ആവശ്യത്തിന് വെളുത്തിട്ടാ… പൊടി മീശയും താടിയും ഉണ്ട് . അധികം വണ്ണം ഇല്ല. പിന്നെ പിന്നെ ” ഫിദ പറഞ്ഞു.
.
അയാൾ ചിരിച്ചു.
“സൈസ് എത്രയാ… അതറിയാമോ..?”
” അതേ ചേട്ടാ.. സാധാരണ ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം ഉള്ളവർക്ക് എടുക്കുന്ന തരത്തിൽ ഉള്ളത് എടുത്തോ കൂടുതൽ ഒന്നും അറിയില്ല. ഇനി വരുമ്പോൾ എല്ലാം അറിഞ്ഞു വരാം പോരെ.. ”
അങ്ങനെ അവിടെ നിന്ന് ഡ്രെസ്സ് എല്ലാം എടുത്ത് ഇറങ്ങി. ഇറങ്ങി നടക്കുമ്പോൾ ഫിദ പറഞ്ഞു.
“മോൻ ആണെന്ന് പറയുമ്പോൾ മിനിമം സൈസ് എങ്കിലും അറിയണം. ” .
“എന്നാലേ എന്റെ മോളുടെ കാമുകൻ ആണെന്ന് പറയാമായിരുന്നു അല്ലേ..? അതാകുമ്പോൾ സൈസ് അറിയില്ല എന്ന് പറഞ്ഞാലും കുഴപ്പം ഇല്ല അല്ലേ..?.”
“ഈ മുത്തിന്റെ ഒരു കാര്യം.! ഞാൻ ചുമ്മാ പറഞ്ഞതല്ലേ. മുത്തിന്റെ മോൻ അത് മതി .. പോരെ “.
അന്ന് രാത്രിയിൽ ഇത്തയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഫിദ ഇത്തയോട് ചോദിച്ചു.
