ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 1 13അടിപൊളി  

 

“അത്രക്ക് ധൈര്യം ഉണ്ടോ.. ? ”

 

“എന്താ ശ്രീയേട്ടന് കാണണോ എന്റെ ധൈര്യം.. ഞാൻ ഇപ്പോൾ കാണിച്ചു തരാം എന്റെ ധൈര്യം.. ”

 

“എങ്ങനെ കാണിച്ചു തരാൻ ??എന്ത് കാണിച്ചു തരാൻ.. അത്ര ധൈര്യം ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ വാ ഈ രാത്രിയിൽ.. എന്റെ വീട്ടിൽ. എന്റെ മുറിയിൽ..ധൈര്യം ഉണ്ടോ അതിന്..”

 

“അത്രയേ ഉള്ളു.. എന്റെ ശ്രീയേട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.. ഏത് രാത്രിയിലും ഞാൻ വരും. എവിടെ വേണമെങ്കിലും വരും. ശ്രീയേട്ടൻ നോക്കിക്കോ.. ”

 

“മോളെ ഫിദേ … വേണ്ട… ഞാൻ വെറുതെ പറഞ്ഞതാ… എന്റെ മോള് കിടന്ന് ഉറങ്ങിക്കോ… എനിക്ക് വിശ്വാസം ആണ് എന്റെ ഫിദയെ.”

 

“അത് പോരല്ലോ.. ഇന്ന് ഇപ്പോൾ ഈ രാത്രിയിൽ ഞാൻ അവിടെ വരും. ശ്രീയേട്ടന്റെ കൂടെ കിടന്ന് ഉറങ്ങും.. ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങും.. പക്ഷെ ആ സമയം എന്നെ ഒന്നും ചെയ്യരുത്.. എന്നായാലും ഞാൻ എന്റെ ശ്രീയേട്ടന് ഉള്ളതാണ്.. ”

 

“അത് വേണ്ട ഫിദ… ഈ രാത്രിയിൽ നീ ഇങ്ങോട്ട് വരേണ്ട… ആരെങ്കിലും കണ്ടാലോ..? നിനക്ക് എന്തെങ്കിലും പറ്റിയാലോ?? വേണ്ട മോളെ ഞാൻ പറയുന്നത് കേൾക്ക്.”

.”

എന്നാൽ ഞാൻ പറയുന്നത് അവൾ കേട്ടില്ല.. അപ്പോഴേക്കും അവൾ ഫോൺ വെച്ചിരുന്നു.. പിന്നെ എനിക്ക് കിടക്കാൻ കഴിഞ്ഞില്ല. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. ഒരു ചെറിയ വീടാണ് എന്റേത് അതിൽ തന്നെ എന്റെ മുറി പുറത്തേക്ക് തുറക്കുന്ന വാതിൽ ഉള്ളതാണ്. ഒരു ഓഫീസ് മുറി എന്ന പോലെ. ഞാൻ പുറത്തേക്ക് ഇറങ്ങി അവൾ നടന്നു വരാറുള്ള വഴിയിൽ നോക്കി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും നേരിയ ഒരു വെളിച്ചം കണ്ടു.

 

അതേ അത് ഫിദ തന്നെ. അവൾ മൊബൈൽ ഫോണിന്റെ ടോർച് വെട്ടത്തിൽ നടന്നു വരികയാണ്. എനിക്ക് അതിൽ സന്തോഷം തോന്നി.. അവൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ്. സാധാരണ ആണുങ്ങൾ ആണ് രാത്രിയിൽ കാമുകിയെ കാണാൻ ഇങ്ങനെ പോകാറ്. ഇവിടെ എന്റെ ഫിദ എന്നെ കാണാൻ ഈ രാത്രിയിൽ ഇറങ്ങി വന്നിരിക്കുന്നു അതും എന്റെ വീട്ടിലേക്ക്. .

 

അവൾ അടുത്ത് എത്തുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. എന്റെ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട് അതിന്റെ നേരിയ വെളിച്ചം പുറത്ത് കിട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അവൾ ആദ്യം പേടിച്ചു. അത് മാറ്റാരോ ആണെന്ന് കരുതി ആയിരിക്കും. എന്നെ മനസ്സിലായപ്പോൾ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. വന്ന ഉടനെ അവൾ എന്നെ കെട്ടിപിടിച്ചു.

 

ഞാൻ അവളേയും കൂട്ടി അകത്തേക്ക് വന്നു. ഇപ്പോൾ അവളുടെ മുഖത്തു ഒരു നാണം മിന്നി മറയുന്നത് ഞാൻ കണ്ടു.

 

“ഞാൻ വരുമെന്ന് ശ്രീയേട്ടൻ വിശ്വസിച്ചില്ലേ..? അതല്ലേ എന്നെ കാത്ത് പുറത്ത് നിന്നത്. അതാണ് പ്രണയത്തിന്റെ ശക്തി. ”

 

“എന്നാലും ഫിദ നീ ഇത് എങ്ങനെ ഈ രാത്രിയിൽ . നിനക്ക് പേടി തോന്നിയില്ലേ?..”

 

“ഇല്ല ശ്രീയേട്ടാ… എന്നിൽ ശ്രീയേട്ടനോടുള്ള പ്രണയത്തിന്റെ തീ ഉണ്ടായിരുന്നു. അതിന്റെ ചൂടും വെളിച്ചവും ഉണ്ടായിരുന്നു അതിന്റെ ശക്തിയിൽ ഞാൻ വരും എന്റെ ശ്രീയേട്ടന്റെ അടുത്തേക്ക്. ഇപ്പോൾ ശ്രീയേട്ടന് വിശ്വാസം ആയില്ലേ..? എന്നാൽ ഇനി ഞാൻ പോയിക്കോട്ടെ…? ”

 

എന്റെ മുഖം ചെറുതായി മങ്ങി.. ഫിദയോട് കുറച്ചു സമയം സംസാരിച്ചെങ്കിലും ഇരിക്കാം എന്ന് കരുതിയതാ… ഇപ്പോൾ അവൾ പോകട്ടെ എന്ന് ചോദിക്കുന്നു. ഞാൻ തലയാട്ടികൊണ്ട് സമ്മതിച്ചു.

 

“അയ്യടാ.. ഈ രാത്രിയിൽ ഞാൻ നടന്നു വന്നത് വന്ന ഉടനെ പോകാൻ അല്ല. കുറച്ചു സമയം ശ്രീയേട്ടന്റെ അടുത്ത് ഇരിക്കാൻ ആണ്. ശ്രീയേട്ടനെ കെട്ടിപിടിച്ചു ഇരിക്കാൻ. മിണ്ടാതെ അവിടെ ഇരുന്നോ..” ഫിദ കപട ദേഷ്യം കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

 

“എന്നാൽ ഇരിക്കേണ്ട കിടന്നോ.. എന്നെ കെട്ടിപിടിച്ചു കിടക്കണം എന്നല്ലേ പറഞ്ഞത് . വാ നമുക്ക് കിടക്കാം. ”

 

“അതിനെന്താ.. എനിക്ക് സമ്മതം ആണ്. ഇനി എന്നും ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. ”

Leave a Reply

Your email address will not be published. Required fields are marked *