“മ്ഹ്യം…മേമ ഒന്നാലോചിക്കട്ടെ..”
നേർത്ത സ്വരത്തിൽ ആ വാക്കുകൾ അവരിൽ നിന്നും അടർന്നു വീണു. എൻ്റെ കവിളിൽ മെല്ലെ കൈത്തലമമർത്തി വച്ച ശേഷം തുടർന്നു…!
“കൂടെ കിടന്നിട്ടു ഉറക്കം പോയ ആളല്ലേ..! വേണോ വേണ്ടയോ എന്ന് ശരിക്കൊന്നു ആലോചിക്കട്ടെ..!!”
ആ പുഞ്ചിരി പതിയെ ഒരു കള്ളച്ചിരിയായി മാറി…!
ആഗ്രഹിച്ച മറുപടിയല്ല കിട്ടിയതെങ്കിലും എൻ്റെ മനസ്സ് നിറഞ്ഞുപോയി. ആ കണ്ണുകളിലെ തിളക്കം എന്നിലേക്ക് അവാച്യമായൊരു അനുഭൂതി കടത്തി വിട്ടു…!
ആ മയക്കത്തിലങ്ങനെ മുഴുകി നിൽക്കെ പ്രതീക്ഷിക്കുകപോലും ചെയ്യാതെ
മിന്നൽ വേഗത്തിൽ മേമയുടെ ചുണ്ടുകൾ എൻ്റെ കവിളിൽ ആഞ്ഞു പതിഞ്ഞു…!
അപ്രതീക്ഷിതമായ ആ ചുംബനം തിരിച്ചറിയാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല. അതിന് മുമ്പേ ചുണ്ടുകൾ അടർത്തിയെടുത്ത് അവർ തിരിഞ്ഞു വീടിനു നേരെ ഓടിക്കഴിഞ്ഞിരുന്നു…!
“ദേ..ബാക്കി കൂടെ ചെയ്‌തിട്ട് വന്നാ മതിട്ടോ..! ഞാൻ അടുക്കളേലോട്ട് പോക്വാ…!!”
ആ ഓട്ടത്തിനിടയിൽ ഒരു നിമിഷം തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞ ശേഷം മേമ അരക്കെട്ടിൽ വലിഞ്ഞു കിടക്കുന്ന നൈറ്റിയിൽ ഓളങ്ങൾ തീർത്ത് കൊണ്ട് വേഗത്തിൽ താഴത്തെ പറമ്പിലേക്ക് ഇറങ്ങിപ്പോയി…!
“കണ്ണാ .!!”
കുരുമുളക് കൊടി വൃത്തിയാക്കിക്കൊണ്ടിരിക്കെ മേമയുടെ ഉച്ചത്തിലുള്ള വിളിയൊച്ച കേട്ട് ഞാൻ പറമ്പിന്റെ വെളുമ്പിലേക്ക് ചെന്ന് നോക്കി…!
മുറ്റത്തെ ചാമ്പ മരത്തിനു കീഴിൽ ഇവിടേക്കും നോക്കി നിൽക്കുന്ന മേമയെ കണ്ടു.. എന്നെ കണ്ടതും അവർ പെട്ടെന്ന് കയ്യിലിരുന്ന മൊബൈൽ ഉയർത്തിക്കാട്ടി…!
“വാ…ഫോൺ..!!”
ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവർ കൈ മാടിവിളിച്ചു…!
ആരോ കാര്യമായി വിളിക്കുന്നതാവും. അല്ലെങ്കിൽ മേമ ഇങ്ങനെ കിടന്നു വിളിക്കില്ല…!
തൂമ്പ മാറ്റി വച്ച ശേഷം വേഗം താഴേയ്ക്ക് ചെന്നു. ഞാൻ അടുത്തെത്തുന്നത് വരെ മേമ അവിടെത്തന്നെ എന്നെയും കാത്ത് നിന്നു…!
“ദേ… ചേച്ചി വിളിച്ചിരുന്നു. ഞാൻ പറഞ്ഞു നീ പറമ്പിലാണെന്ന്…തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട്..!”
അടുത്തെത്തിയതും അവർ ഫോൺ നീട്ടിക്കൊണ്ടു പറഞ്ഞു…!
“എന്താ കാര്യമെന്ന് ചോദിച്ചില്ലേ മേ…?”
“ചേച്ചി എന്തോ പറഞ്ഞു… എന്തോ ഡോക്യുമെൻ്റോ മറ്റോ….! ഓഫീസിൽ പോണ വഴിക്കാവും.. ശരിക്കങ്ങോട്ട് ക്ലിയറായില്ല…”
“അമ്മ വിളിക്കണമെങ്കിൽ തക്കതായ എന്തോ ആണ്…”
എനിക്ക് ചെറിയൊരു പരിഭ്രമം തോന്നി,..!
“പേടിക്കൊന്നും വേണ്ട കണ്ണാ…തിരിച്ചു വിളിക്കുമ്പോ അറിയാല്ലോ..!”
മേമ ആശ്വസിപ്പിക്കുന്ന ഭാവത്തിൽ പറഞ്ഞു…!
ഞാൻ പെട്ടെന്ന് തിരിച്ചു വിളിക്കാനൊരുങ്ങി. അപ്പോഴാണ് കണ്ടത്.. ഒരു പുള്ളിയേ റേഞ്ചുള്ളൂ…!
“മോളിൽ പോയിട്ട് വിളിക്കാം..ഇവിടുന്നു ക്ലിയറാവില്ല..!”
ഞാൻ വേഗം വീടിനുള്ളിലേക്ക് നടന്നു…!
“എന്നാ ലാൻഡ് ഫോണിൽന്ന് വിളിച്ചോ…മോളിലും ചില സമയത്ത് റേഞ്ച് കിട്ടാറില്ല.!”
മേമ എന്നെ അനുഗമിച്ചുകൊണ്ട് പറഞ്ഞു..!.
അതാവും നല്ലതെന്ന് എനിക്കും തോന്നി. ഹാളിലെത്തിയപ്പോൾ അമ്മച്ചൻ പൊരിച്ച മത്തിപോലെ ഒരു സ്കൂളിൽ വടി കണക്കെ ഇരിപ്പുണ്ട്. എണ്ണയിടൽ പരിപാടി ആരംഭിച്ചതേയുള്ളൂ. കണ്ടുകൊണ്ടിരിക്കുന്ന സീരിയലിൽ എന്തോ അതിഭീകരമായ സംഭവം
നടക്കുന്ന ഭാവത്തിൽ എണ്ണയിൽ മുങ്ങിയ കൈകൾ സ്റ്റാച്യൂ പോലെ വച്ചുകൊണ്ട് അമ്മമ്മ ടീവിയിൽ തന്നെ കണ്ണും തുറിപ്പിച്ച് നോക്കി അടുത്തു നിൽപ്പുണ്ട്…!
മേമ വേഗം റിമോട്ട് എടുത്ത് ടീവി മ്യൂട്ടാക്കി…!
നാല് കണ്ണുകൾ കൂരമ്പ് കണക്കെ മേമയിലേക്ക് തിരിഞ്ഞു…!
“കണ്ണൻ ഒന്ന് ഫോൺ ചെയ്തോട്ടെ…ഇപ്പൊ വെക്കാം..!”
മേമ വേഗം സന്ധി ചെയ്തു…!
ഞാൻ അപ്പോഴേക്കും ഡയൽ ചെയ്‌തു കഴിഞ്ഞിരുന്നു. നാലാമത്തെ റിംഗിൽ തന്നെ അമ്മ ഫോണെടുത്തു…!
“ആഹ്..എന്താമ്മേ..?”
ഞാൻ ഒരിത്തിരി വെപ്രാളപ്പെട്ടിരുന്നു…!
“ഡാ നമ്മുടെ ഡോമിനിക് അങ്കിൾ പോയിട്ടോ…!”
അമ്മ വിഷാദം പടർന്ന ശബ്ദത്തിൽ പറഞ്ഞു…!
“അയ്യോ..എപ്പോ…!”

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു