♋️♋️ഫ്രെണ്ടും ബാക്കും♋️♋️അടിപൊളി  

അച്ഛൻ …… വെറുതെ ഇവിടെ നിന്നിട്ട് കാര്യമൊന്നും ഇല്ല ……. നീ ഏതെങ്കിലും ഹോസ്പിറ്റലിൽ ഇവിടെ ജോലി കിട്ടുമോന്ന് നോക്ക് ………

അഭി …… അച്ഛാ …. ഞാൻ സർജനാ …. ഇവിടെ അത്രക്കും വലിയ ഹോസ്പിറ്റൽസ് ഒന്നും ഇല്ല …..

അച്ഛൻ ….. ഇല്ലെങ്കിൽ ഉള്ളിടത്ത് പോടാ ……. വെറുതെ ഇങ്ങനെ വീട്ടിൽ കേറി കിടക്കാൻ നിനക്ക് നാണം തോന്നുന്നില്ലേ ……. ആ പെണ്ണിനെയെങ്കിലും എവിടെങ്കിലും കയറ്റാൻ നോക്ക് …..

അഭി ….. ഞാൻ എവിടെങ്കിലും കയറിയിട്ട് നോക്കാം ……

അച്ഛൻ …….. പിന്നെ പ്രസവ സമയത്ത് ആ ഗൗരിയുടെ വീട്ടുകാരൊക്കെ വരും …… നീ വെറുതെ അവിടെ ചടഞ്ഞു കൂടി കിടക്കുന്നത് കണ്ടാൽ എനിക്ക് കൂടി നാണക്കേടാണ് …… മനസ്സിലാക്കിക്കോ ……… വേറൊരു വീടെടുത്ത് അങ്ങോട്ട് താമസം മാറാൻ നോക്ക് ………

അഭി …… അപ്പൊ സൽമയുടെ പ്രേസവം ……

അച്ഛൻ ….. അതിന് ഞാൻ ആരെയെങ്കിലും തരപ്പെടുത്തിത്തരാം …… അല്ലെങ്കിൽ അവളുടെ അച്ഛനെയും അമ്മയെയും വിവരമറിയിക്ക് ………

അഭി ……. അപ്പൊ അച്ഛനും അമ്മയും കാണില്ലേ ???

അച്ഛൻ …….. മക്കളോടൊപ്പമല്ലാതെ പിന്നെ ഞങ്ങൾ ആരോടൊപ്പം കാണാനാണ് ??? നിങ്ങളുടെ എല്ലാ സഹായത്തിനും ഞാനും അമ്മയും ഉണ്ടാകും …… ഞങ്ങൾടെ കുറച്ചു കൂടുതൽ ശ്രെധ ഗൗരിക്ക് ഇപ്പൊ ആവശ്യമാണ് ……… അതുകൊണ്ട് നീ സാൽമയുടെ വീട്ടുകാരെ വിവരമറിയിച്ച് അവരോട് ഇങ്ങോട്ട് വരാൻ പറയ്…… മക്കളുടെ തെറ്റുകൾ പൊറുക്കാനും സഹിക്കാനും എല്ലാ മാതാപിതാക്കൾക്കും കഴിയും …… ആദ്യം നിന്റെ ഈ അപകർഷതാബോധം ഒന്ന് നിർത്ത് …….. നീ ആരോടാ മത്സരിക്കുന്നത്

അഭി …… എനിക്ക് അവരോട് സംസാരിക്കാൻ ഒരു ചമ്മൽ ……… അച്ഛൻ ഒന്ന് സംസാരിക്കുമോ ????
അച്ഛൻ ……. നീ ആദ്യം സംസാരിക്ക് ….. അവർ എന്ത് പറയുമെന്ന് നോക്കട്ടെ …… പിന്നെ ഞാൻ അച്ചൂനെയും ഗൗരിയേയും കൊണ്ട് സംസാരിപ്പിക്കാം ……… പിന്നെ നീ അവരുടെയും മുഖത്ത് നോക്കി പറയരുത് ജർമനിയിൽ സീനിയർ സിറ്റിസനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് ……… അവരും ചിലപ്പോൾ നിങ്ങളിൽ നിന്നും വല്ലതും പ്രേതിക്ഷിക്കുന്നുണ്ടാവും ………

അഭി ……. ഞാൻ അവരെ വിളിക്കാം …… അവര് വന്നില്ലെങ്കിൽ ഇവിടെ നിൽക്കുന്നതല്ലേ നല്ലത് …… ഇത് കുടുംബവീടല്ലേ ????

അച്ഛൻ ……. അത് പണ്ട് ….. ഇപ്പൊ അച്ചൂന്റെ വീട് …… എല്ലാം നിന്റെ മണ്ടത്തരം കൊണ്ട് നീ കളഞ്ഞു കുളിച്ചു ….. നിനക്കൊരു ഡോക്ടർ ഡിഗ്രി കൈയ്യിൽ കിട്ടിയപ്പോൾ നീ എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു …… ഇപ്പോൾ അച്ചൂനും ആമിക്കും മുന്നിൽ നീ ഒരു പുല്ലുമല്ല …….. ഈ ഉടനൊന്നും അവരോടൊപ്പം നീ എത്തുകഴുമില്ല ……… നിനക്ക് ജീവിക്കാനും അറിയില്ല …… സാൽമ പറഞ്ഞാൽ നീ കേൾക്കുകഴുമില്ല …….. എല്ലാം ഒരു ധാർഷ്ട്യം …….. വസ്തു ഭാഗം വയ്ക്കുന്ന സമയത്ത് സാൽമ നിന്നെ ഓര്മപ്പെടുത്തിയതാണ് … ആലോചിച്ച് സംസാരിക്കാൻ …… അതും നീ കേട്ടില്ല ……. സ്വന്തം … മക്കളെക്കാൾ വലുതല്ല അനുജന്റെ മകൻ …… ഇപ്പൊ സ്വന്തം മക്കളെക്കാൾ ഞാനും നിന്റെ അമ്മയും അച്ചൂനെയും ഗൗരിയേയും സ്നേഹിക്കുന്നു …….. ഞാൻ എന്റെ മകൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടത് അവനിലൂടെ ആയിരുന്നു ……… വേണമെങ്കിൽ അവനത് നിഷേധിക്കാമായിരുന്നു ……….. പക്ഷെ അവനത് ചെയ്തില്ല ……… നീ ആണെങ്കിൽ ചെയ്യുമായിരുന്നോ ??? ഇല്ലാ ….

നീ ചെയ്ത തെറ്റിന് എനിക്ക് അവനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു ……. അവരെ ഉപദ്രവിക്കരുത് ….. അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ ………

അഭി അതിനൊന്നും മറുപടി പറഞ്ഞില്ല ………. സാൽമയെ അവിടെ നിർത്തി അഭി ആരോടും പറയാതെ കാശുമായി ബാംഗ്ലൂരിലേക്ക് പോയി ……

രാജശേഖരൻ അഭിയെ തിരക്കാനൊന്നും നിന്നില്ല ……..

ഒരു ദിവസം രാജശേഖരനും ശാന്തിയും അച്ചൂനോടും ഗൗരിയോടും പറഞ്ഞു ………. അഭി ആ കാശ് തുല ച്ചിട്ടേ വരൂ ……. നിങ്ങൾ അവന് എന്തെങ്കിലും സഹായം ചെയ്യേണ്ടിവരും …….. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും നിങൾ അത് ചെയ്യണം ……….
അച്ചൂ ……… ഈ വീടിന്റെ നാഥൻ അച്ഛനാണ് ……… അച്ഛൻ പറയുന്നതാണ് ഈ വീട്ടിലെ അവസാന വാക്ക് …… ആ ഉറച്ച വാക്കിന് മേലാണ് ഞങ്ങൾ ജീവിച്ചതും ഇനി ജീവിക്കാൻ പോകുന്നതും ……… ഇതൊരു യാചനയുടെ സ്വരമായിപ്പോയി ………

ഗൗരി ……….. അച്ഛൻ ഞങ്ങളോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല ………. ഞങ്ങൾ ജീവിക്കുന്നത് തന്നെ അച്ഛൻ എന്നാ വാക്കിന്റെ ഉറപ്പിന് മേലാണ് ………. ആ ഉറച്ച സ്വരമാണ് എന്റെ കഴുത്തിൽ ഇപ്പൊ കിടക്കുന്ന ഈ താലി ……… എനിക്ക് അതിനു മുകളിൽ ഒന്നും വലുതല്ല ……. ആ ഉറച്ച സ്വരം എപ്പോയും ഞങ്ങളുടെ മേൽ ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം …….. അതും ഞങ്ങളുടെ നന്മക്ക് …….

അച്ഛൻ ……… ഇല്ല മക്കളെ നിങ്ങള് എന്നെ ഇപ്പോഴും സ്നേഹിക്കയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ ……… ശരി ഇനി ഞാൻ നോക്കിക്കോളാം ………

ദിവസങ്ങൾ കടന്നുപോയി ……..രണ്ടുപേരുടെയും പ്രസവം അടുക്കാറായി…….. രണ്ട് അച്ഛനമ്മമാരും രണ്ടുപേരെയും നന്നയി തന്നെ നോക്കി ……….. അഭിയുടെ ആസാമിപ്യം ഒരിക്കലും സാൽമയെ അലട്ടിയില്ല …..

ഗൗരി 3 ആൺകുഞ്ഞുങ്ങൾക്കും സൽ‍മ ഒരു ആൺകുഞ്ഞിനും ജന്മം നൽകി ഒരേ ദിവസം ………. മിനിറ്റുകളുടെ വ്യത്യാസത്തിൽ ………. അമ്മമാരെയും കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ വാർഡിലേക്ക് കൊണ്ടുവന്നു ……… പ്രസിവിച്ചു വന്നപ്പോൾ തന്നെ കുട്ടികളെ തിരിച്ചറിയാൻ പറ്റുന്നില്ല …….. എപ്പോയും മാറിപ്പോകുന്നു …….. മുലവേദനിക്കുമ്പോൾ കരയുന്ന കുഞ്ഞിന് പാൽ കൊടുക്കലായി സാല്മയുടെയും ഗൗരിയുടെയും ജോലി ……. അത്രക്ക് സാമ്യമുണ്ടായിരുന്നു ആ നാലുപേർക്കും ………

ദിവസങ്ങൾ കടന്നുപോയി അഭിയെക്കുറിച്ച് ഇനി തിരക്കാതിരിക്കുന്നത് മണ്ടത്തരമാണെന്നുള്ള അഭിപ്രായത്തിൽ ആമിയുടെ സഹായത്തോടെ ബാംഗ്ലൂരിൽ തിരച്ചിൽ ആരംഭിച്ചു ……… എത്ര തിരക്കിയിട്ടും അവർക്ക് അഭിയെ കണ്ടുപിടിക്കാനായില്ല ………. സാല്മ അറിയാവുന്ന കൂട്ടുകാരെയെല്ലാം വിളിച്ചുനോക്കി ….. പക്ഷെ അതിനു ഫലമുണ്ടായില്ല ……… സാൽമ അവളുടെ അച്ഛനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ……. പക്ഷെ അവർക്ക് ഇങ്ങനെ ഒരു ബന്ധത്തിന് താല്പര്യമില്ലായിരുന്നു …….. കുഞ്ഞിനേയും അവർക്ക് ആവശ്യമില്ല …….. കുഞ്ഞിനെ ഗൗരിയെ ഏൽപ്പിച്ച് ……… ഈ ഒരു കുഞ്ഞുള്ള കാര്യമോ അഭിയുമായി നടന്ന കല്യാണമോ പുറത്ത് പറയരുതെന്ന സമവായത്തിൽ അവർ സാൽമയെയും കൂട്ടി പഞ്ചാബിലേക്ക് പോയി …….. … സല്മയുടെ മുഖഭാവത്തിൽ അവൾ ഇങ്ങനെ ആഗ്രഹിച്ചിരുന്നെന്ന് രാജശേഖരനും ശാന്തിക്കും മനസ്സിലായി ………
6 മാസങ്ങൾക്ക് ശേഷം ……. കുട്ടികളുടെ ചോറൂണാണ് ……. ആമി നാട്ടിലെത്തി ……..

അമ്പലത്തിൽ ചോറൂണിനായി ഇരുന്ന കുട്ടികളെ നോക്കി ആമി ചോദിച്ചു ……. ഇതിൽ ഏതാ അഭിച്ചേട്ടന്റെ മോൻ ….

Leave a Reply

Your email address will not be published. Required fields are marked *