അഭി ……. പിരിയുന്നതാണ് നല്ലതെന്ന് നിനക്ക് തോന്നിയാൽ …… നീ അതുമായി മുന്നോട്ട് പൊയ്ക്കോ ……. എനിക്കൊരിക്കലും നിന്നെ ഒരു ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല
ഗൗരി ….. അതെനിക്ക് അറിയാം …… ഇവിടെത്തെ അച്ഛനെയും അമ്മയെയും വിചാരിച്ചാണ് ഇത്രെയും നാൾ ഇതൊന്നും അവരോടൊന്നും സംസാരിക്കാത്തത് ……. ഞാൻ ഇനി ചേട്ടന്റെ ജീവിതത്തിലേക്ക് ഒരു ശല്യമായി കാണില്ല ……
അഭി ….. നിന്റെ എന്ത് തീരുമാനവും ഞാൻ സമ്മതിക്കുന്നു ………
ഗൗരി ….. എങ്കിൽ ഞാൻ നാളെ വീട്ടിൽ പോയി എന്റെ അച്ഛനോട് ഇതിനെക്കുറിച്ച് സംസാരിക്കാം ……. ചേട്ടൻ കൂടി എന്നോടൊപ്പം വരണം ………
അഭി ……. അത് നടക്കില്ല …….. നീ അച്ചൂനെ കൂട്ടി പോ ……..
ഗൗരി ……. അവൻ അലവലാതിയാണെന്ന് ചേട്ടൻ തന്നെ അല്ലെ പറഞ്ഞത് …….. ഭാര്യയെ സ്വന്തം ആവശ്യത്തിനായി ഒരു അലവലാതിയോടൊപ്പം പറഞ്ഞയക്കുന്ന സ്വന്തം ഭർത്താവ് ………. നാണമില്ലേ നിങ്ങൾക്ക് ……ശ്ശെ ശ്ശെ ……….
അഭി അതിനൊന്നും പറഞ്ഞില്ല …… ഗൗരി താഴേക്ക് പോയി ………
പിറ്റേന്ന് ശനിയാഴ്ച ……. ഗൗരി രാവിലെ എട്ടുമണിയായപ്പോൾ അച്ചുവിന്റെ റൂമിലെത്തി ..
ഡാ നിനക്ക് ഇന്ന് വല്ല പരിപാടിയും ഉണ്ടോ ?
അച്ചു …….. ഞാൻ ക്രിക്കറ്റ് കളിയ്ക്കാൻ പോകുന്നു ………
ഗൗരി …….. ഡാ എന്നെ ഒന്ന് വീടുവരെ കൊണ്ട് വിടാമോ………. ഒരു പാട് നാളായി അങ്ങൊട് പോയിട്ട് ………. പ്ലീസെഡാ ..
അച്ചു ………. പോ ചേട്ടത്തി ……… അവിടെ പോയിട്ട് വരുമ്പോൾ രാത്രി ആകും ……. എന്റെ ഒരു ദിവസം പോയിക്കിട്ടും ……. ചേട്ടനോട് പറ കൊണ്ടാക്കാൻ
ഗൗരി ………. ചേട്ടന് സമയം ഇല്ലന്ന് പറഞ്ഞു ……….
ഗൗരി വളരെ വിഷമത്തോടെ പുറത്തേക്ക് പോയി ……… അവളുടെ മുഖഭാവം മാറിയത് അച്ചു ശ്രെധിച്ചു …….. അവൻ കിടക്കയിൽ കിടന്ന് അവളോട് വിളിച്ചു പറഞ്ഞു ………തമ്പുരാട്ടി ഇറങ്ങിക്കോ ഞാൻ കൊണ്ടാകാം ….. ഒരു പത്ത് മണിക്ക് പോരെ
ഗൗരി പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് പോയി …….. അവൾക്കറിയാം അവൾ വിഷമിച്ചാൽ അച്ചൂന് സഹിക്കില്ലെന്ന് ……..
ഒൻപതു മണിയായപ്പോൾ അഭി ആഹാരം കഴിക്കാൻ വന്നു ……… കഴിച്ചെന്ന് വരുത്തി കൈകഴുകി പുറത്തേക്ക് നടന്നു ……… കുറച്ചു സമയം പത്രം വഴിച്ചിരുന്നിട്ട് കാർ എടുത്ത് എങ്ങോട്ടോ പോയി ……… ‘അമ്മ ഗൗരിയുടെ വീട്ടിൽ കൊടുത്തുവിടാൻ കുറച്ചു പലഹാരങ്ങൾ അവളെ ഏൽപ്പിച്ചു ……….. അപ്പോഴേക്കും അച്ചു കഴിക്കാനായി താഴേക്ക് വന്നു ………. അൽപ്പ സമയത്തിനകം ഗൗരിയും അവിടെയെത്തി ………….
അച്ചു …… യെന്ത ഗൗരി …….. ചേട്ടനൊരു മൂകത ……… ജർമനിയിൽ പോയിട്ട് വന്നതിന് ശേഷം ഭയങ്കര ഹെഡ് വെയിറ്റ് ആണ് …… നിങ്ങൾ കുട്ടികളെ കുറിച്ചൊന്നും പ്ലാൻ ചെയ്യുന്നില്ലേ ………..
‘അമ്മ അത് കേട്ടെങ്കിലും കേൾക്കത്തെപോലെ നിന്നു ……… ഗൗരി അതിന് മറുപടിയൊന്നും പറഞ്ഞതുമില്ല ………
അവർ പോകാനായി പുറത്തേക്കിറങ്ങി ……. ‘അമ്മ അവളുടെ മുഖത്തെ സന്തോഷം തിരിച്ചറിഞ്ഞു ……….. അവളുടെ വീട്ടിൽ പോകുന്നതിനുള്ള ആ സന്തോഷം ……..
‘അമ്മ ഡാ നീ ഡ്രെസ്സൊന്നും എടുക്കുന്നില്ല ……….
അച്ചു ………. എന്തിന് ………
‘അമ്മ ………. തിരിച്ചുവരാൻ വൈകുന്നേരമാവില്ലേ ?????/ ഇന്നും നാളെയും അവിടെ നിന്നിട്ട് തിങ്കളാഴ്ച രാവിലെ അവിടെന്ന് ഇറങ്ങാൻ നോക്ക് ……….. രണ്ട് യാത്ര ഒഴിവാക്കാമല്ലോ …….
അച്ചു ……… എനിക്കവിടെ നിൽക്കാനൊന്നും വയ്യാ …….. ഞാൻ ഇങ്ങു വരാം
ഗൗരി …… അവിടെ എത്തിയാൽ ഞാനവനെ വിടില്ലമ്മേ ……. ഞാൻ നോക്കിക്കോളാം ഇവനെ ……… ഇവന് കൈലിയും ടി ഷർട്ടും മതിയാലോ ഞാൻ അവിടെന്ന് വാങ്ങികൊടുത്തോളം ……..
അച്ചു ഗൗരിയുടെ കാതിൽ പറഞ്ഞു ………. ഞാൻ ജട്ടിയൊക്കെ ഇടാറുണ്ട്
ഗൗരി അവന്റെ മുതുകത്ത് പതിയെ അടിച്ചു ……….. ഒൻപതര ആയപ്പോൾ അവർ ബൈക്കിൽ പുറപ്പെട്ടു ………
സമയം ഒരു പതിനൊന്നരയാകും ……….
അച്ചു ………. ഗൗരി നമുക്കൊരു ചായ കുടിച്ചാലോ ………..?????
ഗൗരി ……… എന്തെടാ …….നിനക്ക് സിഗരറ്റ് വലിക്കാൻ തോന്നുന്നുണ്ടോ …….
അച്ചു ……. ഗൗരി എനിക്ക് ഈ മസ്സിൽ പിടിച്ചു ജീവിക്കുന്നതൊന്നും ഇഷ്ടമല്ല ……. എപ്പോയും ഹാപ്പിയായി ഇരിക്കണം …… നല്ല ഫുഡ് കഴിക്കണം ……. രണ്ടെണ്ണം അടിക്കണം……… സിഗരറ്റ് വലിക്കണം ………… ഫ്രണ്ട്സസുമായി ബീച്ചിലും പാർക്കിലുമൊക്കെപോയി അടിച്ചുപൊളിച്ചു നടക്കണം ……… ഇതൊക്കെയേ എന്റെ ആഗ്രഹങ്ങൾ ……… അല്ലാതെ ചേട്ടനെപോലെ ജർമനിയിൽ പോകണം ഒരു പാട് പണവും പ്രശക്തിയും നേടണമെന്നൊന്നും എനിക്കില്ല ……. ഒരു ജോലി വേണം പിന്നെ പെണ്ണുകെട്ടുമ്പോൾ ഒരു കാറും വാങ്ങണം ……….
