♋️♋️ഫ്രെണ്ടും ബാക്കും♋️♋️ 1അടിപൊളി  

അച്ചൂ ………. ഗൗരി ചായ കുടിച്ചാലോ ……..

ഗൗരി …… എവിടെന്ന് ………

അച്ചൂ …… ഏതെങ്കിലും തട്ടുകടയിൽ നിന്ന് കുടിക്കാം …… അപ്പൊ എനിക്കൊന്ന് വലിക്കുകയും ചെയ്യാം ……..ഞാൻ സിഗററ്റൊക്കെ വലിക്കും അറിയാമോ ……..

ഗൗരി …….. അനിയനും ചേട്ടനും ടെറസ്സിൽ നിന്ന് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ………

അച്ചൂ ……. ഞങ്ങൾ നല്ല കമ്പനിയായ ……. ഒരുമിച്ചിരുന്ന് കുടിയും വലിയുമൊക്കെ ഉണ്ട് …….. പാവമാ ചേട്ടൻ …… തൻറെ ഭാഗ്യം ……… എന്റെ ചേട്ടനെ പോലെ തനിക്ക് സ്വപ്നത്തിൽ പോലും ഒരാളെ കിട്ടില്ല …….

ഗൗരി ……. മും ……. സത്യം ………. സ്വപ്നത്തിൽ പോലും കിട്ടില്ല ……സത്യമാ ………

ചേട്ടൻ MS പഠിക്കാൻ ജർമനിയിൽ പോകുന്നെന്ന് എന്നോട് പറഞ്ഞു ………

ഗൗരി ………. എപ്പോൾ /?

അച്ചൂ ……. തന്നോടൊന്നും പറഞ്ഞില്ലേ …….. ചിലപ്പോൾ സർപ്രൈസ്‌ തരാൻ വേണ്ടി വച്ചിരിക്കുന്നതായിരിക്കും …… ഞാൻ പറഞ്ഞെന്നൊന്നും പറയണ്ട ……… പറയുമ്പോൾ ഞെട്ടിയതായി അഭിനയിക്കണം ………കേട്ടോ ……..

ഗൗരി …… സർപ്രൈസ്‌ കേട്ടും കണ്ടും ഞാൻ കുറച്ചു നാൾ കൊണ്ട് എന്നും ഞെട്ടുവാണ് …….. ഇതുകൂടി കേട്ട് ഞെട്ടാം …….

അച്ചൂ …… ചേട്ടൻ അങ്ങനെയാ …… ഞാൻ ഇളയച്ഛന്റെ മകനാണെന്നുപോലും ഇപ്പൊ ചേട്ടൻ മറന്നുകാണും ………. ഇപ്പൊ ഞാൻ ചേട്ടന്റെയും ആമിയുടെയും സ്വന്ത അനിയനാ ……..

അവർ ഒരു തട്ടുകടയുടെ മുന്നിൽ അച്ചൂന്റെ ആക്ടിവ നിർത്തി ……..
ഗൗരി വണ്ടിയിൽ ചാരി നിന്നു …… വായിലൊരു സിഗരറ്റും കൈകളിൽ ചായയും പഴം പൊരിയുമായി അച്ചൂ ഗൗരിക്ക് കൊടുത്ത അവന്റെ ചായ ചായ എടുത്ത് കൊണ്ട് തിരിച്ചു ഗൗരിയുടെ അടുത്തേക്ക് വന്നു …….

ഗൗരി …… അച്ചൂന് ലൈൻ ഒന്നും ഇല്ലേ കോളേജിൽ /????????

അച്ചൂ …….. യെവിടെന്ന് ……. അച്ഛൻ പറയുന്നതുപോലെയെ വീട്ടിൽ നടക്കു …….. ഇനി ആ പെണ്ണിന്റെ ശാപം കൂടി വാങ്ങി തലയിൽ വയ്ക്കണോ …….നമ്മുടെ വീട്ടുകാർ എനിക്ക് ഏറ്റവും നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ച് തരും ……… ഞാൻ ആഗ്രഹിക്കുന്നതിനും അപ്പുറം ….. എനിക്ക് അവരോട് ഒരുപാട് കമ്മിറ്സ്മെന്റ്സ് ഉണ്ട്‌ …… എന്നെ ഇങ്ങനെയൊക്കെ ആക്കിയതിൽ …….. അവർക്ക് വേണമെങ്കിൽ എന്നെ വല്ല ഹോസ്റ്റലിലോ അനാഥമന്ദിരത്തിലോ ആക്കാമായിരുന്നു …….. 100 % പെർഫെക്റ്റ് വീട്ടിലെ മരുമകളാ ഇന്ന് ഗൗരി ………

ഗൗരി ……. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?????

അച്ചൂ ……..ഞാൻ എന്തിന് കള്ളം പറയണം ……….

ഗൗരി …….. നിനക്ക് പ്രേമിക്കണമെന്നൊന്നും ഇത് വരെ തോന്നിയിട്ടില്ലേ ……. എന്നോട് കള്ളം പറയരുത് ………

അച്ചൂ ……. അങ്ങനെ ചോദിച്ചാൽ നല്ല പിള്ളേരെകാണുമ്പോൾ തോന്നും ……. തോന്നിയിട്ട് വലിയ കാര്യമൊന്നും ഇല്ല …… ഞാൻ കെട്ടുന്ന പെണ്ണിനെ എന്റെ 100 % കൊടുക്കും …… ഇനി കെട്ടിയിട്ടെ ഞാൻ പ്രേമിക്കുന്നുള്ളു ………

ചായകുടി കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി ………..

അച്ഛനും അമ്മയും വരാൻ 6 മണിയാകും ……. ചേട്ടനാണെങ്കിൽ എന്നും 9 മാണി കഴിഞ്ഞേ വീട്ടിലെത്തു ……. അതുകൊണ്ട് ഞാൻ വീട്ടിലെത്തിയാൽ കുറച്ചു സമയം ഒന്ന് ഉറങ്ങും …….. ഗൗരി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് പോകും അച്ഛനും അമ്മയും എത്തുന്നതിന് മുൻപ് ഗൗരി എന്നെ വിളിച്ചുണർത്തും …….

ഒരു ദിവസം

അഭി അച്ഛനോട് അച്ഛാ എനിക്ക് ജർമനിയിൽ ഹയർ സ്റ്റഡീസ് ചെയ്യാൻ പോകണമെന്നുണ്ട് ………. രണ്ട് വർഷത്തെ കോഴ്സ് ആണ് ………

അച്ഛൻ ……. എല്ലാം കൂടി എത്രയാകും …….
അഭി………….. ഒന്നിന് മുകളിൽ ആകും …….. മിക്കവാറും രണ്ടിനടുത്തെത്തും ……….

അച്ഛൻ ……. ഇത്രയുമൊക്കെ ആകുമോ ??? ഗൗരിയുടെ അച്ഛൻ സ്ത്രീധനമായി തന്ന 50 ലക്ഷം എവിടെ ? അത് നീ എന്തുചെയ്തു

അഭി ……… ജര്മനിയിൽ പോകാനുള്ള ബാക്കി കാര്യങ്ങൾ ആ കാശ് കൊണ്ട ചെയ്തത്

അച്ഛൻ ……. ഞാൻ …….കൃഷ്ണനോടൊന്ന് ( ഗൗരിയുടെ അച്ഛൻ ) സംസാരിക്കട്ടെ …….. എന്റെ കയ്യിൽ കാശ് ആയിട്ട് ഒന്നുമില്ല ………… ഇല്ലെങ്കിൽ ഏതെങ്കിലും സ്ഥലം വിൽക്കേണ്ടി വരും …….. അതിന് കാലതാമസം എടുക്കും …….. നീ ബാക്കിയുള്ളതെല്ലാം ശരിയക്ക് ……..

Leave a Reply

Your email address will not be published. Required fields are marked *