♋️♋️ഫ്രെണ്ടും ബാക്കും♋️♋️ 1അടിപൊളി  

അഭി …….. ബാക്കിയെല്ലാം റെഡി ആണ് ……. ഞാൻ കുറെ നാളുകൊണ്ട് ഇതിന്റെ പുറക്കെയാ …….. എല്ലാ ഫോർമാലിറ്റിയും കഴിഞ്ഞു ………. ക്യാഷ് കൊടുത്താൽ ഒന്ന് രണ്ട് മാസത്തിനുള്ളിൽ പോകാം ……..

അച്ഛൻ …… നീ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ ……. ക്യാഷ് ആവശ്യമുള്ളത് കൊണ്ട് ഞാൻ അറിഞ്ഞു …….. ഇല്ലെങ്കിൽ അതും അറിയില്ലായിരുന്നു ………. യെന്ത നിനക്കിപ്പോൾ ഒരു കള്ളാ ലക്ഷണം ……… എന്തൊക്കെയോ ഒളിക്കുന്നപോലെ ………..

അഭി ……. അങ്ങനെ ഒന്നും ഇല്ലച്ഛാ ……ടെൻഷൻ കൊണ്ടാ ……….

അച്ഛൻ ……. ഉം ……. ഞാൻ ശ്രെദ്ധിക്കുന്നുണ്ട് നിന്നെ …….. ആ പെൺ കുട്ടി വീട്ടിൽ വന്നിട്ട് 4 മാസമായി ……….. ആമി അവളെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ടെന്ന് നീ കൂടി മനസ്സിലാക്കിയാൽ നന്നായിരുന്നു ………. പിന്നെ ഞാൻ വാങ്ങി തരുന്ന ഈ ക്യാഷ് നീ തിരികെ കൊടുക്കണം ……. അതിന് നിന്റെ പേരിലുള്ള NH ലെ സ്ഥലം ഈടായി കൊടുക്കണം ……… അതെനിക്ക് മുദ്രപത്രത്തിൽ എഴുതി നോട്ടറൈസ് ചെയ്തു തരണം …….. ഞാൻ കൊടുക്കുന്ന വാക്കാണ് …….. നിനക്ക് കിട്ടാനുള്ളതാണ് എന്നാലും ഞാൻ വാങ്ങുന്നത് കടമായിട്ടാ ……. അല്ലെങ്കിൽ നീ നേരിട്ട് ചോദിക്ക് …… അതകുമ്പോൾ പിന്നെ നിനക്ക് സംസാരിക്കാവുന്നതേ ഉള്ളു …….. നിനക്കും അവളുടെ സ്വത്തിൽ അവകാശമുള്ളതല്ലേ …….. അപ്പൊ എനിക്ക് വേറെ റോൾ ഇല്ല ……… അവളെക്കൊണ്ട് കാശ് ചോദിപ്പിക്കരുത് ……. എന്നാൽ നീ ഒരു ആണും പെണ്ണും കെട്ടവനായിപോകും ………..
അഭി ……. അച്ഛൻ ചോദിച്ചു വാങ്ങി തന്നാൽ മതി ……. എനിക്ക് ചോദിക്കാനൊന്നും വയ്യ ……. ആ സ്ഥലം ഞാൻ ഈട് ആയിട്ട് കൊടുക്കാം ……..

അച്ഛൻ ……. പെണ്ണുവീട്ടിലെ കാശുകൊണ്ട് ഹയർ സ്റ്റഡീസ് പഠിക്കാനാണ് നിന്റെ വിധി ……… എവിടെയോ നിനക്ക് തെറ്റി അതാ നിനക്കി വെപ്രാളം ………

അഭി …… അങ്ങിനെ ഒന്നും ഇല്ലച്ഛാ ………

അച്ഛൻ ……… ഇല്ലാതിരുന്നാൽ നിനക്ക് കൊള്ളാം …….. നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളു ……. ഓരോന്ന് കണ്ടും കെട്ടും ജീവിക്ക് ……. പിന്നെ MS കഴിഞ്ഞാൽ യെന്ത പ്ലാൻ

അഭി …….. പെർമാനെന്റ് വിസക്ക് അപ്ലൈ ചെയ്യാനാ പ്ലാൻ ……….

അച്ഛൻ …… അത് കിട്ടിയാൽ നീ ഗൗരിയെ കൊണ്ടുപോകുമോ ……..

അഭി …….. നോക്കാം ……..

അച്ഛൻ …….. അവളെക്കൂടി കൊണ്ടുപോയാൽ നീ ഈ ക്യാഷ് കൊടുക്കേണ്ട ആവശ്യമെ ഇല്ല നിങ്ങൾ അവിടെ സേഫ് ആകുമല്ലോ …….. എനിക്ക് പറഞ്ഞു നില്ക്കാൻ പറ്റും ……….

അഭി …… ഞാൻ പറഞ്ഞില്ലേ ആ സ്ഥലം ഈടായി കൊടുക്കാമെന്ന് ……….

അഭി പല്ലും കടിച്ചുപിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു ………

വൈകുന്നേരമായി …….. അച്ചുവും ഗൗരിയുംഇത്തിരി താമസിച്ചാണ് വീട്ടിലെത്തിയത് …….. അപ്പൊ അഭി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു ……….

അഭി …….. എന്താടി താമസിച്ചത് ………

അച്ചൂ …….. ചേട്ടാ ….. ഞങ്ങൾ ഒരു ഷാർജ കുടിക്കാൻ കയറിയതാ ……….

അഭി …….. ഡി …… നിനക്കിപ്പോൾ എന്നോട് ചോദിക്കയൊന്നും വേണ്ടേ …….. വല്ലവന്മാരുടെയും കൂടെ നടന്നോ

അച്ചൂ …….. ഞാൻ ഈ വീട്ടിലെ അല്ലെ ചേട്ടാ ???……….

അഭി …….. അച്ചൂ …….ഞാൻ എന്റെ ഭാര്യയോടാ സംസാരിക്കുന്നത് നീ കേറി പോകാൻ നോക്ക് ……

അച്ചൂ വളരെ വിഷമത്തോടെ അകത്തേക്ക് പോയി ………..

അഭി …….. ഞാനിവിടെ ഇല്ലെന്ന് കരുതി കണ്ടവന്മാരോടൊത്ത് ചുറ്റിക്കറങ്ങാനൊന്നും നിൽക്കരുത് …….. അങ്ങനെ ഞാൻ അറിഞ്ഞാൽ പിന്നെ നിനക്ക് കിട്ടുന്നതിന്റെ ഡിവോഴ്സ് പേപ്പറായിരിക്കും ………….
ഗൗരി ……… എന്നാൽ അത് ഞാൻ സന്തോഷമായി സ്വീകരിക്കും ……….

അഭി ……. എന്താടി തർക്കുത്തരം പറയുന്നോ ?………

ഗൗരി അഭിയെ പുച്ഛത്തോടെ നോക്കി റൂമിലേക്ക് പോയി ………

അങ്ങനെ ചേട്ടൻ ജർമനിയിൽ പോകാനുള്ള പേപ്പറുകളെല്ലാം റെഡിയായി ……….. ചേട്ടൻ പോകുന്നതിലേക്ക് വേണ്ടിയുള്ള പർച്ചേസ് എല്ലാം പൂർത്തിയാക്കി ……..

പോകുന്ന ദിവസ്സം ………

അഭിയോടൊപ്പം ഗൗരി റൂമിലുണ്ടായിരുന്നു ……. അവളെ നോക്കാതെ അവൻ പുറത്തേയ്ക്കിറങ്ങി ……. നിറ കണ്ണുകളോടെ അവൾ അവനെ നോക്കി നിന്നു ……… എല്ലാവരും വിഷമത്തോടെ അവൻ പടികൾ ഇറങ്ങി വരുന്നത് നോക്കിനിന്നു …….. ഗൗരിയും താഴേക്ക് വന്നു ……. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ‘അമ്മ അവളെ മാറോടണച്ചു ………. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ……… കൂട്ടുകാരോടൊപ്പം അഭി കാറിൽ കയറിപ്പോയി ……….

Leave a Reply

Your email address will not be published. Required fields are marked *