അഭി ……. അവൾക്ക് എവിടെ കിടക്കണം എന്ന് ഞാൻ പറഞ്ഞുകൊടുക്കേണ്ട ആവശ്യ ഒന്നും ഇല്ല ……… ഞാൻ അവളെ മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചിട്ടില്ല ………. എങ്കിൽ അവൾ പറയട്ടെ ………. പിന്നെ ശാരീരികമായി എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കും കൂടി തോന്നണ്ടേ ………. കെട്ടികൊണ്ടുവന്ന് ഒൻപതാംമാസം പ്രസവിപ്പിക്കാമെന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല ………..
അച്ചു …….. ആരോടാണ് ചേട്ടൻ സംസാരിക്കുന്നതെന്ന് ഓർത്തിട്ടു വേണം ചളപളാ പറയാൻ ………പറയുന്നത് ഒരു സ്ത്രീയെ കുറിച്ചിട്ടാണെന്നും ………
അഭി ………ഇരിക്കെടാ അവിടെ ………….. ഞാൻ സംസാരിക്കുന്നത് എന്റെ അച്ഛനോടാണ് ……….. എനിക്കില്ലാത്ത എന്തവകാശമാ നിനക്കുള്ളത് …….. പട്ടിക്ക് തീറ്റകൊടുത്തു വളർത്തുന്നത് പോലെ നിന്നെ ഇവിടിട്ടു വളർത്തിയതെന്ന് നീ ഓർക്കണം ……… അത് ഞങ്ങളുടെ ഔദാര്യം …….. തന്തയില്ലാത്ത അവനാ എന്നോട് സംസാരിക്കുന്നത് ……. എല്ലാവരും പറയുന്നതുകേട്ടാൽ തോന്നും ഞാൻ അവളെ അടിച്ചും തൊഴിച്ചും മാനസികമായി തളർത്തിയും ദ്രോഹിക്കുകയാണെന്ന് ……… നീയും കുറച്ചുകാലത്തിനകം കെട്ടും ഞാൻ ഈ പറയുന്നതിന്റെ കാരണങ്ങൾ നിനക്ക് അപ്പൊ മനസ്സിലാകും ……… എന്താ എന്റെ ഭാഗത്തുള്ള തെറ്റ് …. ഞാൻ അവളെ കട്ടിലിൽ കിടത്താത്തതുകൊണ്ടാണോ ………. അതോ ഒരു കുഞ്ഞുണ്ടാകാത്തതോ ……….. ഒരു വിവാഹ ബന്ധം വേർപെടുത്താൻ ഇത്രയേ ഉള്ളോ കാരണങ്ങൾ ?????????? ……… വിവാഹബന്ധം വേർപെടുത്തുന്നതിൽ എനിക്കൊരു പ്രേശ്നവും ഇല്ല ……. നഷ്ടം അവൾക്ക് മാത്രമാണ് ………… കൂടെകിടത്തിയില്ലെന്നും കുഞ്ഞുണ്ടായില്ലെന്നും പറഞ്ഞു ആരും ഇതുവരെ ഡിവോഴ്സ് ചെയ്തതായി ഞാൻ കേട്ടിട്ടില്ല …….. ഓവർ എസ്പറ്റേഷൻ ആണ് അവളുടെ പ്രെശ്നം ………. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ജീവിതം അവൾ മുൻപേ സ്വപ്നം കണ്ടിരുന്നു ……… ഒരു കൂലിപ്പണിക്കാരനായാലും പണികഴിഞ്ഞുവരുമ്പോൾ അവനും ക്ഷിണം ഉണ്ടാകും ………..
അച്ഛൻ ……….. എന്താടാ അഭി നിനക്കും ഒരു പെങ്ങൾ ഇല്ലേ ??????? ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ചു പറയാമോ അതും ഒരു പെണ്ണിന്റെ മുഖത്തുനോക്കി …………
ഗൗരി കരയുകയല്ലാതെ ഇതിനൊന്നും മറുപടി പറഞ്ഞില്ല ………….
‘അമ്മ ……… ഗൗരി …അകത്തുപോ ……അച്ചു അവളെയും വിളിച്ചുകൊണ്ട് അകത്തേക്ക് പോ ………
അവൾ റൂമിലേക്കുള്ള പടികൾ കയറുമ്പോൾ ……..അഭി ഉറക്കെ പറഞ്ഞു ……….. ഇവൾക്ക് സെക്സിനോടുള്ള അമിതമായ താല്പര്യമാണ് ഇതിനെല്ലാം പ്രെശ്നം …….. നീ അതൊന്ന് കണ്ട്രോൾ ചെയ്യാൻ നോക്ക് ………. അതിനച്ചൻ ആദ്യം ഇവളെ വല്ല ഡോക്ടറെയും കാണിക്ക് ……… ടി ……നിനക്കെപ്പോവേണമെങ്കിലും ഞാൻ ഡിവോഴ്സ് താരം തയ്യാറാണ് ………. എന്നെ നീ പേടിപ്പിക്കാനൊന്നും നോക്കേണ്ട
‘അമ്മ ……അഭി നിർത്ത് ………
ഗൗരി അവനെ രൗദ്രഭാവത്തോടെ തിരിഞ്ഞു നോക്കി ………..
അച്ഛൻ ……. ഡാ …… ഏതുപെണ്ണിനാ കല്യാണം കഴിഞ്ഞാൽ ആഗ്രഹങ്ങൾ ഇല്ലാത്തത് ……… ഒരു പെണ്ണുണ്ടായാൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം കൂടിപ്പോയാൽ ഒരു ഇരുപത്തിയഞ്ചുവയസ്സുവരെയെ ഉണ്ടാകു ……. ബാക്കിയുള്ള നാളുകൾ അവൾ ഭർത്താവിനൊപ്പമാ ജീവിക്കുന്നത് …….പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞു ജീവിക്കുന്നതല്ലേ ജീവിതം ……… അവൾ അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണോ …….. അവിടെ എവിടെയാ ഓവർഎസ്പാറ്റേഷൻ ഉണ്ടെന്ന് നിനക്ക് പറയാൻ തോന്നുന്നത് ………. നീ അവളെ കെട്ടി കുറച്ചു ദിവസം കഴിഞ്ഞു ജർമനിയിലേക്ക് പോയി ………എന്നിട്ടും അവൾ രണ്ടുവർഷം നിനക്ക് വേണ്ടി കാത്തിരുന്നു …….. വന്നിട്ടും നീ അവളെ അകറ്റി നിർത്തി ……. വീണ്ടും നീ ജർമനിയിലേക്ക് ……… അവളും ബി .ടെക് കഴിഞ്ഞ ഒരു പെണ്ണല്ലേ അവളെ കൊണ്ടുപോയാൽ നിനക്കെന്താ കുഴപ്പം ……… കാശിനു വല്ല പ്രേശ്നവും ഉണ്ടോ ??????
നീ പറയ് …….യെന്ത അവൾക്ക് മാത്രം വിസ കിട്ടില്ലേ ……….
അഭി …….. അച്ഛാ …… ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല ……….. എനിക്ക് ഫ്രീഡം വേണം ………. അവൾ ഇവിടെ മാസ്റ്റർ ഡിഗ്രി എടുക്കട്ടേ രണ്ടു വർഷം ഉണ്ടല്ലോ ……….
