അവളുടെ ശരീരത്തിലെ കുറവുകൾ മാറ്റിനിർത്തി അവളുടെ സ്വഭാവത്തെ ഇഷ്ടപ്പെടാൻ അവൻ തുടങ്ങിയിരുന്നു ……… ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ………
അങ്ങനെ ഒരു ദിവസം അച്ചൂവും അഭിയും കടയിൽ പോയി വരുന്നവഴിയിൽ അച്ചൂ ഗൗരിയെ ക്കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു …………
അഭി ……… നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടോ ???
അച്ചൂ ……. എനിക്ക് ഭയങ്കര ഇഷ്ടമായി ………. നല്ല സ്വഭാവം …… നമ്മുടെ വീട്ടിൽ വന്നുകയറയാനും ……. അഭിച്ചേട്ടന്റെ ഭാര്യ ആകാനും എന്തുകൊണ്ടും മറ്റാരേക്കാളും അവൾക്കാണ് യോഗ്യതാ ………. ആവീട്ടുകാരും നല്ലവരാ ……..
അഭി കാർ ഒരു കടയുടെ അടുത്ത ഒതുക്കി നിർത്തി ……… അഭി പുറത്തേക്കിറങ്ങി കടയിൽ നിന്നും രണ്ട് സിഗരറ്റ് വാങ്ങി ഒന്ന് അച്ചൂന് നേരെ നീട്ടി ……… അഭി ആ സിഗററ്റിന് തീ കൊളുത്തി ……. ലൈറ്റർ അച്ചൂന് നേരെ നീട്ടി ……..
അച്ചൂ കാറിൽ നിന്നും പുറത്തേക്കിറങ്ങി …….അവനും സിഗരറ്റിനു തീ കൊളുത്തി
അച്ചൂ …….. യെന്ത ചേട്ടാ മുഖമെല്ലാം ഒരുമാതിരി ഇരിക്കുന്നത് …… എന്തെങ്കിലും പ്രേശ്നമുണ്ടോ ????????
അഭി ……. ഒന്നുമില്ലെടാ …….. ഞാൻ രണ്ട് ദിവസത്തേക്ക്ക് ബാംഗ്ലൂരിലേക്ക് തിരിച്ചുപോകും ……. ഒന്ന് രണ്ട് അത്യാവശ്യകാര്യങ്ങൾ ചെയ്ത തീർക്കാനുണ്ട് ……….
അച്ചൂ ……. അച്ഛനോട് പറഞ്ഞിട്ടാണ് പോകാൻ …….
അഭി ………. മും …….
അവർ വീട്ടിലെത്തി അമ്മയോട് ബാംഗ്ലൂരിൽ പോകുന്ന കാര്യം പറഞ്ഞു ……….
അഭി ……. ഞാനിവിടെ യില്ലെങ്കിലും കാര്യങ്ങൾ നോക്കി നടത്താൻ അച്ചൂവും ആകാശ് അളിയനും അച്ഛനുമൊക്കെ ഇല്ലേ
‘അമ്മ ……. ആകാശ് അളിയന്റെയും അച്ചൂന്റെയും അച്ഛന്റെയും കല്യാണമല്ല ഇവിടെ നടക്കാൻ പോകുന്നത് ……. അത്യവസമാണേൽ നീ പോയിട്ട് വാ …….. മൂന്ന് ദിവസം മുൻപെങ്കിലും ഇങ്ങെത്തണം ഞാൻ അച്ഛനോട് പറയാം …..
അഭി മുകളിൽ പോയി ഡ്രസ്സ് പായ്ക്ക് ചെയ്ത അപ്പോൾ തന്നെ വീട്ടിൽനിന്നിറങ്ങി ……. ബാംഗ്ലൂരിലേക്ക് പോയി ……..
കല്യാണത്തിന് 2 ദിവസ്സം മുന്നേ അഭി തിരിച്ചെത്തി …….. കല്യാണ തലേന്ന് അഭി ഗൗരിയെ വിളിച്ചു …….. അവൾ ഫോൺ യെടുത്തപ്പോഴേക്കും അഭി ഫോൺ കട്ട് ചെയ്തു ………. ഗൗരി തിരിച്ചു വിളിച്ചെങ്കിലും അഭി ഫോൺ എടുത്തില്ല ……..
കല്യാണ ദിവസ്സം അഭിയുടെ ബാംഗ്ലൂരിലുള്ള കൂട്ടുകാർ എത്തിയിരുന്നു ……. എല്ലാവരും നന്നായി കല്യാണം ആഘോഷിച്ചു ……….
കല്യാണം വൻ ഗംഭീരമായി നടന്നു ……..
കല്യാണ രാത്രി ………. പാലുമായി …… പുതുമണവാട്ടി അവരുടെ റൂമിലേക്ക് ചെന്നു ……. അഭി എന്തോ ലാപ്ടോപ്പിൽ ചെയ്തുകൊണ്ടിരിക്കയായിരുന്നു ………..
അഭി …….. ഗൗരിയുടെ മുഖത്തേക്ക് നോക്കി …….. പാൽ മേശപ്പുറത്തു വയ്ക്കാൻ പറഞ്ഞു ……… തലകൊണ്ട് കട്ടിലിൽ ഗൗരിയെ ഇരിക്കാൻ ആംഗ്യം കാണിച്ചു ……… ഗൗരി കട്ടിലിന്റെ ഒരറ്റത്തിരുന്നു ……… അഭി അപ്പോഴും ലാപ്ടോപ്പിൽ ജോലി തുടർന്നുകൊണ്ടേയിരുന്നു ……….. അൽപ്പസമയം കഴിഞ്ഞു അഭി ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് പോയി ……… ഗൗരി കട്ടിലിൽ ചാരി ഇരുന്നു ……. മിനുട്ടുകൾ മണിക്കൂറുകൾ ഗൗരി അഭിക്കായി കാത്തിരുന്നു ………… എപ്പോയോ അവൾ ഉറങ്ങിപ്പോയി ……..
രാവിലെ അഞ്ചുമണിയായപ്പോൾ ഗൗരി ഉറക്കമുണർന്നു നോക്കി ……. കട്ടിലിന്റെ ഒരറ്റത്ത് അഭി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു …….. അവൾ മുഖം കഴുകി അഭിയെ വിളിച്ചെങ്കിലും …….. അവൻ എഴുന്നേറ്റ് ഗൗരിയുടെ മുഖത്തേക്ക് നോക്കി ………. വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞു ……..
പിന്നീടുള്ള രാത്രികളിലും ഇത് തന്നെയായിരുന്നു ……. അവളത് ആരെയും അറിയിച്ചില്ല …….
ഒരാഴ്ച കഴിഞ്ഞു ഗൗരി കോളേജിൽ പോകാൻ തുടങ്ങി …….. ഒരേ കോളേജിൽ ആയതിനാൽ അച്ചൂനോടൊപ്പം ആക്ടിവയിലായിരുന്നു ……. ഗൗരിയുടെ യാത്ര …………..
അച്ചൂ …… കോളേജിൽ ഞാൻ പേര് പറഞ്ഞെ വിളിക്കു ചേട്ടത്തിയെന്നൊന്നും എനിക്ക് വിളിക്കാൻ വയ്യ ……
ഗൗരി ……. എപ്പോഴും അങ്ങനെ വിളിച്ചാൽ മതി ………
കോളേജിലെത്തി രണ്ടുപേരും അവരവരുടെ ക്‌ളാസ്സുകളിലേക്ക് പോയി ………..
വൈകുന്നേരം വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി …….
