♋️♋️ഫ്രെണ്ടും ബാക്കും♋️♋️ 1അടിപൊളി  

അഭി …… എനിക്ക് പോയെ പറ്റു ……..

അച്ഛൻ ………. അവളെക്കൂടി കൊണ്ടുപോകാമെങ്കിൽ നീ പോയാൽ മതി ……..

ഒരു പെണ്ണിനേയും കെട്ടിക്കൊണ്ട് വന്നിട്ട് ……. എപ്പോ നോക്കിയാലും അവന്റെ ഒരു ജർമ്മനി ……

അഭി …… ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ അതിനെ എന്റെ തലയിൽ കെട്ടി വച്ചത് ……….

അച്ഛൻ ……. നീ ആവശ്യപെട്ടിട്ടല്ല ഞാൻ നിന്നെ ജനിപ്പിച്ചതും പഠിപ്പിച്ചതും ഒന്നും ……… പോരാത്തതിന് മൂന്ന് തലമുറക്ക് ഒരു പണിയും ചെയ്യാതെ ജീവിക്കാനുള്ള സമ്പത്യം നമ്മുടെ കുടുംബത്തിന് ഉണ്ട് …….. അത് പോരെ

പോരാത്തതിന് നിന്റെ ഭാര്യയുടെ സ്വത്തുവകകളും ……..

അഭി ……… അച്ഛനിനി എന്തുപറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റമില്ല ………

അച്ഛൻ ……. എന്റെയും തീരുമാനത്തിന് മാറ്റമില്ല …….. നീ ഇവിടുന്ന് ഇറങ്ങിയാൽ അപ്പൊ ഇവളെയും ഇവിടുന്ന് കൊണ്ടുപോയ്ക്കോണം എനിക്ക് പിന്നെ ഇങ്ങനെ ഒരു മകനുമില്ല …… മരുമകളും ഇല്ല
അച്ഛൻ എഴുന്നേറ്റ് അകത്തേക്ക് പോയി …….. അഭി അമ്മയെ നോക്കി ……… അച്ചൂ രണ്ടുപേരെയും മാറിമാറി നോക്കി ……..

‘അമ്മ …….. അച്ഛൻ പറഞ്ഞതിൽ യെന്ത തെറ്റ് ………. നിനക്കവളെ കൊണ്ട് പൊയ്ക്കൂടേ …… യെന്ത കാശിനു വല്ല ബുദ്ധിമുട്ടും ഉണ്ടോ ????? പറ ……..

അഭി ……. ഈ മാരണം വന്ന് കേറിയപ്പോൾ മുതൽ ഞാൻ അനുഭവിക്കുകയാണ് …….

അഭിയും ഗൗരിയും അമ്മയുടെ മുഖത്തേക്ക് നോക്കി …….. അഭി അവിടെന്ന് എഴുന്നേറ്റ് മുകളിൽ അവന്റെ മുറിയിലേക്ക് പോയി ……… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു ……… അവൾ ആരുടെയും മുഖത്ത് നോക്കാത്ത താഴേക്ക് നോക്കി നിന്നു ……… അമ്മയ്ക്കും അച്ചൂനും എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥ ……….

ഗൗരിയും റൂമിലേക്ക് പോയി

അഭി ……… ഗൗരി ……… നീ നിന്റെ വീട്ടിലേക്ക് പോകണം ……. തൽക്കാലത്തേക്കെങ്കിലും ……… ഇല്ലെങ്കിൽ ഞാൻ ഇവിടെ തോറ്റുപോകും ………

ഗൗരി …… അച്ഛന്റെ മുന്നിലല്ലേ ……. അത് സാരമില്ല …….

അഭി ……. നിനക്കെന്താ ഞാൻ പറഞ്ഞിട്ട് മനസ്സിലാകാത്തത് ………

ഗൗരി ……. ഞാൻ യെന്ത അഭി ചേട്ടനെക്കുറിച്ച മനസ്സിലാക്കാത്തത് ???

അഭി …….. നിന്റെ അച്ഛന്റെ കാശ് ഞാൻ കൊടുക്കും …….. എനിക്കിത്തിരി സമയം വേണം ……..

ഗൗരി …….. അതൊന്നും എനിക്ക് കേൾക്കണ്ട ……… അത് അവര് തമ്മിൽ ആയിക്കോളും ……. ഇവിടെത്തെ അച്ഛനല്ലേ ക്യാഷ് വാങ്ങിയത് ……… എന്നോടൊന്നും ചോദിക്കുകയോ ഞാൻ അതിനെ ക്കുറിച്ച് പറയുകയോ ചെയ്തിട്ടില്ല ……….

അഭി …… നീ എന്നെ ഒറ്റുകൊടുക്കുകയാണോ ???? സ്വന്തം ഭർത്താവിന്റെ വിജയം ഏതൊരു ഭാര്യയും ആഗ്രഹിക്കും ……….

ഗൗരി ………. ഭർത്താവ് ???? താലികെട്ടിയാൽ മാത്രം ഭർത്താവ് ആകില്ല ……. അതിന് കുറച്ച് ആണത്തമൊക്കെ വേണം …… മസിലും ഉരുട്ടി നടന്നാൽ പോരാ …… ഒരു ഭാര്യക്ക് അതിന്റെതായ പരിഗണന കൂടി കൊടുക്കണം …….. അല്ലാതെ കെട്ടിക്കൊണ്ടു വന്നതിന്റെ അന്നുതന്നെ നീ വേറെ റൂമിൽ പോയി കിടന്നൊന്ന് പറയുന്നതല്ല ഭർത്താവ് ……… അതിന് ചേട്ടൻ എന്ത് പരിഗണനായ എനിക്ക് തന്നിട്ടുള്ളത് ……… ദാ …… ജർമനിയിൽ നിന്നും വന്നതിനു ശേഷം ഇന്നാണ് എന്നോട് സംസാരിക്കുന്നത് തന്നെ ………
അഭി ……. നിനക്കിനി എന്ത് പരിഗണനായ ഞാൻ തരേണ്ടത് ……….

ഗൗരി അതിന് മറുപടി പറഞ്ഞില്ല …………

അഭി …….. നിനക്കെന്നെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ നിനക്ക് ഡിവോഴ്സ് തരാം

ഗൗരി …… നട്ടെല്ലില്ലാത്ത അങ്ങനെ പറയല്ലേ ……. ഞാൻ കൊണ്ടുവന്ന സ്വർണം കാശ് ……. ഇതൊക്കെ എനിക്ക് തിരിച്ചു തരേണ്ടി വരും …….. സ്വർണം ഇപ്പോഴും ചേട്ടന്റെ പേരിലാ പണയത്തിലിരിക്കുന്നത് …….ക്യാഷ് …..ചേട്ടന്റെ അക്കൗണ്ട് വഴിയാ ട്രാൻസാക്ഷൻ നടത്തിയിട്ടുള്ളത് …….. ഇതൊക്കെ എന്റെ വീട്ടുകാർ ചേട്ടന്റെ അച്ഛനോട് ചോദിക്കും ….. ഇതൊക്കെ ചേട്ടന് പെട്ടെന്ന് തിരിച്ചുകൊടുക്കൻ പറ്റുമോ ……. എന്നാലേ ഡിവോഴ്സ് നടക്കു …….. പിന്നെ എന്നെ നീ ഇനി പ്രേതീക്ഷിക്കരുതെന്ന് എന്നോട് പറഞ്ഞാൽ ഞാൻ ഡിവോഴ്‌സിന് സമ്മതിക്കാം …….. ഈ ആർക്കും വേണ്ടാത്ത സാധനം ……. എന്റെ ഔദാര്യം …… ചേട്ടനിപ്പോ അത്യാവശ്യം എന്നെ ഒഴുവാക്കുന്നതാ ……. ഇല്ലെങ്കിൽ ചേട്ടൻ പെടും ………. അച്ഛൻ സമ്മതിക്കാതെ ഞാൻ എന്റെ വീട്ടിൽ പോകില്ല ……….. ഇല്ലെങ്കിൽ അഭി ചേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിടണം …… എന്നേക്കുമായിട്ട് …….. എന്നേക്കുമായിട്ട് ഞാൻ ഒഴിവായിത്തരം ……… ചേട്ടൻ അത് ഇപ്പൊ പറയണം

Leave a Reply

Your email address will not be published. Required fields are marked *