രാത്രി ഒരു ഒമ്പതുമണിയോടെ അഭി തിരിച്ചെത്തി ……….
‘അമ്മ …….. ഇരിക്കെടാ ഇനി ആഹാരം കഴിച്ചിട്ട് മുകളിൽ പോയാൽ മതി
അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഗൗരിയെ അഭി നോക്കി ………
അഭി കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു ……….. മൊത്തത്തിൽ മൗനമായിരുന്നു ആ സമയം …….അപ്പോഴേക്കും അച്ചുവും കഴിക്കാനായി അവിടേക്കെത്തി ……….
അച്ചൂ ……… ഗൗരിയേ കഴിക്കാൻ ഒരു പാത്രം ഇങ്ങെടുത്തെ ………
‘അമ്മ ഒരു പാത്രവുമായി അങ്ങോട്ടേക്ക് വന്നു ……. കാസ്ട്രോളിൽ നിന്നും മൂന്ന് ചപ്പാത്തി അച്ചു അവന്റെ പ്ളേറ്റിലേക്ക് വച്ച് അതിലേക്ക് കറി ഒഴിച്ചു ……….. കഴിക്കാൻ തുടങ്ങി …….. അഭി അവനെ നോക്കി ചിരിച്ചു …. എന്നിട്ടവൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു ………… അച്ഛാ ഗൗരി പറഞ്ഞത് ശരിയാണ് ……… ഞാൻ കെട്ടിയിട്ട് ഭാര്യ എന്നൊരു പരിഗണന കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല …….. ഇനി കഴിയുമൊന്നും എനിക്കറിയില്ല ………. നിങ്ങളെയൊക്കെ അറിയിക്കാതെ അവൾ എനിക്കായി ഒരുപാട് അഡ്ജസ്റ് ചെയ്തു ……….. ഇനി എനിക്ക് അവളെയും അവൾക്ക് എന്നെയും ഉൾക്കൊള്ളാൻ കഴിയില്ല ……..അതുകൊണ്ട് ഞങ്ങൾ പിരിയുന്നതാവും നല്ലത് …………
ഇതെല്ലം കേട്ടുകൊണ്ട് ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു ……. ക്യാ ഫലം ……..
അച്ഛൻ ………. ഞാൻ അവളോട് ഒന്നുകൂടി സംസാരിക്കട്ടെ ………
അഭി ………. വേണ്ട അച്ഛാ ……… അവൾ സമ്മതിക്കില്ല ……….
അച്ഛൻ …….. സമ്മതിച്ചാൽ ????????
അഭി ………. എനിക്ക് ആലോചിക്കാൻ കുറച്ചുസമയം കൂടി തരണം ………
കഴിച്ചുകൊണ്ടിരുന്ന കൈകൊണ്ട് കരണം പൊളിച്ചുള്ള ഒരു അടിയായിരുന്നു പിന്നെ അവിടെ കണ്ടത് …….. ഇതൊന്നും കണ്ടിട്ടും അച്ചൂന് ഒരു കുലുക്കവും ഉണ്ടായില്ല ……..’അമ്മ ഇടക്ക് കയറി നിന്നെങ്കിലും …….അച്ഛൻ എണീറ്റ് കൈ കഴുകി റൂമിലേക്ക് പോകുന്നതിനു മുൻപായി പറഞ്ഞു ഇനി നിന്നെ എന്നെ കൺവെട്ടത്തുകാണരുത് ……… ഒരു മനുഷ്യനായാലും കുറച്ചൊക്കെ വ്യക്തിത്വം വേണം ……. ഇനി അച്ചാന്ന് വിളിച്ചുകൊണ്ട് ഈ പാടി നീ ചവിട്ടരുത് …….. ഇറങ്ങിപ്പോടാ ……… ഇന്നിറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് ……… എന്താന്ന് വച്ചാൽ നാളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഉള്ള പേപ്പർ എനിക്ക് കിട്ടണം ……… ഇല്ലങ്കിൽ നീ ജർമനിയിലും പോകില്ല അമേരിക്കയിലും പോകില്ല ………ഇത് ഞാനാ പറയുന്നത് ……..
ശാന്തി അവന്റെ പെട്ടിയും സാധനങ്ങളും എടുത്ത് പുറത്തേക്കിട് …….. ഇനി ഇവനെ നമുക്ക് വേണ്ട …….. ഇങ്ങനെ ഒരു മോൻ നമുക്കിനി ഇല്ല ……… അച്ചൂ ഞാനോ നിന്റെ അമ്മയോ ചത്താൽ നീ ഞങ്ങളുടെ ചിതക്ക് തീ കൊളുത്തണം ……. ഇവൻ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഇവനെ അവിടെനിന്നും ഓടിച്ചിട്ടെ നീ ആ കർമ്മം ചെയ്യാവു …….
അഭി കവിൾ തടവിക്കൊണ്ട് അമ്മയെ നോക്കി …….. ആയിരം രൗദ്രഭാവങ്ങൾ കണ്ണിൽ ആവാഹിച്ച് തീ പാറുന്ന കണ്ണുകളുമായി ആ ‘അമ്മ അവനെ നോക്കി ……….
അപ്പോഴും അച്ചൂന് ഒരു കുലുക്കവും ഇല്ല …….. അവൻ അവന്റെ തീറ്റ തുടർന്നുകൊണ്ടേയിരുന്നു ………. അഭി എണീറ്റ് കയ്യും മുഖവും കഴുകി മുകളിലേക്ക് പോയി അവന്റെ സാധനങ്ങളുമായി പുറത്തേക്കിറങ്ങിപ്പോയി
പിറ്റേന്ന് വൈകുന്നേരം ഒരു വക്കിൽ വന്ന് ഗൗരിയുടെ ഒപ്പും വാങ്ങി പോയി ……… പിറ്റേന്ന് രാവിലെ തന്നെ ഗൗരിയെക്കൊണ്ട് ഒരു കേസ് രാജശേഖരൻ (അച്ഛൻ) ലോക്കൽ സ്റ്റേഷനിൽ കൊടുപ്പിച്ചു ……… അവൻ ഇനി ഡിവോഴ്സ് കഴിഞ്ഞു പോയാൽ മതി …….. അച്ഛൻ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങി ………. ദിവസങ്ങൾ കടന്നുപോയി
ഒരു തിങ്കളാഴ്ച ദിവസം കോടതിയിൽ നിന്നും രണ്ടുപേരും വിവാഹബന്ധം വേർപെടുത്തി ………. അഭിയും കൂട്ടുകാരും കോടതിയിൽ ഉണ്ടായിരുന്നു ……. ഗൗരിയുടെ കൂടെ അമ്മയും ……….. അഭിയുടെ മുഖത് യാതൊരു വിഷമമോ ദുഖമോ ഇല്ലായിരുന്നു ……… അവൻ കൂട്ടുകാരോടൊത്ത് കളിയും തമാശയുമായി നിൽക്കുന്നത് നോക്കി ‘അമ്മ നിന്നു ……. വിധി വന്നയുടൻതന്നെ അഭി ഗൗരിയുടെ അടുത്തേക്ക് വന്നു …….. ‘അമ്മ അവനെ നോക്കി ……… അവൻ അമ്മയോടായി പറഞ്ഞു ……… അമ്മെ ഒരു കാര്യം കൂടിയുണ്ട് …….
