‘അമ്മ …….. എന്താടാ ???????
അമ്മയും ഗൗരിയും അഭിയുടെ മുഖത്തേക്ക് നോക്കി ………….
അഭി …….. ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഉണ്ട് ……..എനിക്കത് വേണം ………
ഗൗരി അവളുടെ താലിമാല ശരീരത്തോട് ചേർത്ത് പിടിച്ചു …………
‘അമ്മ ……… അഭി നീ ഇത്ര ക്രൂരനാകല്ലേടാ ……. അവളൊരു പെണ്ണല്ലേ ……..?
അഭി ……. അമ്മയൊരു കാര്യം ചെയ്യ് ……. അമ്മയുടെ ഇളയ മോനെ കൊണ്ട് ഇവളെ കെട്ടിക്ക് ……. അതാകുമ്പോൾ …… രണ്ടുപേരും വളരെ ഹാപ്പിയായി അങ്ങ് ജീവിച്ചോളും …… എന്നെക്കാളും അവനാ ഇവൾക്ക് ചേരുന്നത് …….. ഞാൻ കളിയാക്കാനോ തമാശയായിട്ടോ കുത്തിനോവിക്കാനോ പറയുന്നതല്ല …… അവർ രണ്ടും നല്ല ചേർച്ചയാ ….. രണ്ടാളും ഒരേ ചിന്താഗതിക്കാരാ ……. ഇനി ഇവൾ കെട്ടാച്ചരക്കായി ഇരുന്നുപോയാൽ ഇനി എനിക്കൊരു കുടുംബം ഉണ്ടായൽ ചിലപ്പോൾ ആ ശാപം കൂടി എന്റെ തലയിൽ വന്നു വീഴും …… ‘അമ്മ അച്ഛനോടൊന്ന് ഇതിനെക്കുറിച്ച് സംസാരിക്ക് ……. ഒരു റൂമിൽ കിടന്നന്നേയുള്ളു …….. ബാക്കി അതവക്ക് അറിയാം ……… ഒരു നോട്ടം കൊണ്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ……… വീട്ടിൽ ചെന്നയുടനെ ‘അമ്മ അച്ഛനെ ഒന്ന് വിളിക്കണം ……. എന്നോട് ദേഷ്യം ഒന്നും തോന്നരുത് ……. ഈ താലി തന്നെ ഞാൻ തിരിച്ചുവാങ്ങിയത് ….ഇനി അതും കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാതിരിക്കാനാ ……. അവൾക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ …… ഗൗരി ….. എല്ലാത്തിനും സോറി ……. എന്നെ ശപിക്കരുത് ………
‘അമ്മ ……. എന്റെ മോൻ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ ഈ അമ്മക്ക് അതുമതി …….
ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിഞ്ഞൊഴുകി ……….. അവൾ മനസ്സില്ല മനസ്സോടെ മാലയോടൊപ്പം താലിയും ഊരി അവനുനേരെ നീട്ടി ……. അഭി അതുവാങ്ങി പോക്കറ്റിലേക്കിട്ടു ………അഭി പിന്തിരിഞ്ഞു നടന്നു …… വളരെ വിഷമത്തോടെ അവൻ നടന്നകലുന്നത് ആ ‘അമ്മ നോക്കി നിന്നു
പിറ്റേ ദിവസം ഗൗരി അവളുടെ വീട്ടിലേക്ക് പോകുകയാണ് ………… വീട്ടിലുള്ള ആരും പരസ്പരം സംസാരിക്കുന്നില്ല ……….. അച്ചൂ കതകടച്ചു മുറിയിൽ തന്നെ ഇരിപ്പാണ് ……….. ‘അമ്മ വന്ന് അടുക്കളയിലേക്ക് കയറി ….. ഗൗരിയും വന്നയുടൻ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നു …….. (ഗൗരിയെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു)
‘അമ്മ ……..( ഗൗരിയുടെ മുഖത്ത് നോക്കാതെ ) നാളെ പോകണ്ട അച്ചൂ ശനിയാഴ്ച കൊണ്ടാക്കും ……..
ഗൗരി ……. ഹും ……….
‘അമ്മ …….. ജോലി കളയാൻ പോകുകയാണോ ………
ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല ………..
‘അമ്മ ……. നിനക്കിവിടെ നിന്നുടെ …….. ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല ………
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ അതിനും മറുപടി പറഞ്ഞില്ല ………
അങ്ങനെ പതിവുപോലെ അച്ചു ഗൗരിയെ ഓഫീസിലാക്കി കോളേജിലേക്ക് പോകും ……. പരസ്പ്പരം അവർ സംസാരിക്കാറില്ല ……..
ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ഒരു ദുഃഖവാർത്തയുമായിട്ടാണ് ‘അമ്മ ഓഫീസിൽ നിന്നും വന്നത് ………. അമ്മക്ക് ട്രാൻസ്ഫർ ……..
വീട്ടിൽ ആകപ്പാടെ ഒരു മൂകത …….. അമ്മയുടെ വിഷമം കണ്ട് ഗൗരി അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു …….. യെന്തിനാണമ്മാ ഇങ്ങനെ വിഷമിക്കുന്നത് …….. ഒന്നുമില്ലെങ്കിലും അമ്മക്ക് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് തന്നെ കിട്ടിയില്ലേ …… ‘അമ്മ സന്തോഷിക്കയല്ലേ വേണ്ടത്
‘അമ്മ ………… മോളെ നീക്കൂടി പോയാൽ അച്ചു ഒറ്റക്കാകില്ലെ …………
ഗൗരിക്ക് എന്ത് പറയണമെന്നറിയില്ല ……….. കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് അച്ചുവിലൂടെ മാത്രമായിരുന്നു ………… അവനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു ……….. അവൾ കുറച്ചുനേരം ആലോചിച്ചിരുന്നു ………. അപ്പോയെക്കും
ഗൗരി ……………. പരീക്ഷ തുടങ്ങാൻ ഇനി മാസങ്ങളല്ലേ ഉള്ളു………. തീരുന്നതുവരെ ഞാനവനെ നോക്കിക്കൊള്ളാം …….. അതുകഴിഞ്ഞു ഞാൻ അവനെയും കൊണ്ട് നാട്ടിലേക്ക് പോയിക്കൊള്ളാം …….. അതാ അമ്മെ നല്ലത് ………. ഇനി കുറച്ചുമാസമല്ലേ ഉള്ളു………അച്ചുനെ ഞാൻ നോക്കിക്കൊള്ളാം …….. അവനു ഒരു കുറവും വരില്ലാ …….ഞാനല്ലേ പറയുന്നത് …….. ‘അമ്മ ധൈര്യമായി അച്ഛനോട് പറഞ്ഞോ ……….
