അച്ചു അവന്റെ റൂമിലേക്ക് കയറിപ്പോയി ……… അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു ….. അവൻ ബെഡിൽ പോയി കമഴ്ന്നു കിടന്നു …….
ഗൗരി അവന്റെ റൂമിലേക്ക് വന്നു ……… അവന്റെ തലയിൽ തലോടി …….. ചേച്ചിക്ക് പറ്റാത്തതുകൊണ്ടാ……. അച്ചു…….. ഒരു പെൺ പട്ടിയെ വാങ്ങി വീട്ടിൽ ആഹാരവും കൊടുത്ത് വളർത്തുന്ന അതെ അവസ്ഥയാ എന്റേത് …. രണ്ടു വീട്ടുകാർക്കും വിഷമമുള്ള കാര്യമാണെന്ന് എനിക്കറിയാം ……… ചേട്ടത്തിക്ക് ഇനി ഒരു കല്യാണം വേണ്ടാ ….. ഇങ്ങിനെ കിടന്ന് നരകിക്കാൻ വയ്യ ……. എന്തായാലും ഇത് ഞാൻ ചേട്ടനോട് ഇന്നലെ സംസാരിച്ചു ……… ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസ്സിലായത് എന്നെ ഒഴിവാക്കിയാൽ പിന്നെ ചേട്ടന് വേറെ ടെൻഷൻ ഇല്ല ……. അതുകൊണ്ട് …. ഞാൻ സ്വയം ഒഴിവാകുന്നു……….
അച്ചു …….. നമുക്ക് ഇപ്പോൾ തന്നെ തിരിച്ചുപോകാം ……. ഗൗരിയുടെ വിഷമം ഞാൻ മനസിലാക്കുന്നു ……. ഇതൊന്നും എനിക്ക് അറിയില്ലല്ലോ …….. എന്നോടെങ്കിലും പറയാമായിരുന്നല്ലോ ………
ഗൗരി ……. പറഞ്ഞിട്ട് എന്തിനാ വെറുതെ …….. എനിക്ക് വയ്യ അവരെയൊക്കെ ഫേസ് ചെയ്യാൻ …… പെട്ടെന്ന് പോയിട്ടും വലിയ കാര്യമൊന്നും ഇല്ല ……..
ആ ദിവസം അങ്ങനെ ഇഴഞ്ഞു നീങ്ങി …….. എല്ലാരുടെയും മൂഡ് പോയി
പിറ്റേന്ന് രാവിലെ തന്നെ അവർ വീട്ടിലെത്തി …….. അപ്പോയെക്കും അഭി കാര്യങ്ങൾ എല്ലാം അമ്മയെ അറിയിച്ചിരുന്നു ………. അച്ചു വന്നയുടനെ റൂമിൽ കയറി കതകടച്ചു ……….. ഡ്രസ്സ് മാറി ഗൗരി അടുക്കളയിൽ വന്നു ……… ‘അമ്മ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ……… ഇതുവരെ ഞങ്ങൾ ഒരു ശാരീരിക ബന്ധത്തിലും ഏർപ്പെട്ടിട്ടില്ലെന്നും ഞാൻ തറയിൽ തുണി വിരിച്ചാണ് കിടക്കുന്നതെന്നും അവൾ അമ്മയോട് പറഞ്ഞു ………
‘അമ്മ ……. മോളെ ഇതൊക്കെ യെന്ത ഇത്രയും നാളായിട്ടും ഞങ്ങളോട് പറയാതിരുന്നത് …… നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തില്ല ……… എല്ലാം ഞങ്ങളുടെ തെറ്റാണ് ……… പക്ഷെ അവൻ പറഞ്ഞിട്ടാണ് ഞങ്ങൾ നിന്നെ കൊണ്ട് അവനെ കെട്ടിച്ചത് …….. അച്ഛൻ വരട്ടെ നമുക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കാം ………..
ഗൗരി ……. അമ്മെ എന്നെ ഇനി അഭി ചേട്ടനൊപ്പം ജീവിക്കാൻ നിർബന്ധിക്കരുത് …….. ഞാൻ ജീവിതം തന്നെ മടുത്ത് വല്ലതും ചെയ്തുപോകും ……
‘അമ്മ …….. ഇല്ല മോളെ ഇങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല ……. ഞാനും ഒരു പെണ്ണല്ലേ ……… നീ വിഷമിക്കണ്ട മോളെ ……..
കുറച്ചു സമയം കഴിഞ്ഞു ‘അമ്മ ജോലിക്ക് പോയി ……… അന്ന് അച്ചു താഴേക്ക് വന്നില്ല …… ഗൗരി അവനെ റൂമിൽ പോയി വിളിച്ചു ……… ഡാ അച്ചു വാ ….. വന്ന് ഊണ് കഴിക്ക്
അച്ചു ……. വേണ്ട …….. തീരെ വിശപ്പില്ല ………. എങ്കിൽ ഞാൻ ചോർ ഇങ്ങുകൊണ്ടുവരാം
അവൾ എണീറ്റ് താഴേക്ക് പോയി …… ചോറ് മെടുത്തുകൊണ്ടു വന്നു ………. ഡാ എഴുന്നേൽക്ക് ഞാൻ വാരിത്തരാം ……. ഗൗരി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു ……… ഉണ്ട ഉരുട്ടി അവന്റെ വായിൽ വച്ചുകൊടുത്തു ……….
ഗൗരി ……… നീയെന്താ ഇന്ന് കോളേജിൽ പോകാത്തത് ………….
അച്ചു ……. ഒരു മൂടില്ലായിരുന്നു ……….
ഗൗരി ……… എന്നെയോർത്താനോ ?????
അച്ചു ……. ഗൗരി ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകില്ലേ ????
അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഗൗരിക്കും പിടിച്ചു നില്ക്കാൻ ആയില്ല അവൾ അച്ചുവിന്റെ മുഖത്ത് നോക്കാതെ താഴേക്ക് പോയി ………..
അച്ഛനും അമ്മയും അഭിയെ വിളിച്ചു വരുത്തി ……..കാര്യങ്ങൾ അന്വേഷിച്ചു …….. അഭി അവന്റെ ഭാഗത്തുള്ള ന്യായങ്ങൾ നിരത്തി ……. എനിക്ക് എന്റേതായ വ്യക്തിപരമായ കാര്യങ്ങളിൽ വീട്ടുകാർ ഇടപെടരുത് ……… അതിനു ഞാൻ ആരെയും അനുവദിക്കില്ല ……… ഞാൻ അല്ല ഈ വിവാഹ ബന്ധം വേർപെടുത്താൻ മുൻകൈ എടുത്തത് …… അത് ഗൗരിയാണ് ………
അച്ഛൻ ……… നിനക്ക് പെണ്ണിനെ കെട്ടിതന്നത് അവളെ തറയിൽ കിടത്താൻ വേണ്ടിയായിരുന്നോ …….. നിനക്ക് വേറെ വല്ല പെൺകുട്ടിയുമായി വല്ല അടുപ്പവും ഉണ്ടായിരുന്നെങ്കിൽ നിനക്കത് നേരത്തെ പറയാൻ പാടില്ലായിരുന്നോ …… ഇവളെ ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടായിരുന്നോ
