എട്ട് 3അടിപൊളി  

ഇതിനിടക്ക് ഞാൻ വിനുവിനോട് സൗഹൃദം സ്ഥാപിച്ചു അവന്റെ തറവാട്ടിൽ പോകാൻ ഉള്ള മാർഗം ആലോചിച്ചു. ഒരു ദിവസം ടൗണിൽ നിന്ന് വരുമ്പോൾ ഞാൻ ഈ ലോകത്തിലെ മായയെ കണ്ടു. ഞാൻ എന്താ ഇത്‌ ചിന്തിക്കാത്തത് എന്നോർത്ത് സ്വയം പാഴിച്ചു. മായയെ ഞാനും മായി കുട്ടിമുട്ടിച്ചാൽ ഈ ലോകത്തിലെ എന്റെ പ്രശ്നം തിരുമല്ലോ. വിനുവിന്റെ പുറകെ പോയതു കൊണ്ടാവും എനിക്ക് അങ്ങനെ തോന്നാത്തത്. ഞാൻ മായയുടെ പുറകെ പോയി. ഇവളുടെ വിവഹം കഴിഞ്ഞു കാണുമോ. കഴിഞ്ഞാലും കുഴപ്പം ഇല്ല ഇവളെ എന്റെ കടയിലേക്ക് കൂട്ടികൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷെ
വിഷമത്തോടെ ഞാൻ ആ സത്യം മനസിലാക്കി… ഈ ലോകത്തിൽ മായ ഒരു വേശ്യയാണ് . അവളുടെ പുറകെ പോയപ്പോൾ എനിക്ക് അത് മനസിലായി.

ഒരു ദിവസം മായ അവളുടെ ക്ലൈന്റ്ന്റെ വീട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

” മായ നിനക്ക് എന്ത് പറ്റി…… നീ എന്താ ഈ പണി ചെയ്യുന്നത് “

” നീ ആരാ ഇതൊക്കെ ചോദിക്കാൻ “

” എന്നെ മനസിലായില്ലേ …. ഞാൻ നിന്റെ കൂടെ പഠിച്ചിട്ടുണ്ട്….. നീയും സ്റ്റാലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ “

” സ്റ്റാലിൻ ……. സ്വന്തം ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാത്ത മണ്ടൻ.”

” നിന്റെ മാമന്റെ കൂടെ അല്ലായിരുന്നോ നീയും അമ്മയും പിന്നെ എന്ത് പറ്റി…. കാശിന് വേണ്ടിയാണ് നീ ഇത്‌ ചെയ്യുന്നത് എങ്കിൽ ഞാൻ നിന്നെ സഹായിക്കാം “

” എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടം അല്ല…. നീ വീട് ഞാൻ പോട്ടെ “

” നിനക്ക് സ്റ്റാലിനെ ഇപ്പോഴും ഇഷ്ടം ഉണ്ടോ “

” എനിക്ക് ഇപ്പോൾ ആരോടും ഒന്നും തോന്നാറില്ല “

” നീ ഇപ്പോൾ ചെയ്യുന്ന ജോലി നീ സ്റ്റാലിന് വേണ്ടി ചെയ്യുമോ…… ഞാൻ ക്യാഷ് താരം….. പക്ഷെ നീ ഇപ്പോൾ ഒരു കാൾ ഗേൾ ആണെന്ന് അവൻ അറിയരുത്…. ഞാൻ പറയും പോലെ ചെയ്താൽ മതി. “

” നീ എന്താ ഈ പറയുന്നത് ……. എനിക്ക് അവനെ കാണുന്നത് പോലും ഇഷ്ട്ടം മല്ല “

” അത് സാരമില്ല …. നിന്റെ ഏതോ ഒരു കസ്റ്റമർ ആണെന്ന് കരുതി അവനോട് സംസാരിക്കുകയും ഇടപെടുകയും ചെയ്താൽ മതി “

” ഇതിൽ നിനക്ക് എന്താ ലാഭം “
” എന്റെ ലാഭം നീ അറിയുന്നത് എന്തിനാ…. നിനക്ക് ഞാൻ പറയുന്ന ക്യാഷ് തരും “

ഞാൻ മായയും മായി ഡീൽ ഉറപ്പിച്ച ശേഷം. ജൂസ് പാർലരിലേക്ക് പോയി. അവിടെ മിസ്റ്റർ മീ ഉണ്ടായിരുന്നു. ഞാൻ സാധരണ പോലെ അവനോട് പെരുമാറി കൊണ്ട് അവിടെ കസ്റ്റമേഴ്‌സിനെ അറ്റന്റ് ചെയ്തു കൊണ്ട് നിന്നു. ആപ്പോൾ ഞാൻ പറഞ്ഞത് അനുസരിച്ച്. മായ അങ്ങോട്ട് വന്നു. ഞാൻ അവളെ സാധരണ ഒരു കസ്റ്റമാറേ പോലെ സ്വികരിച്ചു ഇരുത്തി. എന്നിട്ട് മറ്റ് കസ്റ്റമേഴ്‌സിനോട് സംസാരിക്കുന്നത് പോലെ നിന്നുകൊണ്ട് മിസ്റ്റർ മീ യോട് പറഞ്ഞു.

” സ്റ്റാലിൻ ആ ടേബിളിലേക്ക് ഒന്ന് ചെല്ലു “

എന്റെ ഒന്ന് നോക്കിയ ശേഷം അവൻ ഞാൻ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി. ഒരു നിമിഷം അവൻ നിശബ്ദനായി നിന്നു. പിന്നെ പതുക്കെ മായയുടെ അടുത്തേക്ക് ചെന്നു.

” മായ “

” സ്റ്റാലിൻ “

” നിന്നെ ഞാൻ എത്ര തിരക്കിയെന്നോ എവിടെ ആയിരുന്നു ഇത്രയും കാലം “

” ഡാ അത് “

അവർ തമ്മിൽ സംസാരം തുടന്നു. ഞാൻ അത് നോക്കി നിന്നു. മായ പോയതിന് ശേഷം മിസ്റ്റർ മീയുടെ മുഖത്ത് ചെറിയ ചിരിയൊക്കെ വരുന്നുണ്ടായിരുന്നു. എനിക്കും അത് തന്നെയായിരുന്നു വേണ്ടത്. അന്ന് മിസ്റ്റർ മീ ഷോപ്പിൽ നിന്നും നേരത്തെ ഇറങ്ങി. ഞാൻ അപ്പോൾ ഇനി എന്ത് എന്ന് ആലോചിച്ചു. കാരണം ഒരുപാട് നാൾ മയക്ക് അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല. ഞാൻ വിനുവിന്റെ വീട്ടിൽ കയറാൻ ഉള്ള മാർഗങ്ങൾ ആലോചിച്ചു.

ഈ ദിവസങ്ങളിൽ എല്ലാം ഞാൻ എന്നെ തന്നെ ആസ്വദിക്കുക ആയിരുന്നു. രണ്ട് മൂന്ന് ദിവസമായി . മിസ്റ്റർ മീ കടയിൽ ലീവ് എടുക്കുകയും വന്നാൽ തന്നെ നേരത്തെ പോകുകയും ചെയ്‌തു.

ഒരു ദിവസം വൈകിട്ട് ഞാൻ ഷോപ്പ് ക്ലോസ് ചെയ്യുന്ന സമയത്ത് . മിസ്റ്റർ മീ അങ്ങോട്ട് വന്നു.മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു.

” എന്താ സ്റ്റാലിൻ… ഇന്നത്തെ റൊമാൻസ് ഇത്ര പെട്ടെന്ന് കഴിഞ്ഞോ “
” റൊമാൻസ്….. മാങ്ങാ തൊലി……. നിന്നോട് എനിക്ക് മാമാ പണി ചെയ്യാൻ ആരാ പറഞ്ഞത് “

Leave a Reply

Your email address will not be published. Required fields are marked *