എട്ട് 3അടിപൊളി  

അയാൾ പോയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് കേറി. വീണ്ടും കോളിങ്ങ് ബെൽ അടിച്ചു. യാതൊരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അകത്തേക്ക് നോക്കി വിളിച്ചു.

” സ്റ്റാലിൻ….. ഡാ….. സ്റ്റാലിൻ “

ഞാൻ വിളിച്ചപ്പോൾ അകത്ത് എന്തെക്കെയോ തട്ടി വിഴുന്ന ശബ്ദം കെട്ടു… പെട്ടെന്ന് എന്റെ അപരൻ ഓടി വന്ന് വാതിൽ തുറന്നു.

” അമ്മേ “

എന്നെ കണ്ട അവൻ ഒന്ന് നിന്നു.. കൊണ്ട് ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കി ചോദിച്ചു.

” ആരാ എന്ത് വേണം “

എനിക്ക് പെട്ടെന്ന് പറയാൻ മറുപടി ഒന്നും കിട്ടിയില്ല. ഞാൻ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.

” ഞാൻ ഈ നാട്ടിൽ പുതിയതാ …..അപ്പുറത്തെ വീട് വിൽക്കുന്നു എന്നറിഞ്ഞു. ഒന്ന് അനേഷിക്കാൻ വന്നതാ “

” അവിടെ നമ്പർ എഴുതി വെച്ചിട്ടുണ്ട് . വിളിച്ചാൽ മതി “

” അതല്ല വല്ല പ്രേശ്നത്തിൽ പെട്ട വസ്തു ആണോ എന്നറിയാനാ “

” എന്റെ അറിവിൽ കുഴപ്പം ഒന്നും ഇല്ല “

അതും പറഞ്ഞ് അവൻ വാതിൽ അടക്കാൻ ഒരുങ്ങി.ഞാൻ വാതിലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
” തന്റെ അമ്മയെ ഒന്ന് വിളിക്കുമോ “

” എന്റെ അമ്മ ഇപ്പോൾ ഇല്ല “

” താൻ വാതിൽ തുറന്നപ്പോൾ അമ്മേ എന്ന് വിളിച്ചതോ….. ഒന്ന് വിളിക്ക് “

” എന്റെ അമ്മ മരിച്ചു പോയി….. നിങ്ങൾ വിളിച്ചപ്പോൾ എന്റെ അമ്മ വിളിച്ചത് പോലെ തോന്നി…. നിങ്ങളുടെ ശബ്ദം എന്റെ അമ്മയെ പോലെ ഉണ്ട്‌…. പിന്നെ കാണാനും എന്റെ അമ്മയുടെ ചെറിയ ഛായ യുണ്ട്……. പ്ലീസ് ഇവിടെ നിന്ന് ഒന്ന് പോകു “

അവൻ വാതിൽ വലിച്ചു അടച്ചുകൊണ്ട് അകത്തേക്ക് കയറി. മാനസികമായി തകർന്ന അവസ്ഥയിൽ ആണ്‌ ഈ ഉലകത്തിലെ ഞാൻ.. അത് ആദ്യം മറ്റി എടുക്കണം. ഞാൻ ആ പുതിയ വീടിന് മുന്നിൽ വന്ന് നിന്ന് ആ ബോർഡിൽ നോക്കി. ആ നമ്പറിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ്‌. എന്റെ കയ്യിൽ ഫോൺ ഇല്ലല്ലോ എന്ന് ഓർത്തത്. ഞാൻ ജംഗ്ഷനിൽ ചെന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗിന് ഉള്ളിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്തു. ഞാൻ സ്റ്റിരം മൈബൈൽ റീചാർജ് ചെയ്യാറുണ്ടായിരുന്ന കടയിൽ കയറി ഒരു സിമ്മും മൊബൈലും വാങ്ങി.

” ഇപ്പോൾ ആധാറിലും മറ്റും പുതിയ ഫോട്ടോ വെക്കാം കേട്ടോ”

കടയിലെ ചേട്ടൻ എന്നോട് പറഞ്ഞു.

” എന്താ ചേട്ടാ “

” ആല്ല അധാറിലെ ഫോട്ടോ പഴത് അല്ലെ… പുതിയത് മാറ്റം എന്ന് പറഞ്ഞതാ…. നേരിൽ കാണാനാ നീ സുന്ദരി “

” ഓ എനിക്ക് മാറ്റണം എന്ന് തോന്നുമ്പോൾ ഞാൻ മാറ്റം കേട്ടോ “

കടയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഈ ഉലകത്തിലെ വിനുവിനെ കണ്ടു. ഞാൻ അവനോട്‌ ചോദിച്ചു.

” വിനു നീ ഇപ്പോൾ എന്ത് ചെയ്യുന്നു “

” ആരാ മനസിലായില്ല “

” ഡാ എന്നെ മറന്നോ…. ഞാൻ നിന്റെ കൂടെ പഠിച്ചതാ “

” ആരാ …… എനിക്ക് ഓർമ വരുന്നില്ല “

” നീ സ്റ്റാലിന്റെ ക്ലാസ്സിൽ അല്ലായിരുന്നോ ‘
“അതെ പക്ഷെ നീ “

” എന്നെ മനസിലായില്ലെങ്കിൽ ഞാൻ പറയുന്നില്ല….. നീ ഇപ്പോൾ എന്ത് ചെയ്യുന്നു. “

” ഞാൻ ഇപ്പോൾ അടുത്ത ഒരു അമ്പലത്തിലെ പൂജാരി ആണ്‌ “

” ഓഹ് …. നിന്റെ മുത്തച്ഛൻ എന്ത് പറയുന്നു “

” മുത്തച്ഛൻ മരിച്ചു കുറച്ച് ദിവസം ആയി “

” മ്മ് നീ എവിടെ പോകുന്നു… അമ്പലത്തിൽ പൂജാരി അല്ലെ …. ഈ സമയത്ത് അമ്പലത്തിൽ പോവണ്ടേ “

” ഞാൻ …. ഇവിടെ ഉള്ള മോഹിനി ക്ഷേത്രത്തിൽ ആണ്‌… അവിടെ വലിയ ആള് ഒന്നും വരാറില്ല…. പിന്നെ രാത്രിയിൽ ആണ്‌ അവിടെ പൂജ “

വിനു പോയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉദിച്ചു. മുത്തച്ഛൻ മരിച്ച സ്റ്റിതിക്ക് അദേഹത്തിന്റെ തകിടും ചരടും ആ വീട്ടിൽ കാണും……ഇപ്പോൾ എന്റെ ചൊവ്വ ദോഷം മറി

കാണണം.. അങ്ങനെ ആണെങ്കിൽ എനിക്ക് അതിന്റ ശരിയായ പവർ ഉപയോഗിക്കാൻ പറ്റും.

ഞാൻ ആ ബോർഡിൽ കണ്ട നമ്പറിൽ വിളിച്ചു സംസാരിച്ചു. എന്റെ കയ്യിലെ ക്യാഷ് കൊണ്ട് ആ വീട് വാങ്ങിച്ചു. അവിടെ താമസം തുടങ്ങി. എന്റെ ഈ ലോകത്തിലെ അപരനെ ഒന്ന് മോട്ടിവെറ്റ്‌ ചെയ്യലാണ് ലക്ഷ്യം. അതിനായി ഞാൻ ഇടക്ക് ഇടക്ക് എന്റെ വീട്ടിൽ പോകാൻ തുടങ്ങി. പതിയെ അവനും ഓരോ ആവിശ്യത്തിന് എന്റെ വീട്ടിൽ വരാൻ തുടങ്ങി. പക്ഷെ അവനെ എല്ലാ എന്നെ പഴയ പോലെ ആക്കാൻ വേണ്ടി ഞാൻ ചെയ്തത് എല്ലാം പഴയി. ഇതിനിടക്ക് ഞാൻ എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന ക്യാഷ് കൊണ്ട് ജംഗ്ഷനിൽ ഒരു ജ്യൂസ്‌ പാർലർ തുടങ്ങി. എന്നെ അതിന്റ ക്യാഷ്യൽ ഇരുത്തി. ഒരു ജോലി ഉണ്ടെങ്കിൽ മനസ്സ് പതുക്കെ മറ്റ് ചിന്തകളിൽ നിന്നും മാറും എന്ന് കരുതി ചെയ്തത് ആണ്‌.

Leave a Reply

Your email address will not be published. Required fields are marked *