ജീവിതമാകുന്ന നൗക – 13 2

തന്നത്താനെ ഡീൽ ചെയ്യാൻ കെൽപ്പുള്ളവരാണ് , അതാണ് കേസ് വേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കുന്നത്.

ഭദ്രന് മനസ്സിലായെങ്കിലും ഒന്നും പറയാൻ നിന്നില്ല.

ഞാൻ ഈ വീഡിയോ കോപ്പി ചെയ്യുകയാണ് പിന്നെ ഇതൊന്നും വേറെ ആരോടും പറയാൻ നിൽക്കേണ്ട. ഈ visuals ഉള്ള കാര്യവും.

“അയ്യോ ഒരിക്കലുമില്ല. ADGP വിളിച്ചപ്പോൾ തന്നെ ഞാൻ ഈ കേസ് വിട്ടു. സെർവിസിൽ ഇനി 2 കൊല്ലം കൂടിയേ ഉള്ളു. അതിനിടയിൽ പുലിവാല് പിടിക്കാനൊന്നും വയ്യ.”

ഭദ്രൻ അയാളുടെ പേർസണൽ മൊബൈലിലേക്ക് വീഡിയോ കോപ്പി ചെയ്‌തു. ആക്സിഡന്റ് നടന്നതും തുടർന്ന് സ്റ്റേഷനിൽ ഉണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പീതാംബരൻ്റെ അടുത്തു നിന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കികൂടാതെ മുൻപ് അർജ്ജുവിനെ അറസ്റ്റ് ചെയ്‌തപ്പോൾ ഉണ്ടായ സംഭവങ്ങളെ പറ്റിയും.

അടുത്ത പടിയായി ആസ്റ്റൺ ഹോസ്പിറ്റലിൽ പോയി അന്വേഷിക്കണം. പക്ഷേ അതിൽ കുറച്ചു റിസ്‌ക് ഉണ്ട്. അതു കൊണ്ട് ലെന മാഡത്തിൻ്റെ അടുത്ത് ചോദിച്ചിട്ട് മതി. ഭദ്രൻ നേരേ ലെനയുടെ വീട്ടിലേക്ക് പോയി.
പോകുന്ന വഴി മൊത്തം ഭദ്രൻ ചിന്തയിലായിലായിരുന്നു. NIA ഒക്കെ ലോക്കൽ പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ട് പോകുക. എല്ലാം കൂടി അങ്ങോട്ട് ഒത്തു പോകുന്നില്ലെല്ലോ. ആ പയ്യൻ്റെ പിന്നിലുള്ളവർ നിസാരക്കാരല്ല. ആള് മലയാളി ആയതു കൊണ്ട് ഏതെങ്കിലും cental മിനിസ്റ്ററുടെ മകൻ ആകാനും വഴിയില്ല.

ഓരോന്നാലോചിച്ചു ഭദ്രൻ സിറ്റി പോലീസ് കമ്മീഷണറുടെ വസിതിയിൽ എത്തി.

ഭദ്രൻ താൻ ഓഫീസ് റൂമിലേക്കിരിക്കു ഞാൻ ഇപ്പോൾ വരാം.

അല്പസമയത്തിനുള്ളിൽ ലെന ഓഫീസ് റൂമിലേക്ക് എത്തി.

“എന്തായി കാര്യങ്ങൾ?”

“മാഡം അതൊരു കൊലപാതക ശ്രമം തന്നയാണ്. “

ഭദ്രൻ ഫോൺ എടുത്തു വീഡിയോ ക്ലിപ്പ് പ്ലേയ് ചെയ്‌തു ലെന മാഡത്തിനു കൈമാറി.

“ലോറി ഡ്രൈവറുടെ മുഖം വ്യക്തമല്ല”

“അതേ മാഡം “

“അവരുടെ കാറിൽ നിന്നിറങ്ങുന്ന ഈ പഞ്ചാബി. അവരുടെ ഡ്രൈവർ ആണോ?”

“അതറിയില്ല മാഡം. പക്ഷേ പോലീസ് കാരെത്തിയപ്പോൾ ആള് മാത്രമാണ് ഉണ്ടായിരുന്നത്. മുൻപിലെ ഇന്നോവയിലാണ് എന്നാണ് ആള് പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ADGP ഇടപെടത്തോടെ പോലീസ്‌കാർക്ക് ആളെ പറഞ്ഞുവിടേണ്ടി വന്നു.”

“മുൻപിലെ ഇന്നോവയിൽ ഉള്ളവരെ identify ചെയ്തോ?”

“ഇല്ല മാഡം. മാഡം ശ്രദ്ധിച്ചോ ഇന്നോവ പിന്നിൽ വരുന്ന കാറിനെ മാക്സിമം പ്രൊട്ടക്ട ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ അനുമാനം ശരിയാണെങ്കിൽ അത് ആ പയ്യൻൻ്റെ സെക്യൂരിറ്റി ടീം ആണ്. A sort of private security. “

പെട്ടന്നാണ് ലെനയുടെ കണ്ണിൽ അത് പെട്ടത്. സെൽവരാജ് കൈയിൽ ഉള്ള റിവോൾവർ പോലെ എന്തോ. ഫോണിൽ അത് അത്ര വ്യക്തമല്ല

“താൻ ഇത് ഒന്ന് നോക്കിക്കേ. ഇന്നോവയിൽ നിന്നിറങ്ങിയ ആളുടെ കൈയിൽ റിവോൾവർ ആണോ എന്ന് ?”

ഭദ്രൻ വേഗം ഫോൺ വാങ്ങി പരിശോദിച്ചു.

കാര്യം വ്യക്തമല്ല. എന്നാലും ആള് അത് മറച്ചതിൽ നിന്ന് റിവോൾവർ ആണ് എന്ന് ഭദ്രന് മനസ്സിലായി.

“അത്ര ക്ലിയർ അല്ലെങ്കിലും ആണെന്ന് തോന്നുന്നു മാഡം. arms act പ്രകാരം കേസ് എടുക്കാനുള്ള വകുപ്പുണ്ടല്ലോ. പക്ഷേ അവർ ആരാണ് എന്നാദ്യം അറിയണം “

“ഇന്നോവയുടെ ownership? “
“നാളെ നേരിട്ട് പോയി എടുക്കാം . “

“ആശുപത്രിയിൽ നിന്ന് എന്താണ് വിവരം?”

“ഞാൻ ചെന്നപ്പോഴേക്കും അവനെ ആസ്റ്റണിലക്ക് മാറ്റിയിരിക്കുന്നു.

അർജ്ജുനിന് അത്രക്ക് സീരിയസ് ആണോ?”

“അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്.”

ഭദ്രൻ sunshine ആശുപത്രിയിൽ നടന്ന കാര്യങ്ങൾ വിശിദീകരിച്ചു.

“മാഡം ഞാൻ ആസ്റ്റണിൽ പോകണോ എന്നു ചോദിക്കാനാണ് വന്നത്. ആ പയ്യനെ അവിടെ അഡ്‌മിറ്റാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം ഉണ്ടാകാൻ സാദ്യത ഉണ്ട്. ഒരു പക്ഷേ സ്പെഷ്യൽ ബ്രാഞ്ചുകാരെ ADGP അയച്ചിട്ടുണ്ടാകും”.

ലെന അൽപനേരം ആലോചിച്ചു എന്നിട്ട് പുറത്തു പോയി പാറാവു നിൽക്കുന്ന പോലീസകാരൻ്റെ ഫോൺ വാങ്ങി. എന്നിട്ട് സ്വന്തം മൊബൈലിൽ നിന്ന് ഒരു നമ്പർ തപ്പി എടുത്ത ശേഷം രണ്ടാമത്തെ ഫോണിൽ നിന്ന് ഡയൽ ചെയ്‌തു. എന്നിട്ട് ഭദ്രനും കൂടി കേൾക്കാനായി ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *