ജീവിതമാകുന്ന നൗക – 13 2

“ഹലോ ഡോക്ടർ സാമുവൽ.”

ഞാൻ ആണ് ലെന.”

“ഹലോ മാഡം. ഇത് ഏതാണ് നമ്പർ. അറിയാത്ത ഫോൺ നമ്പർ. മാഡം നമ്പർ മാറിയോ?”

“അല്ല സാം എൻ്റെ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്. ഞാൻ വേറെ ഒരു കാര്യം അറിയാൻ വേണ്ടിയാണ് വിളിച്ചത്. തികച്ചും unoffical request ആണ്?”

“മാഡം പറഞ്ഞോ .”

“ഇന്ന് ഒരു കേസ് വന്നില്ലായിരുന്നോ. sunshine ഹോസ്പിറ്റലിൽ നിന്ന്”

“ patient പേര് പറയാമോ മാഡം.”

“ one അർജ്ജുൻ ദേവ്.”

“ആ ഇപ്പോൾ മനസ്സിലായി. ആക്‌സിഡൻ്റെ കേസ്. എൻ്റെ സീനിയർ മുഖർജി ആണ് നോക്കിയത്. ആൾക്ക് കുഴപ്പമൊന്നുമില്ല നാളെ ഡിസ്ചാർജ് ചെയ്യാവുന്നതേ ഉള്ളു. “

“എന്തെങ്കിലും സെക്യൂരിറ്റി issues ഉണ്ടോ?”

“അതറിയില്ല മാഡം. പക്ഷേ ആ പയ്യനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് VVIP റൂമിലാണ്. പിന്നെ ആ ഫ്ലോർളിൽ എന്തോ വിസിറ്റർ റീസ്ട്രിക്ഷൻ ഉണ്ട്. പിന്നെ രണ്ടു പേർ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. some sort of private security.

എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാഡം?”

“ഒന്നുമില്ല സാം. ഒരു routine enquiry അത്രയേ ഉള്ളു. പിന്നെ ഞാൻ അന്വേഷിച്ച കാര്യം തത്കാലം ആരോടും പറയാൻ നിൽക്കേണ്ട.”
കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ലെന ഫോൺ വെച്ചു.

“ഭദ്രൻ കേട്ടല്ലോ. അപ്പോൾ അവിടെയും സെക്യൂരിറ്റി ഉണ്ട്.

തത്കാലം അവിടടെ അന്വേഷിക്കാൻ നിൽക്കേണ്ട. പിന്നെ ഈ ആക്സിഡന്റ് പിന്നിൽ ആരാണ് എന്ന് എനിക്ക് സംശയമുണ്ട്. “

“മാഡത്തിന് ആരെയാണ് സംശയം?”

“വേറെ ആരുമല്ല എൻ്റെ ഇച്ചായന്മാരെ തന്നെ. തനിക്കറിയില്ലേ ജോസ് കുന്നേൽ. “

“മാഡം പറഞ്ഞു വരുന്നത്.”

“ജോസച്ചായൻ്റെ അടുത്ത് ഞാൻ ചോദിച്ചോളാം. ഭദ്രൻ ആ ഡ്രൈവറെ എങ്ങനെയെങ്ങിലും പോക്ക്. അർജ്ജുവിൻ്റെ കൂടെയുള്ളവരുടെ കൈയിൽ കിട്ടിയാൽ അവന്മാർ ഇച്ചായനെ തീർക്കാൻ ചാൻസ് ഉണ്ട്.

സൈബർ സെല്ലിൽ പോയി വർഗീസിനെ കണ്ടാൽ മതി ഞാൻ വിളിച്ചു പറഞ്ഞോളാം.”

“ശരി മാഡം. ഞാൻ ഇറങ്ങുകയാണ്. “

“ഭദ്രൻ ഒരു കാര്യം കൂടി ചെയ്യണം. എനിക്ക് ഒരു മൊബൈൽ ഫോണും വേറെ സിമ്മും വേണം. ഭദ്രനും ഒരെണ്ണം വാങ്ങിക്കോ. സ്വന്തം പേരിൽ വേണ്ട. “

“മനസ്സിലായി മാഡം. ഞാൻ നാളെ തന്നെ എത്തിക്കാം.”

അവിടെ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ നാളെ എവിടെനിന്ന് അന്വേഷം തുടങ്ങണം എന്നാലോചനയിലായിരുന്നു ഭദ്രൻ.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *