കാമ സുഗന്ധിയല്ലേ ? 1

അവള്‍ അടുക്കളയിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ കൊച്ചുകുട്ടന്‍ ലിസിയുടെ അടുത്തേക്ക് പോയി. അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നത് അവന്‍ കണ്ടു.അവന്‍ അവളുടെ അടുത്ത് ഇരുന്നു.

“ചേച്ചി, ഇതെന്നാ ഭാവിച്ചോണ്ടാ?”

അവളുടെ തോളില്‍ പിടിച്ച് അവന്‍ ചോദിച്ചു.
അപ്പോള്‍ അവള്‍ മുഖം തിരിച്ച് അവനെ നോക്കി. തോളില്‍ നിന്ന് അവന്‍റെ കൈ വിടുവിച്ചു.

“എടാ അങ്ങനെ പറ്റിപ്പോയി…വീട്ടില്‍ നീയിതാരോടും പറയരുത്!”

“പറ്റിപ്പോയി! മിണ്ടരുത്!”

കൊച്ചുകുട്ടന്‍ ശബ്ദമുയര്‍ത്തി.

“എന്ന് വെച്ചാല്‍ ഞാനിത് ആദ്യമാണോ നിന്നെ ഈ കോലത്തില്‍ കാണുന്നെ? ഇന്ന് ലീലാമണീടെ കെട്ട്യോന്‍ സുധാകരന്‍റെ കൂടെ. ഇന്നാള് മുരളീടെ കൂടെ…”

അവന്‍ ബാക്കി പറയുന്നതിന് മുമ്പ് അവള്‍ അവന്‍റെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.

“പതുക്കെ…”

അവള്‍ അകത്തേക്ക് കണ്ണുകള്‍ അയച്ചുകൊണ്ട് പറഞ്ഞു.

“അമ്മ കേട്ടാ എന്നെ കൊന്നുകളയും,”

“ചേച്ചി, ഇത്രേം കഴപ്പ് എങ്ങനെ ഒണ്ടായി? ചേച്ചി അമ്മേടെ മോള്‍ തന്നെയല്ലേ?”

അത് പറഞ്ഞ് അവന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സിഗരെറ്റ്‌ പാക്കറ്റ് എടുത്തു. ചുണ്ടത്ത് വെച്ച് കത്തിച്ചു.

“അതെന്നാടാ നീ അങ്ങനെ ചോദിച്ചേ? ഞാന്‍ അമ്മേടെ മോള്‍ അല്ലെ എന്ന്?”

“അതോ? പറയാം!”

പുകയൂതിവിട്ടുകൊണ്ട് അവന്‍ പറഞ്ഞു.
“കുറച്ച് മുമ്പ് ഐസക്ക് മുതലാളി അമ്മയെ ലൈന്‍ അടിക്കാന്‍ നോക്കുന്നത് ഞാന്‍ കണ്ടു.പാത്ത് നിന്നാ കണ്ടത്. ചേച്ചിക്കറിയോ, ഐസക്ക് മൊതലാളി ഈ കരേലെ സകല പെണ്ണുങ്ങടെയും കൃഷ്ണനാ. ഏത് പെണ്ണും ആഗ്രഹിക്കും അയാളെ…എന്നിട്ട് അമ്മയോ? അമ്മേടെ മുമ്പി കാലുപിടിച്ചു , കെഞ്ചി, താണുവീണ് അപേക്ഷിച്ച് നോക്കി. അന്നേരം അമ്മ എന്നതാ പറഞ്ഞെ എന്ന് അറിയാമോ ചേച്ചിക്ക്? എനിക്ക് ഭര്‍ത്താവുണ്ട്, മകനുണ്ട്, മകളുണ്ട് അതുകൊണ്ട് പറ്റില്ല…”

അത് പറഞ്ഞ് അവന്‍ അവളെ നോക്കി.

“ഒരു പഫ് താടാ…”

അവള്‍ കൈ നീട്ടി. അത് പതിവുള്ളതാണ്. അവളുടെ റൂമില്‍ ഇരുന്നു വലിക്കുമ്പോള്‍ ഒക്കെ അവള്‍ ചോദിക്കും.
അവള്‍ സിഗരെറ്റ്‌ അവള്‍ക്ക് കൊടുത്തു.

“ഐസക്ക് മുതലാളിയെപ്പോലെ ഒരു ഇന്‍റ്റര്‍നാഷണല്‍ കൃഷ്ണന്‍റ്റെ വലയില്‍ വീഴാത്ത അമ്മയുടെ മോളോ? ഏത് ആണ് ഒന്ന് ചിരിച്ചു കാണിച്ചാലും അന്നേരം തുണി അഴിച്ചു കൊടുക്കും…സുധാകരന്‍റെ കാലിന്‍റെ ഇടേല്‍ ആരുന്നു ചേച്ചി ഞാന്‍ വിളിക്കാന്‍ വന്നപ്പം എന്ന് അമ്മ അറിഞ്ഞാല്‍?”

പെട്ടെന്ന് അവള്‍ വാതില്‍ക്കലേക്ക് നോക്കി ഭയന്ന് സിഗരെറ്റ്‌ കൊച്ചുകുട്ടന് കൊടുത്തു.

അവനും തിരിഞ്ഞു വാതില്‍ക്കലേക്ക് നോക്കി.

“ഇത് എന്ന് മുതലാടി?”

ദേഷ്യം കത്തുന്ന കണ്ണുകളോടെ അവള്‍ മകളോട് ചോദിച്ചു.

“അമ്മെ, അത് ഞാന്‍ ഒരു രസത്തിന് ചെറുക്കന്‍ വലിക്കുമ്പം…”

അവള്‍ വിശദമാക്കാന്‍ തുടങ്ങി.

“നീ വലിച്ചതും കുടിച്ചതും ഒന്നുമല്ല ഞാന്‍ വിസ്തരിക്കുന്നെ!”

അവളുടെ നേരെ വന്നുകൊണ്ട് ഗ്രേസി പറഞ്ഞു. ലിസി കിടക്കയില്‍ എഴുന്നേറ്റിരുന്നു.

“അതിനുള്ള ചുട്ട അടി ഞാന്‍ പിന്നെ തന്നോളം…ഞാന്‍ ചോദിച്ചത്…”

ഗ്രേസി മകളെ ഭീഷണമായി നോക്കി.

“ഞാന്‍ ചോദിച്ചത്…നീ ലീലാമണീടെ വീട്ടില്‍ പോയിട്ട് എന്നെടുക്കുവാരുന്നു എന്നാ…”

ലിസി തകര്‍ന്നു തരിപ്പണമായി കൊച്ചുകുട്ടനെ നോക്കി.

“ചെറുക്കന്റെ മൊഖം കണ്ടപ്പഴേ എനിക്ക് പന്തികേട് തോന്നീതാ. അതെന്നതാണ് എന്നറിയാന്‍ അടുക്കളയില്‍ പോകാതെ നേരെ ഇങ്ങോട്ട് വന്നതാ, എന്നതാ ആങ്ങളയും പെങ്ങളും മിണ്ടുന്നെന്നു അറിയാന്‍. എന്നിട്ട് കേട്ടതോ! എന്‍റെ കര്‍ത്താവേ! ചെവി പൊട്ടിപ്പോകുന്ന ന്യൂസും!”

“അമ്മെ! അത് ചേച്ചി…”

കൊച്ചുകുട്ടന്‍ ഇടയില്‍ കയറി.

“നീ മിണ്ടരുത്!”

ഗ്രേസി മകനെ നോക്കി.

“പെങ്ങടെ സകല തോന്ന്യാസത്തിനും ചൂട്ടുപിടിച്ചു കൊടുക്കുന്നത് നീ ഒറ്റ ഒരുത്തനാ! എടാ പെങ്ങള് പെഴച്ചാ അവടെ ചന്തി അടിച്ചു പൊളിക്കണം! ഇത് ഇങ്ങനെ ഒരു ആങ്ങള! നിന്നെയൊക്കെ ഞാന്‍ തന്നെ പെറ്റതാണോ!”

അവള്‍ തലയില്‍ കൈവെച്ചു. എന്നിട്ട് തീ പാറുന്ന കണ്ണുകളോടെ ലിസിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *