“കണ്ടോ കണ്ടോ പാല്‍പ്പുഞ്ചിരി!”
അവന്‍ ചിരിച്ചു.
“അതിനര്‍ത്ഥം അമ്മയ്ക്കും അതൊക്കെ എന്നോട് പറയണം എന്നുണ്ട്! പക്ഷെ കള്ളി! സമ്മതിച്ചു തരില്ല!”
“നീയെന്നാ കാമുകന്‍ കളിക്കുവാണോ, എന്നെ കള്ളിയെന്നൊക്കെ വിളിക്കാന്‍?”
അവള്‍ ഗൌരവത്തില്‍ ചോദിച്ചു.
“ഒഹ്! നമ്മള് പാവം! ഇങ്ങനത്തെ സുന്ദരിക്കോതേടെയൊക്കെ കാമുകന്‍ ആകാനുള്ള യോഗം ഒണ്ടോ! ഇത് ദേവസ്യാച്ചന്റെ മൊതല്‍ അല്ലെ?”
“ചെറുക്കാ നീ അപ്പച്ചന്റെ പേര് വിളിക്കുന്നോ! ചെറുക്കാ നീ എന്‍റെ കയ്യീന്ന് മേടിക്കും കേട്ടോ!”
“പിന്നെ അമ്മേടെ കയ്യീന്ന് കൊണ്ടാ എന്നെയങ്ങ് ഐ സി യുവില്‍ കേറ്റ്വല്ലേ…! അത് ഞാന്‍ അങ്ങ് സഹിച്ചു…ആ വിളച്ചില്‍ എടുക്കാതെ കാര്യം പറഞ്ഞെ..”
“വൃത്തികെട്ട മാസികേലെ കഥയൊക്കെ വായിച്ച് അമ്മയോടു പോലും എന്തും ചോദിക്കാമെന്നായി അല്ലെ?”
“അങ്ങനെയാണേല്‍ അങ്ങനേം വെച്ചോ! അമ്മ പറയമ്മേ!”
“എന്നതാ അറിയണ്ടേ?”
“അമ്മേനെ അയാള് കമ്പനീല്‍ വെച്ച് എന്ന്വെച്ചാ അയാടെ അച്ചാറു കമ്പനീല്‍ വെച്ച് കേറിപ്പിടിക്കുവോ ഉമ്മ വെക്കുവോ ഒക്കെ ചെയ്തിട്ടുണ്ടോ?”
“നെനക്ക് എന്നാ തോന്നുന്നു?”
“അയാള് ഒറപ്പായും ട്രൈ ചെയ്തിരിക്കും..അമ്മ കണക്കിന് പറഞ്ഞിട്ടുണ്ടാവും. അല്ലേല്‍ രണ്ട് പൊട്ടിച്ചിട്ടുണ്ടാവും!”
ഗ്രേസി മകനെ അപ്പോള്‍ അഭിമാനത്തോടെ നോക്കി.
“അല്ലെ?”
“പുള്ളീം ഞാനും പള്ളിക്കൂടത്തി ഒരുമിച്ച് പഠിച്ചതാന്ന് കുട്ടന് അറിയാമോ?”
“എഹ്? ഇല്ല! അറീത്തില്ല! ആണോ?”
അങ്ങനെ അവന്‍ കേട്ടിട്ടുണ്ടെങ്കിലും അവളില്‍ നിന്നും വീണ്ടും അത് കേള്‍ക്കുവാന്‍ അവനാഗ്രഹിച്ചു.
ഗ്രേസി തലകുലുക്കി.
“എട്ടി പഠിക്കുമ്പം ആന്ന് തോന്നുന്നു…ഞാന്‍ പടുത്തം നിര്‍ത്തിയതിന്റെ തലേക്കൊല്ലവാ..അതേ, എട്ടി വെച്ചാ..ഒന്‍പതി വെച്ച് ഞാന്‍ നിര്‍ത്തിയാരുന്നല്ലോ…അന്നേരം ഐസക്ക് ഒരു റോസാപ്പൂവ് എന്‍റെ കയ്യി തന്നു…മേടിക്കാതിരുന്നപ്പം ബലമായി കയ്യില്‍ വെച്ചു തന്നു എന്നിട്ട് പറഞ്ഞു…”
ഗ്രേസി നാടകീയമായ ഭാവങ്ങളോടെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി, അന്ന് ഐസക്ക് ചെയ്തത് അനുകരിക്കുന്നത് പോലെ കാണിച്ചു.
“ഗ്രേസി, മൈ ഡിയര്‍ ഗ്രേസി, ഷാജഹാന്‍ മുംതാസിനെ സ്നേഹിച്ചത് പോലെ, റോമിയോ ജൂലിയറ്റിനെ സ്നേഹിച്ചത് പോലെ..പിന്നെ വേറെ ആരാണ്ടോ ആരാണ്ടൊക്കെയോ സ്നേഹിക്കുന്നത് പോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു…ഹഹഹഹ …”
അത് പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ ചിരിയുടെ മനോഹാരിതയിലേക്ക് കൊച്ചുകുട്ടന്‍ സ്വയം മറന്നു നോക്കി.
“എന്‍റെ കുട്ടാ..നമ്മളീ ബാലേയില്‍ ഒക്കെ കാണില്ലേ..രാജാക്കന്മാരൊക്കെ സുന്ദരിമാരോട് പ്രേമം പറയത്തില്ലേ? അതുപോലെ…കൈ ഇങ്ങനെ മേലേക്ക് പൊക്കി..ഹഹ …”
പിന്നെയും ഗ്രേസി ചിരി തുടര്‍ന്നു.
“ആ കുഞ്ഞന്‍ പ്രായത്തി പോലും അത് കണ്ട് എനിക്ക് ചിരി വന്നു…എന്തായാലും ഞാന്‍ അത് സമ്മതിച്ചില്ല…”
“എഹ്? അതെന്നാ?”
“കാര്യം സ്കൂളിലെ ഏറ്റവും പോപ്പുലര്‍ പയ്യനാരുന്നു ഐസക്ക്..സൂപ്പര്‍ പാട്ടുകാരന്‍. പണച്ചാക്കിന്റെ മകന്‍…പാട്ടിനു ഇപ്പഴും കുഴപ്പം ഒന്നുമില്ല…അല്ല ഇപ്പം പുള്ളി പാടത്തില്ല…ഇന്നാള് പുള്ളിക്ക് ചങ്കിനാത്ത് ഓപ്പറേഷന്‍ ചെയ്തില്ലേ? അതിപ്പിന്നെ മൂളിപ്പാട്ട് പോലും പാടിയെക്കരുത് എന്നും പറഞ്ഞ് ഡോക്ടര്‍ വിലക്കിയേക്കുവാ… അല്ലേല്‍ യേശുദാസിന്‍റെ പാട്ടൊക്കെ അങ്ങ് അതുപോലെ ഇപ്പഴും പാടിയേനെ കക്ഷി….”
“പിന്നെ? പിന്നെ എന്ത് പറ്റി?”
“എനിക്ക് വേറെ ഒരാളെ അന്നേരം മൊതല്‍ക്കേ ഇഷ്ടവാരുന്നു…”
“വൌ!! അത് കലക്കി…ആരാ കക്ഷി?”
“അത് പത്തി പഠിച്ചിരുന്ന ഒരാള്‍ ! എന്നേം ഭയങ്കര ഇഷ്ടവാരുന്നു പുള്ളിക്ക്”
ഗ്രേസി പുഞ്ചിരിച്ചു.
അവനും.
“പിന്നെ എന്നാ പറ്റി?”
ഒരു നിമിഷം ഗ്രേസിയുടെ മുഖത്ത് വിഷമം നിറഞ്ഞു. കൊച്ചുകുട്ടന്‍ അത് കണ്ടു. ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി.
“അമ്മെ!”
അവന്‍ അവളുടെ തോളില്‍ പിടിച്ചു.
“അമ്മയ്ക്ക് വെഷമം ആണേല്‍ പറയണ്ട…”
പക്ഷെ പെട്ടെന്ന് മറ്റൊരു ഓര്‍മ്മയ്ക്ക് വിധേയനായി അവന്‍ അവളെ നോക്കി.
