കർമ്മഫലം
KarmaPhalam Full Edited Version | Author : Eakan
ഇത് ഞാൻ ഇവിടെ ആദ്യം എഴുതിയ കഥയാണ്. ഇങ്ങനെയൊരു കഥ ആയിരുന്നില്ല ഇവിടെ ആദ്യം എഴുതാൻ ആഗ്രഹിച്ചത്.
ആഗ്രഹിച്ച കഥ മറ്റൊരു സ്ഥലത്ത് എഴുതിയതുകൊണ്ടാണ് ഇങ്ങനെയൊരു കഥ എഴുതാൻ തിരഞ്ഞെടുത്തത്. ഇതിൽ ഈ കഥയിൽ എല്ലാം കാണും. സ്നേഹം, പ്രേമം, കാമം, പകയും പ്രതികാരവും, നല്ലതും മോശവും എല്ലാം ചെറിയ രീതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.
മുൻപ് വായിക്കാത്തവർക്കും ഒരിക്കൽ കൂടെ വായിക്കാൻ താല്പര്യം ഉള്ളവർക്കും വേണ്ടി. , എല്ലാ പാർട്ടുകളും ഒന്നാക്കി. ചില ഭാഗങ്ങൾ ഒഴിവാക്കി. ( മോശം എന്ന് തോന്നിയത്) ചിലത് കൂട്ടിച്ചേർത്ത് ഒറ്റ പാർട്ടായി വീണ്ടും പോസ്റ്റ് ചെയ്യുന്നു. മറ്റു കഥകൾ എഴുതുന്നുണ്ട്. ഓണത്തിന് മുൻപ് തന്നെ തരാൻ ശ്രമിക്കാം.
അന്ന് ഞായറാഴ്ച കുർബാന കഴിഞ്ഞു പള്ളിയിൽ നിന്ന് ജോസഫ് ഇറങ്ങാൻ നേരം.
“ഡാ ജോപ്പാ! നീ നീ നീയിത് എവിടെക്കാ വേഗം പോകുന്നെ? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുർബാന കഴിഞ്ഞു എന്നെ വന്ന് ഒന്ന് കാണണം എന്ന്?”
“അത് അച്ചോ! എനിക്ക് ഇന്ന് പോയിട്ട് കുറച്ചു കുറച്ചു ”
“ആ കുറച്ചു കുറച്ചു! എന്ത് കുറച്ചു. ഡാ മോനെ ജോപ്പാ നീ കിടന്നു ഉരുളാതെ ”
“അത് അച്ചോ! എനിക്ക് അറിയാം അച്ഛൻ എന്താ പറഞ്ഞു വരുന്നത് എന്ന്. അത് കേൾക്കാൻ എനിക്ക് ഒരു താല്പര്യവും ഇല്ല. ഇനി അങ്ങനെ ഒരു ജീവിതം എനിക്കില്ല പിന്നെ എന്തിനാ അച്ചോ! അച്ഛൻ വെറുതെ?”
“ഡാ മോനെ ജോപ്പാ ! നീ വളരെ നല്ലവൻ ആണ് . സത്യ വിശ്വാസിയും. നന്മയുള്ളവനും. മറ്റുള്ളവർക്ക് എന്ത് സഹായവും ചെയ്യുന്നവൻ. അങ്ങനെ ഉള്ള നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് കണ്ടു നിൽക്കാൻ വയ്യാത്തത് കൊണ്ടാ! ഡാ മോനെ ഇത് നല്ല ഒരു ആലോചന ആണ് . നിനക്ക് അറിയില്ലേ നമ്മുടെ കിഴക്കും മുറിയിലെ ആലീസ് . പാവം നിന്നെ പോലെ തന്നെ തനിച്ച. അവർക്ക് ഒരു മോളാ അത് കല്യാണം കഴിഞ്ഞു വിദേശത്തു ആണ് . ”
” എന്റെ അച്ചോ അതൊക്കെ എനിക്കറിയാവുന്ന കാര്യം അല്ലേ? ഇപ്പൊ എന്തിനാ അവരുടെ കാര്യം പറയുന്നേ?!
“അത് ആ കൊച്ചുങ്ങള്
കല്യാണം കഴിഞ്ഞു പോകും മുൻപേ പറഞ്ഞതാ ‘അവർ ഇനി തിരിച്ചു വരില്ല എന്ന്. അത് കൊണ്ട് അവരുട അമ്മച്ചി ആലീസിന് ഒരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു കൊടുക്കണം എന്ന്.”
“എന്നാ അച്ചോ അച്ഛൻ എന്നെ വിട് . അവർക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കൊടുക്ക് ”
“ഡാ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് ആ പാവം ചെക്കൻ ഇല്ലേ! ചാർളി അവന്റെ അപ്പനും അമ്മയക്കും ഒപ്പമ ഈ ആലീസിന്റെ കെട്ടിയവൻ വർഗ്ഗീസ് വിദേശത്തു വെച്ച് അപകടത്തിൽ മരണപെട്ടത് . അന്ന് ആലീസും അവിടെ ആയിരുന്നു. ആലീസ് പിന്നെ അവിടെ നിന്നില്ല ആ രണ്ടു മക്കളെയും കൊണ്ട് ഇവിടെ നാട്ടിലേക്ക് വന്നു.
അവൾക്ക് ആലീസിന് അന്ന് ചെറിയ പ്രായമേ ഉള്ളൂ. അവരുടെ കുടുംബങ്ങൾ മുൻപേ പറഞ്ഞു വെച്ചതാ ചാർളിയും ആലീസിന്റെ മകളും തമ്മിലുള്ള കല്യാണം . അത്കൊണ്ട് ആലീസ് അവരെ വളർത്തി വിവാഹവും കഴിപ്പിച്ചു.
തന്റെ അപ്പനും അമ്മയും മരിച്ചു കിടക്കുന്ന മണ്ണിൽ ജീവിച്ചു അവിടെ തന്നെ തന്റെ ജീവനും തീരണം എന്ന് തീരുമാനിച്ച ചാർളി അവിടെ കഴിയുന്നത്. അതിനിടക്ക് ചിലപ്പോൾ ഇവിടെ വല്ലപ്പോഴും വന്നു പോകും എന്നേ ഉള്ളൂ.
പക്ഷേ ആലീസിന് അവിടെ കഴിയാൻ മനസ്സ് ഇല്ലായിരുന്നു അതാ ആലീസ് ഇവിടെ തനിച്ചു കഴിയുന്നത്. നീ ഇത് സമ്മതിച്ചാൽ അത് ഒരു സമാധാനവും ആശ്വാസവും ആകും.”
“എന്റെ അച്ചോ! അതിന് ഇത് അവര് ആ ആലീസ് സമ്മതിക്കണ്ടേ? എനിക്ക് തോന്നുന്നില്ല അവർ സമ്മതിക്കും എന്ന്.”
“എടാ അവൾ സമ്മതിക്കും . അല്ല സമ്മതിച്ചു. നിനക്ക് മുൻപ് നടന്ന കാര്യം ഒന്നും ഓർമ്മയില്ലേ? അലീസിന്റെ മകളുടെ വിവാഹം . അന്ന് നീയല്ലേ….”
” മതി നിർത്ത് അച്ചോ നിർത്ത്” ജോപ്പൻ പറഞ്ഞു.
“ആലീസ് വരുന്നുണ്ട്. ഇവിടെ നിന്റെ മുന്നിൽ വച്ച് ഇപ്പോൾ ആലീസോട് നേരിട്ട് ചോദിക്കാം .”
