കർമ്മഫലം 26അടിപൊളി 

 

 

 

ജോപ്പൻ പള്ളിയിൽ പോയി അച്ഛനെ കണ്ട് കാര്യം പറഞ്ഞു..

അച്ഛനും അതാണ് നല്ലത് എന്ന് തോന്നി. അച്ഛൻ പറഞ്ഞു.

 

“അതാണ് നല്ലത് ജോപ്പാ.. ഒരു യാത്രയൊക്കെ ആകുമ്പോൾ മനസ്സ് ഒന്ന് ശാന്തമാകും.. കുറച്ചു ദിവസം എവിടെയെങ്കിലും കഴിഞ്ഞിട്ട് പതിയെ തിരിച്ചു വന്നാൽ മതി. ”

 

“അവളുടെ മനസ്സ് പൂർണ്ണമായും മാറിയിട്ടേ ഞങ്ങൾ ഇനി തിരിച്ചു വരൂ അച്ചോ.. അല്ലെങ്കിൽ എനിക്ക് എന്റെ മോളേയും നഷ്ട്ടമാകും. ”

 

വഴിചിലവിനും മറ്റു ആവശ്യങ്ങൾക്കും വേണ്ട പണം. അങ്ങനെ പണം മാത്രം എടുത്തു ബാക്കി എല്ലാം ഉപേക്ഷിച്ചു. യാത്ര തുടങ്ങി. ജോപ്പന്റെ കാറിൽ തന്നെയാണ് യാത്ര പോയത്.

 

 

എവിടേക്ക് എന്നറിയാത്ത യാത്ര. എത്ര നാളിലേക്ക് എന്നറിയാത്ത യാത്ര.. ആരുമായും ബന്ധപെടാൻ ഉള്ള ഒന്നും കരുത്താതെ എന്ന് തിരിച്ചു വരും എന്നറിയാത്ത. തിരിച്ചു വരുമോ എന്നറിയാത്ത യാത്ര.

 

ആൻസിയോ ജോപ്പനോ കുറെ സമയം ഒന്നും മിണ്ടിയില്ല.

 

ഒടുവിൽ

 

 

“മോളെ വിശക്കുന്നില്ലേ? നമുക്ക് എന്തെങ്കിലും കഴിച്ചാലോ?”

 

 

 

“എനിക്ക് ഒന്നും വേണ്ട അപ്പാ … അപ്പന് വേണേൽ കഴിച്ചോ അപ്പാ.”

 

 

 

“മോള് കഴിക്കാതെ അപ്പൻ ഏതെങ്കിലും കഴിക്കുമോ മോളെ?”

 

 

 

“എനിക്ക് ഒന്നും വേണ്ടായിട്ടാ അപ്പാ ”

 

“മോൾക്ക് വേണ്ടങ്കിൽ അപ്പനും വേണ്ട.”

 

” അപ്പാ എനിക്ക് ഒന്ന് ടോയ്‌ലറ്റിൽ പോകണമായിരുന്നു. എവിടേലും വണ്ടി ഒന്ന് നിർത്താമോ? ”

 

“അടുത്തു തന്നെ ഒരു പമ്പ് ഉണ്ട് പെട്രോൾ അവിടെ നിർത്താം.” ”

 

 

 

ജോപ്പൻ കാർ സ്പീഡിൽ വിട്ട് വേഗം പമ്പ് എത്തി. ആൻസി വേഗം ടോയ്‌ലറ്റിൽ പോയി. കുറച്ചു കഴിഞ്ഞ് വന്നു വീണ്ടും കാറിൽ കയറി…

 

 

ഇപ്പോൾ രണ്ടോ മൂന്നോ ദിവസം ആയി യാത്ര തുടങ്ങിയിട്ട്. ക്ഷീണം തോന്നുമ്പോൾ നിർത്തും. ഉറക്കം വരുമ്പോഴും നിർത്തും പെട്രോൾ അടിക്കാനും നിർത്തും… വിശപ്പിന് എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. ഏതെങ്കിലും പള്ളി കണ്ടാൽ അവിടെ കയറും. കുറേസമയം അവിടെയിരിക്കും. പിന്നെയും യാത്ര തുടരും. .

 

ഒടുക്കം ഭാഷയും ദേശവും മാറി കാടും മലയും കയറി.. ഒടുവിൽ ഏതോ ഒരു ഗ്രാമത്തിൽ എത്തി .

 

 

 

“അപ്പാ നമുക്ക് ഇവിടെ എവിടെയെങ്കിലും ഒരു വീട് എടുത്ത് താമസിച്ചാലോ.. എത്ര നാളെന്ന് വെച്ചാ ഇങ്ങനെ ”?

 

 

“നോക്കാം മോളെ. ദാ…!! അവിടെ ഒരു ചെറിയ ചായകട കാണുന്ന നമുക്ക് അവിടെ നിർത്തി എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കാം താമസിക്കാനും. ”

 

 

 

കാർ നിർത്തി ജോപ്പനും ആൻസിയും കടയിലേക്ക് നടന്നു..

 

 

 

“ചേട്ടാ രണ്ട് ചായ ”

 

 

 

“എവിടുന്നാ … എവിടെക്കാ? ഇവിടെത്തന്നെ വന്നതാണോ? ” ചായകടക്കാരൻ ചോദിച്ചു..

 

 

” നീ എന്ത് ചോദ്യം ആണ് ചോദിക്കുന്നെ.? കണ്ടാൽ അറിയില്ലേ കെട്ട്യോനും കെട്ട്യോളും ആണെന്ന്……

നമ്മുടെ വൈദ്യരെ കാണാൻ ആയിരിക്കും.. എത്ര എത്ര പേരാ വൈദ്യരെ കാണാൻ ഓരോ ദിവസവും ഇവിടെ വരുന്നത്. ” വേറൊരാൾ പറഞ്ഞു.

 

 

കൂടുതൽ ചോദ്യം ഒഴിവാക്കാൻ ജോപ്പൻ അത് സമ്മതിച്ചു..

 

 

 

“ അതെ ഞങ്ങൾ കുറെ ദൂരെ നിന്നും വരുന്നത. ഞങ്ങൾക്ക്

ഇവിടെ താമസിക്കാൻ ഏതെങ്കിലും കിട്ടുമോ. ചെറിയൊരു വീടായാലും മതി. ഇനിയൊരു മുറി ആയാലും കുഴപ്പമില്ല. ?”

 

ജോപ്പൻ ചോദിച്ചു .

 

 

“ഇവിടെയോ നല്ല കഥ ആയി.. ഇവിടെ അങ്ങനെയൊന്നുമില്ല. ഇവിടെ നിന്നും ഒരു രണ്ട് കിലോമീറ്റർ അപ്പുറം ഒരു പാലം കാണാം.

ആ പാലം കടന്നൽ ഏതാ സ്ഥലം എന്നറിയാമോ? അതാണ്. ചെകുത്താൻ പാറക്കുന്നു. അവിടേക്ക് ആരും പോകാറില്ല..

അവിടെയാ ഈ വൈദ്യൻ താമസിക്കുന്നത്..” അവിടെയിരുന്ന ഒരാൾ പറഞ്ഞു.

 

 

 

“നിങ്ങൾ കുറച്ചു കൂടെ പോയാൽ ഒരു വയൽ കാണാം അവിടെ ഒരു വീട് ഉണ്ട് അവിടെ താമസിക്കാൻ ഇടം കിട്ടും. ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി.” കടക്കാരൻ പറഞ്ഞു.

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *