കർമ്മഫലം 26അടിപൊളി 

 

 

 

“എന്ത്… എന്താ പറഞ്ഞെ ഞങ്ങടെ അന്നമോൾ…”

 

 

 

ജോപ്പൻ ഞെട്ടി എഴുനേറ്റ് തെറിച്ചു വീണു.

 

 

 

“അച്ചോ അച്ചോ ഞാൻ എന്താ ഈ കേൾക്കുന്നേ. എന്റെ മോളോട് ഇത് എങ്ങനെ പറയും…. ആരാ അച്ചോ ഇത് …… എങ്ങനെ ആണച്ചോ?” ജോപ്പൻ സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ട് ചോദിച്ചു.

 

 

 

“അച്ഛൻ പറ ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇങ്ങനെ ഒരു കേസ് വന്നാൽ അത് പോലീസിൽ അറിയിക്കാതെ

പറ്റില്ല. “”ഡോക്ടർ പറഞ്ഞു.

 

 

 

“ഡോക്ടർ അറിയിച്ചോളൂ.. അച്ഛൻ പറഞ്ഞു. അതിന് മുൻപ് ആൻസിയെ ഇവിടുന്ന് മാറ്റണം. ഇതും കൂടെ ആ പാവത്തിന് താങ്ങാൻ പറ്റിയെന്നു വരില്ല ഡോക്ടർ. ഇനിയും ഇതിന്റെ പേരിൽ അവളെ ഉപദ്രവിക്കാതെ നോക്കാൻ ഡോക്ടർ ഒന്ന് സഹകരിക്കണം ”

 

 

 

“ജോപ്പാ… നീ ആൻസിയേയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം ” അച്ഛൻ പറഞ്ഞു. ജോപ്പൻ ആൻസിയുടെ അടുത്ത് പോയി..

 

 

“മോളെ വാ നമുക്ക് വീട്ടിൽ പോകാം ”

 

 

“വീട്ടിൽ പോകാനോ? അപ്പൻ എന്താ ഈ പറയുന്നേ.? എന്റെ മോൾ എവിടെ അവൾക്ക് എന്താ പറ്റിയത്. അവളില്ലാതെ ഞാൻ എങ്ങോട്ടും വരുന്നില്ല. ”

 

 

 

“വാ മോളെ … വാ അന്ന മോൾക്ക് ഒന്നും ഇല്ല. മോള് വാ നമുക്ക് വീട്ടിൽ പോകാം. ”

 

“ഇല്ല. അപ്പാ എന്റെ മോൾ ഇല്ലാതെ ഞാൻ വരില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയത്.? എനിക്ക് എന്റെ മോളെ കാണണം. ”

 

” മോള് എല്ലാം സഹിക്കണം.. നമ്മുടെ മോള് പോയി… നമ്മളെ വിട്ട് പോയി. ” ആൻസിയെ കെട്ടിപിടിച്ചാണ് ജോപ്പൻ അത് പറഞ്ഞത്.

 

 

 

“അപ്പാ ….. അപ്പനെന്താ പറഞ്ഞത്… എന്റെ മോള്… എന്റെ മോള്..” അതും പറഞ്ഞു ആൻസി ബോധംകെട്ടു വീണു.

 

ആശുപത്രിയിൽ തന്നെ ആയത് കൊണ്ട് ആൻസിയെ വേഗം വാർഡിലേക്ക് മാറ്റി. ഡോക്ടർ വന്നു പരിശോധന നടത്തിയിട്ടു പറഞ്ഞു.

 

 

” പേടിക്കാൻ ഒന്നും ഇല്ല . കുറച്ചു സമയം കഴിഞ്ഞാൽ ശരിയാവും. വേറെ കുഴപ്പം ഒന്നും ഇല്ല. ഇന്നത്തെ അവസ്ഥ അങ്ങനെ ആയിരിക്കുമല്ലോ? അതിന്റെ ആണ്. .ഇപ്പോൾ ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. ഒരു രണ്ടു മണിക്കൂർ ഇവിടെ കിടക്കട്ടെ.. എന്നിട്ട് നോക്കാം. ”

 

 

 

അപ്പോഴേക്കും പോലീസ് വന്നു . അച്ഛനും ഡോക്ടറും പോയി s i യോട് സംസാരിച്ചു. ജോപ്പൻ ആൻസിക്ക് കാവൽ ഇരുന്നു.

 

 

പോലീസിന്റെ കൂടെ സഹായത്താൽ കൂടുതൽ പ്രശ്ങ്ങൾ ഇല്ലാതെ ആ ചടങ്ങും അങ്ങനെ കഴിഞ്ഞു.

 

ആൻസിയും ജോപ്പനും മാത്രം ആ വലിയ വീട്ടിൽ തനിച്ചായി.

 

 

 

ആൻസി ഒന്നും മിണ്ടാതെ ആയി. ജോപ്പൻ നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. കുളിക്കും. കിടക്കും. കരയുകയോ ചിരിക്കുകയോ ഇല്ല. ജോപ്പൻ ആൻസി കിടക്കുന്ന കാട്ടിലിനു താഴെ ഒരു പായ മാത്രം വിരിച്ചു കിടക്കും.

 

ആൻസി എന്തെങ്കിലും ചെയ്താലോ എന്ന പേടി ആണ് ജോപ്പന്. അവളെ എങ്കിലും രക്ഷിക്കണം. .

 

 

 

ജോപ്പൻ രാവിലെ എഴുന്നേൽക്കും.. കഴിക്കാനുള്ളത് എന്തെങ്കിലും ഉണ്ടാക്കും.. ആൻസിയെ വിളിച്ചു എഴുനേൽപ്പിക്കും കുളിക്കാൻ ചൂട് വെള്ളം കൊണ്ടുപോയി കൊടുക്കും.. അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്ത് നനച്ചിട്ടും . വീട് മുഴുവൻ വൃത്തി ആകും. ജോപ്പൻ പുറത്തൊന്നും പോകാറേ ഇല്ല. ഏത് നേരവും ആൻസിക്ക്‌ അരികിൽ തന്നെ ഉണ്ടാകും.

 

 

അങ്ങനെ പിന്നേയും കുറച്ചു മാസങ്ങൾ കടന്നുപോയി ഒരുദിവസം ആൻസി പറഞ്ഞു.

 

 

“അപ്പാ നമുക്ക് ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോയാലോ… ഇവിടെ ഇനി വയ്യ.. ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.”

 

 

“പോകാം മോളെ നമുക്ക് പോകാം.”

 

 

ജോപ്പനും അതാണ് നല്ലത് എന്ന് തോന്നി. ജോപ്പനും കുറച്ചു ദിവസമായി ഈ കാര്യത്തെ കുറച്ചു ആലോചിക്കുന്നു. ഒരു മാറ്റം ആൻസിക്ക് ആവശ്യം ആണ്. അത് പോലെ തനിക്കും.

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *