കർമ്മഫലം 26അടിപൊളി 

 

 

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ചായനും പോയി. .. ജോപ്പൻ വീണ്ടും തനിച്ചായി. എന്നിട്ടും ജോപ്പൻ ആ ഹോട്ടൽ നല്ലത് പോലെ നടത്തി. അതൊരു വലിയ ഹോട്ടൽ വ്യവസായം ആയി മാറി. അങ്ങനെ ആറു വർഷങ്ങൾ കഴിഞ്ഞു.

 

 

 

ആറാമത്തെ വർഷം തന്റെ കൂടെ പഠിച്ച അനാഥയായ നാൻസിയെ വിവാഹം കഴിച്ചു.. എന്നാൽ വിവാഹം കഴിഞ്ഞു വരുന്നവഴിയിൽ കാർ അപകടത്തിൽ നാൻസി കിടപ്പ് രോഗി ആയി. ജീവനുണ്ട് എന്ന് പറയാം എന്നല്ലാതെ ചലനശേഷിയും സംസാരശേഷിയും ഇല്ലാതെ ആയി….. എന്നിട്ടും ജോപ്പൻ നാൻസിയെ പൊന്നുപോലെ നോക്കി . അന്ന് ജോപ്പന് വലിയ അപകടം കൂടാതെ രക്ഷപെട്ടിരുന്നു.

 

ജോപ്പൻ തന്നെയാണ് നാൻസിയുടെ എല്ലാ കാര്യവും നോക്കിയിരുന്നത്. അങ്ങനെ പത്തു വർഷം… അത് കഴിഞ്ഞു നാൻസി പോയി. ആ പത്തു വർഷവും നാൻസി കിടന്ന കിടപ്പിൽ ആയിരുന്നു. നാൻസിയും പോയപ്പോൾ ജോപ്പൻ വീണ്ടും തനിച്ചായി..

 

 

 

പിന്നേയും നാല് വർഷം കഴിഞ്ഞു.. പലരും ജോപ്പനെ ഒരു വിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും ജോപ്പൻ വഴങ്ങിയില്ല. പള്ളികര്യവും അനാഥകുഞുങ്ങളുടെ കാര്യവും നോക്കി കഴിഞ്ഞു പോകുന്നതിനിടയിൽ ആണ് ആലിസുമായി വിവാഹം.. അതും അച്ഛന്റെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.

 

 

 

ഇനി ജോപ്പൻ പറയും

 

 

 

“ഇനി വയ്യ മോളെ. അപ്പന് ഇനി ഒന്നും വയ്യ. എന്റെ ആലിസ് ഇല്ലാത്ത ഇവിടെ കഴിയാൻ എനിക്ക് വയ്യ. അപ്പൻ ഒന്ന് പറയാം മോളുടെ അമ്മച്ചി ആലിസ് പാവമാ … സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം. .. ആ ആലീസിനെ മോള് വെറുക്കരുത്. അപ്പനെ മോള് വെറുത്തോളു… സാരമില്ല. എന്നാലും മോള് എനിക്ക് എന്റെ മോളെ പോലെ തന്നെയാണ്.

 

 

അപ്പൻ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. മോൾക്ക് ഇഷ്ട്ടം ഇല്ലാതെ അപ്പൻ ഇവിടെ നിൽക്കുന്നില്ല..

 

 

ഇവിടെ ഉള്ളത് എല്ലാം ഇനി മോൾക്ക് ഉള്ളതാണ്.. അപ്പൻ ഉണ്ടാക്കിയത് അടക്കം എല്ലാം.. മോളും കുഞ്ഞും നാളെ തന്നെ മഠത്തിലേക്ക് മാറുകയോ.? മഠത്തിൽ നിന്ന് ആരെങ്കിലും ഇവിടെ വരുകയോ ചെയ്യണം. മോൾക്കും കുഞ്ഞിനും വേണ്ടി അപ്പൻ പ്രാത്ഥിക്കാം… അപ്പൻ പുലർച്ചെ പോകും ഇനി യാത്ര പറയാൻ പോലും അപ്പൻ മോളുടെ മുന്നിൽ വരില്ല. . മോള് ഇത് കഴിച്ചു ഉറങ്ങിക്കോ., “”

 

 

 

ജോപ്പൻ കരഞ്ഞുകൊണ്ട് ഇറങ്ങി പോകാൻനേരം ആൻസി ചാടി ഇറങ്ങി ജോപ്പന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു….

 

 

 

“അപ്പാ.. അപ്പാ എന്നെ തനിച്ചാക്കി പോകല്ലേ അപ്പാ… അപ്പൻ പോയാൽ പിന്നെ ഞങ്ങൾക്ക് വേറെ ആരുണ്ട്. . അപ്പനല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല അപ്പാ… അപ്പാ പോകല്ലേ അപ്പാ.. എന്നോട് ക്ഷമിക്കപ്പാ. എനിക്കും എന്റെ മോൾക്കും അപ്പൻ വേണം അപ്പാ ….

ഈ പാപിയോട് ഷമിക്ക് അപ്പാ…”

 

 

“അയ്യോ!!! മോളെന്താ ഈ കാട്ടുന്നെ. മോളെ എഴുനേൽക്ക്. ഈ അപ്പന് മോളോട് ഒരു ദേഷ്യവും ഇല്ല മോളെ. മോള് അപ്പന്റെ മോളല്ലേ..”

 

 

ജോപ്പൻ ആൻസിയെ പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ആൻസി ജോപ്പന്റെ അരയിൽകൂടി കൈയിട്ട് കെട്ടിപിടിച്ചു. മുഖം ജോപ്പന്റെ മാറിൽ വെച്ചു അമർത്തി കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു…

 

 

 

ഇന്ന് അത്രയും സംഭവിച്ചിട്ടും കരയാതെ മരവിച്ചപോലെ നിന്ന ആൻസി . ജോപ്പനെ കെട്ടിപിടിച്ചു കരഞ്ഞു.

 

 

 

“കരയല്ലേ മോളെ കരയല്ലേ. മോള് കരഞ്ഞാൽ അപ്പന് സഹിക്കാൻ കഴിയില്ല . മോളെ അപ്പൻ അപ്പന്റെ മോൾ ആയിട്ടേ കണ്ടിട്ടുള്ളൂ. മോള് അപ്പന്റെ മോളല്ലേ.., മോള് കരയുന്നത് മോളെ അമ്മച്ചിക്ക് സഹിക്കുമോ.? അവൾക്കും സങ്കടം ആവില്ലേ. കരയല്ല മോളെ ” ജോപ്പനും കരഞ്ഞുകൊണ്ട് അവളുടെ തലയിൽ തഴുകി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ആൻസിയെ അശ്വസിപ്പിച്ചു…

 

 

 

“മോളെ എല്ലാം ശരിയാകും . മോള് ഒന്ന്കൊണ്ടും വിഷമിക്കേണ്ട അപ്പനുണ്ട് മോളുടെ ഒപ്പം. മോള് കുളിച്ചു ഈ വേഷമൊക്കെ മാറി വന്നു ഈ കഞ്ഞി കുടിക്ക്. അപ്പൻ കോരി തരണോ കഞ്ഞി ? … അപ്പൻ കോരി തരാം. വാ തുറക്ക്. …”

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *