“അച്ചായന് ശരിക്കും വേദന ഉണ്ട് അല്ലേ? മോളുടെ പെരുമാറ്റത്തിൽ.? അവളെന്താ ഇങ്ങനെ അച്ചായനോട് പെരുമാറുന്നത് ….. എനിക്ക് അറിയില്ല അച്ചായാ…..
അച്ചായൻ എന്തായാലും ധ്യാനത്തിന് പോയി വാ.
അച്ചായൻ ധ്യാനം കഴിഞ്ഞു വരുമ്പോൾ എല്ലാം ശരി ആകും…. അച്ചായൻ പോയി വാ ”
അങ്ങനെ ജോപ്പൻ ധ്യാനത്തിന് പോയി.
ആൻസിയുടെ മനസ്സ് മാറാൻ ജോപ്പൻ നന്നായി പ്രാർത്ഥിച്ചു. സമയം കിട്ടുമ്പോൾ ആലീസിനെ വിളിച്ചു സംസാരിച്ചു.
അങ്ങനെ ധ്യാനത്തിന്റെ നാലാം ദിവസം ജോപ്പന് ഒരു ഫോൺ വന്നു . കൂടെയുള്ള അച്ഛൻ ആണ് ഫോൺ എടുത്തത്. അവർ പറഞ്ഞത് കേട്ട് അച്ഛൻ ഞെട്ടി. പിന്നെ ആ വിവരം അച്ഛൻ ജോപ്പനോട് പറഞ്ഞു. അത് കേട്ട് ജോപ്പൻ താഴെ വീണു പോയി..
പള്ളിയിലേക്ക് പോകുന്ന വഴിയിൽ കാർ അപകടത്തിൽപെട്ട് ആലീസും ചാർലിയും മരണപ്പെട്ടിരിക്കുന്നു… അതായിരുന്നു വിളിച്ചയാൾ പറഞ്ഞ വിവരം.
ജോപ്പനും അച്ഛനും വേഗം നാട്ടിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഉടനീളം ജോപ്പൻ ആലീസിന്റെ പേര് പറഞ്ഞു കരഞ്ഞു.
ജോപ്പൻ അവിടെ എത്തുമ്പോൾ കാണുന്നത്. വെള്ളയിൽ പൊതിഞ്ഞ ആലീസിനെയും ചാർലിയെയും ആണ്..
അത് കണ്ടു ജോപ്പൻ തകർന്നു പിന്നെ ജോപ്പൻ പൊട്ടി കരഞ്ഞു പോയി.
“ആലിസേ.. എന്റെ ആലിസ് .. എന്തിനാടി എന്നെ തനിച്ചാക്കി നീ പോയത്…??? നീ എന്തിനാ പോകുമ്പോ ആ പാവം ചാർളിയെ കൂടെ കൂട്ടിയത്? .. ഞാൻ വരുമായിരുന്നിലെ നിന്റെ കൂടെ? എന്നിട്ടും നീ എന്തിനാ എന്നെ കൂട്ടാതെ പോയത്.? നീ അല്ലാതെ എനിക്ക് ആരാ ഉള്ളത്….. നീ നമ്മുടെ മോളെയും കുഞ്ഞിനേയും ഓർത്തായിരുന്നോ? ചാർളിക്ക് പകരം ഞാൻ വരുമായിരുന്നാലോ? നിന്റെ കൂടെ.. ആലീസേ… ആലീസേ… എന്റെ ആലീസേ.. ”
“ജോപ്പ നീ ഇങ്ങനെ കരയല്ലേ? നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനാ ജോപ്പാ ”
“അച്ചോ!! ഞാൻ ഇത് എങ്ങനെ സഹിക്കും അച്ചോ?? …. ഞാൻ ആ പാവം മോളോട് എന്ത് പറയും അച്ചോ.? എന്റെ മോള് ഇത് എങ്ങനെ സഹിക്കും അച്ചോ ? അവളെ എങ്ങനെ സമാധാനിപ്പിക്കും.? ”
“എല്ലാം കർമ്മ ഫലം ആണ് ജോപ്പാ കർമ്മഫലം . സഹിക്കുകയെ മനുഷ്യന് കഴിയു.. പ്രാർത്ഥിക്കു അതേ വഴിയുള്ളൂ.. അവരുടെ ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുക.. അല്ലാതെ വെറും മനുഷ്യരായ നമുക്ക് എന്ത് ചെയ്യാൻ പറ്റും.” അങ്ങനെയൊക്കെ അച്ഛൻ പറഞ്ഞു ജോപ്പനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ജോപ്പൻ തളർന്നു വീണു..എല്ലാവരും ചേർന്ന് ജോപ്പനെ പിടിച്ചു. ഒരു സ്ഥലത്തു മാറ്റി ഇരുത്തി.
ഇതെല്ലാം ആൻസി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഒന്ന് കരയുക പോലും ചെയ്യാതെ അന്നമോളെയും ചേർത്ത് പിടിച്ചു ഇരിക്കുകയായിരുന്നു.
ആരൊക്കെ കുഞ്ഞിനെ എടുക്കാൻ നോക്കിയിട്ടും അവൾ കുഞ്ഞിനെ കൊടുത്തില്ല. തന്റെ മാറോട് ചേർത്ത് പിടിച്ചു.
ഒടുക്കം ആലീസിന്റെയും ചാർളിയുടേയും ബോഡി പളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ പോലും ആൻസി കരഞ്ഞില്ല. എന്നാൽ അന്ത്യ ചുംബനം നൽകുമ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവളെ പിടിക്കാൻ നോക്കിയ ജോപ്പനെ പോലും തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ കരഞ്ഞു അപ്പോഴേക്കും കുഞ്ഞിനെ ആർക്കും അവൾ വിട്ട് കൊടുത്തില്ല.. കുഞ്ഞു പോലും കരഞ്ഞില്ല….. ഒരു പക്ഷെ കുഞ്ഞു അന്നമോൾ ഉറങ്ങുകയായിരിക്കും.
അടക്കം കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ വൈകുന്നേരം ആയിരുന്നു.
വീട്ടിൽ ജോപ്പനും ആൻസിയും അന്നമോളും മാത്രം. രാത്രിവരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല..
ഒടുവിൽ ജോപ്പൻ എഴുനേറ്റ് കഞ്ഞിയും ചമ്മന്തിയും പയറുതോരനും ഉണ്ടാക്കി. അതും എടുത്തു ആൻസിയുടെ റൂമിൽ പോയി….
അന്നമോൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു.. ആൻസി കട്ടിലിൽ മുട് മടക്കി അതിൽ തല വെച്ച് അന്നമോളെ നോക്കി ഇരിക്കുകയായിരുന്നു.
