കർമ്മഫലം 26അടിപൊളി 

 

 

 

 

 

പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം അവിടെയുള്ള പലർക്കും പനിയും മറ്റു അസുഖങ്ങളും വന്നു മരിക്കാൻ തുടങ്ങി… അങ്ങനെ ശാന്തൻ കുന്ന് ചെകുത്താൻ പാറക്കുന്നായി… അവിടെ മുഴുവനും അശാന്തിയുടെ നാളുകളായി. പലരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അങ്ങനെ രക്ഷപ്പെട്ടതിൽ ഒരു കുടുംബം ആണ് ഞങ്ങളുടെ.

 

ഇവിടെയുള്ള ആളുകൾ മരിച്ചു വീഴുമ്പോൾ അവരെ രക്ഷിക്കാൻ ഇവിടെ വന്നതാണ് വൈദ്യരുടെ കുടുംബം.. അതിൽ പ്രതാപശാലിയായ വൈദ്യൻ പറഞ്ഞതാണ് ഇവിടെ പിന്നെ നടന്നുകൊണ്ടിരിക്കുന്നത്.. മരുന്ന്കൊണ്ട് മാത്രം ഈ അസുഖം മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല എന്ന്. നാടിനു മോക്ഷം കിട്ടാൻ വർഷങ്ങൾ വേണ്ടിവരും എന്ന് . ഒരു ഭാര്യയും ഭർത്താവും ഇവിടെ താമസിക്കുമെന്നും അവർക്ക് കുഞ്ഞുങ്ങൾ ജനിക്കുമെന്നും അതോടെ മാത്രമേ ഇവിടെ മാറ്റം ഉണ്ടാകുമെന്നുമൊക്കെയാ പറയുന്നേ.

അവർ സാധാരണ ഭാര്യയും ഭർത്താവും ആയിരിക്കില്ല എന്നും പറഞ്ഞു. അവർക്ക് മാത്രമേ ഈ നാടിനെ രക്ഷിക്കാൻ കഴിയൂ. അങ്ങനെയുള്ളവർക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ. ”

 

” ഇപ്പോഴും ഇതൊക്കെ ഇവിടെ ഉള്ളവർ വിശ്വസിക്കുന്നുണ്ടോ?” ആൻസി ചോദിച്ചു.

 

“മോളെന്താ അങ്ങനെ ചോദിച്ചത്?” ഗ്രേസി ചോദിച്ചു..

 

” അല്ല കാലം ഇത്രയും പുരോഗതി ആയിട്ടും. ഇന്നും ഇതൊക്കെ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിലും വലിയ മണ്ടത്തരം വേറെയില്ല .” ആൻസി പറഞ്ഞു..

 

“മക്കൾക്കു ഇത് അത്ര വിശ്വാസം ഇല്ലെങ്കിൽ. മക്കള് കുറച്ചു നാൾ അവിടെ പോയി താമസിക്ക്. താമസിക്കാൻ ഉള്ള എല്ലാ സഹായവും ഞങ്ങൾ ചെയ്തു തരാം . അപ്പോൾ അറിയാലോ ഞങ്ങൾ പറയുന്നത് ശരിയാണോ എന്ന്. ഞ്ഞങ്ങളുടെ വിശ്വാസം ശരിയാണോ എന്ന്.

 

ഞങ്ങൾ ആ പാലത്തിനപ്പുറം താമസിക്കാറില്ല എന്നേ ഉള്ളൂ. വൈദ്യൻ വിളിച്ചാൽ അത്യാവശ്യം എന്തെങ്കിലും പണിക്ക് ഞങ്ങൾ പോകും. . എന്താ തയ്യാറാണോ?”

 

“ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. നിങ്ങളുടെ വിശ്വാസത്തെ കുറ്റപ്പെടുത്തി പറഞ്ഞതല്ല. ”

 

“അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും. സാറിന് ഇവിടെ ഈ നാട്ടിൽ രാജാവായി കഴിയാം .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും.”

 

 

അന്ന് ഉറങ്ങാൻ കിടന്നിട്ടും ആൻസിക്ക് ഉറക്കം വന്നില്ല. ചിന്തകൾ അവളെ ശല്ല്യം ചെയ്തു. ജോപ്പനും ആൻസിയും കട്ടിലിൽ ആണ് കിടന്നത്..

 

“അപ്പാ … അപ്പാ…”

 

“എന്താ മോളെ.”?

 

“അപ്പനുറങ്ങിയോ?”

 

“ഇല്ല. മോളെ ”

 

“അപ്പാ അവർ പറയുന്നത് സത്യം ആയിരിക്കുമോ?”

 

“അറിയില്ല. മോളെ. എന്റെ മോള് അതൊന്നും ആലോചിക്കേണ്ട.. നമുക്ക് നാളെ തിരിച്ചു പോകാം. അല്ലേ.! വേറെ എവിടെയെങ്കിലും പോകാം ”

 

” ഇല്ല അപ്പാ . നമ്മൾ വേറെ എവിടെയും പോകുന്നില്ല. നമ്മൾ ഇവിടെതന്നെ താമസിക്കും. ”

 

“വേണ്ട മോളെ എന്തിനാ മോളെ വെറുതെ..? . നമുക്ക് വേറെ ഏതേലും ഗ്രാമത്തിൽ പോയി താമസിക്കാം. ”

 

“വെറുതെ അല്ല അപ്പാ. ഇത് ഇവരുടെ തെറ്റായ വിശ്വാസം ആയിരിക്കും. അല്ലെങ്കിൽ ഇവരെ ആരോ ചതിക്കുന്നതായിരിക്കും. അവിടെ മറ്റെന്തൊക്കെയോ നടക്കുന്നുണ്ടാകാം.”

 

“അത് എന്തെങ്കിലും ആയിക്കോട്ടെ അതിൽ നമ്മൾ എന്തിനാ തല ഇടുന്നെ. നമുക്ക് പോകാം മോളെ.. വേറെ എവിടേലും പോയി സമാധാനമായി കഴിയാം ”

 

“അങ്ങനെ അല്ല അപ്പാ …. അപ്പാ എനിക്ക് അപ്പനും അപ്പന് ഞാനും മാത്രമല്ലേ ഉള്ളൂ. നഷ്ട്ടപെടാനുള്ളവർ എല്ലാവരും നഷ്ട്ടമായില്ലേ. പിന്നെ ആർക്ക് വേണ്ടിയാണ് അപ്പാ നമ്മൾ ജീവിക്കുന്നത്. എവിടെ പോയാലും സമാധാനമായി കഴിയാൻ പറ്റുമോ.. ഇവിടെ കിടന്ന് മരിക്കുന്നെങ്കിൽ മരിക്കട്ടെ. എനിക്ക് എന്റെ അപ്പന്റെ മടിയിൽ കിടന്ന് മരിക്കാലോ?

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *