“എന്താടാ… ആ നാറി വരാതെ. ? അവന് ഇവിടെ എന്തിന്റെ കുറവാണ്? ”
“കൂലിയുടെ കുറവ്.. അതിന് പറഞ്ഞ
കൂലി കൊടുക്കണം?
“അപ്പോൾ ഇത്രയും നാൾ പിന്നെ ഉണ്ടായാണോ ആ തെണ്ടിക്ക് കൊടുത്തത്.. കിട്ടുന്നതിന് അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു.”
“കിട്ടുന്നതിൽ പകുതിയും ഷാപ്പിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. ”
“ങേ! ആ…. അതിന് ഞാൻ ഇപ്പോൾ എന്താ വേണം എന്നാ നീ പറഞ്ഞു വരുന്നേ?”
“വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം. അല്ലെങ്കിൽ പ്രശ്നം ആകും. ”
“അച്ചായാ ഞാൻ ശ്രമിച്ചു നോക്കട്ടെ ” ജോപ്പൻ ചോദിച്ചു.
“ഏ!!! നീയോ ” പോടാ അവിടുന്ന് നിനക്ക് പറഞ്ഞിട്ടുള്ള പണി അല്ല ഇത്. ഇന്നലെ പാത്രം കഴുക്കാൻ വന്ന നിനക്ക് എന്തറിയാം.” പണിക്കാരൻ പറഞ്ഞു.
“നിനക്ക് ആകുമോടാ. ഈ പറഞ്ഞ സാധനം ഉണ്ടാക്കാൻ. ” അച്ചായൻ ചോദിച്ചു..
“ആകും അച്ചായാ.” ജോപ്പൻ പറഞ്ഞു.
” എന്നാ നീ ചെയ്‌തോ .. ഇതിൽ നീ ജയിച്ചാൽ നാളെ മുതൽ നീ ഈ ഹോട്ടൽ നടത്തും. അല്ലെങ്കിൽ ഇന്ന് ഈ ഹോട്ടൽ പൂട്ടും. ”
” നമ്മൾ ജയിക്കും അച്ചായാ.. അച്ചായനും കർത്താവും കൂടെ ഉണ്ടങ്കിൽ ഇതിൽ ഞാൻ ജയിക്കും. ”
അതും പറഞ്ഞു ജോപ്പൻ അടുക്കളയിൽ പോയി. അനാഥാലയത്തിലെ അടുക്കളയിൽ നിന്ന് പഠിച്ചതും. ജോപ്പന്റെ കഴിവും ചേർത്ത് അന്ന് ആ ഓർഡർ നല്ല ഭംഗിയായി ചെയ്തു കൊടുത്തു.
ജോപ്പനെ പിടിച്ചു അച്ചായൻ മേശയുടെ അടുത്ത് ഇരുത്തി. എന്നിട്ട് പറഞ്ഞു.
“എന്നിട്ട് പറഞ്ഞു.. നീയാണ് ഇന്ന് മുതൽ ഈ ഹോട്ടൽ നടത്തുന്നത്..”
എന്നാൽ ജോപ്പൻ അച്ചായനെ തടഞ്ഞു.. എന്നിട്ട് പറഞ്ഞു.
“അച്ചായൻ തന്നെ നടത്തിയാൽ മതി. ഞാൻ എന്നും അച്ചായന്റെ കൂടെ ഉണ്ടാകും. വിശന്നു തളർന്ന എനിക്ക് ഭക്ഷണം തന്നത് അച്ചായൻ ആണ്. ഞാൻ നന്ദികേട് കാട്ടില്ല”
ജോപ്പൻ വീണ്ടും പഴയ പോലെ ജോലി നോക്കി എന്നലും പണ്ടാരി പണിയും ജോപ്പൻ നോക്കി.
ഒരുദിവസം. രാവിലെ കട തുറന്നിട്ടും അച്ചായനെ കാണാത്തപ്പോൾ തിരക്കി ചെന്ന ജോപ്പൻ കാണുന്നത് നിലത്തു വീണു കിടക്കുന്ന അച്ചായനെ ആണ്. ജോപ്പൻ വേഗം വണ്ടി വിളിച്ചു അച്ചായനെ ഹോസ്പിറ്റലിൽ എത്തിച്ചത്കൊണ്ട് ജീവൻ തിരിച്ചു കിട്ടി .
വൈകുന്നേരം കട അടച്ചു രാത്രിയിൽ ജോപ്പൻ അച്ചായന് കൂട്ട്കിടക്കാൻ ഹോസ്പിറ്റലിൽ പോകും. ഹോസ്പിറ്റലിൽ നിന്ന് വന്ന അച്ചായൻ ജോപ്പനെ തന്റെ കൂടെ വീട്ടിൽ താമസിപ്പിച്ചു…
ഒരു ദിവസം രാത്രിയിൽ. കള്ള് കുടിച്ചുകൊണ്ട് അച്ചായൻ ജോപ്പനോട് samsarichu.
“”നിനക്കറിയോടാ ജോപ്പാ ഞാൻ എന്ന് മുതൽ ആണ് ഇങ്ങനെ ആയതെന്ന് . എന്റെ ശോശാമ്മയും മക്കളും എന്നെവിട്ട് പോയതിന് ശേഷമാ ഞാൻ ഇങ്ങനെ ചെകുത്താന്റെ വഴിയേ പോകാൻ തുടങ്ങിയത്… ഈ കള്ള് എന്ന സാധനം ചെകുത്താൻ ആണ്… എന്തൊക്കെ സംഭവിച്ചാലും നീ ഈ ചെകുത്താന്റെ വഴിയിൽ വരരുത്.
അന്ന് കള്ളും കുടിച്ചു ഞാൻ വണ്ടി എടുത്തപ്പോഴേ എന്റെ ശോശാമ്മ പറഞ്ഞതാ.. വേണ്ട വേണ്ട എന്ന് ഞാൻ കേട്ടില്ല.. അതാ അന്ന് ആ നശിച്ച അപകടം സംഭവിച്ചത്. അന്ന ഞാൻ തനിച്ചായത്.
അതിന്റെ സങ്കടം തീർക്കാൻ ആണ് ഞാൻ കുടിച്ചു മരിക്കുന്നത്..
നാളെ മുതൽ ഞാൻ കുടിക്കില്ലെടാ കുടിക്കില്ല. നീ എന്നെ വിട്ട് പോകുമോ.. ഈ വീടും ആ കടയും എല്ലാം ഇനി നിനക്ക് ആണ്. നീ വേണം എല്ലാം നോക്കി നടത്താൻ . എനിക്ക് നീ അല്ലാതെ വേറെ ആരും ഇല്ലെടാ.”
അങ്ങനെ ജോപ്പൻ ആ ഹോട്ടൽ ഏറ്റെടുത്തു നടത്താൻ തുടങ്ങി.
ജോപ്പൻ രാത്രീയും പകലും കഷ്ട്ടപെട്ടു.. രാത്രിയിൽ വൈകും വരെ തട്ട് കട നടത്തിയും പകൽ ഹോട്ടൽ നടത്തിയും .. ജോപ്പൻ നല്ലപോലെ കഷ്ട്ടപെട്ടു… കച്ചവടം വികസിച്ചു വികസിച്ചു വന്നു. എല്ലാം നല്ല രീതിയിൽ ആയി.
