കർമ്മഫലം 26അടിപൊളി 

 

 

 

“അതിന് ഇവർക്ക് വഴി അറിയാമോ? വാ ഞാൻ കാണിച്ചു തരാം. മാത്രമല്ല അവരെ പരിചയപ്പെടുത്തി തരാം. കിടക്കാൻ ഇടവും ഉറപ്പാക്കാം ” മറ്റെയാൾ പറഞ്ഞു.

 

 

 

അവർ ചായകുടിച്ച് കഴിഞ്ഞ് അയാൾ വന്നു വണ്ടിയിൽ കയറി. അവർ ആ വീട്ടിലേക്ക് പുറപ്പെട്ടു

 

 

 

ആ വയലിനു അടുത്ത് എത്തിയ ഉടനെ അയാൾ പറഞ്ഞു..

 

 

 

“അതാ വീട്.. വാ ഞാൻ പരിചയപെടുത്താം. വണ്ടി വീടിനടുത്ത് വരെ എത്തും. അവിടെ നിർത്തി ഇട്ടാൽ മതി..”

 

 

 

അങ്ങനെ അവർ വീടിനു മുന്നിൽ എത്തി

 

 

 

“ഗ്രേസി ചേച്ച്യേ … ഗ്രേസി ചേച്ചി .” അയാൾ വിളിച്ചു.

 

 

 

അമ്പതിനോട് അടുത്ത പ്രായം വരുന്ന ഒരു സ്ത്രീ വീടിന് പുറത്ത് വന്നു. അയാൾ ജോപ്പനോട് പറഞ്ഞു

 

” ഇതാണ് ഗ്രേസി ചേച്ചി. ഇത് ചേച്ചിയുടെ വീടാണ്. ചേച്ചി സമ്മതിച്ചാൽ ഇവിടെ താമസിക്കാം. അതിനു വേണ്ടത് ഞാൻ പറഞ്ഞോളാം. നിങ്ങൾ ഒന്നു കൂടെ നിന്ന് തന്നാൽ മതി. ”

 

അതിനുശേഷം ആ സ്ത്രീയോട് ആയി പറഞ്ഞു.

 

 

“ഗ്രേസി ചേച്ചി ഇവർ നമ്മുടെ വൈദ്യനെ കാണാൻ വന്നതാ .. ചേച്ചി ഇവരെ കുറച്ചു ദിവസം താമസിപ്പിക്കണം..”

 

 

“ആരാ എവിടുന്നാ.? കുറച്ചു ദിവസം എന്ന് പറഞ്ഞാൽ.. അങ്ങനെ വെറുതെ ഒന്നും താമസിപ്പിക്കാൻ പറ്റില്ല.”

 

” വെറുതെ വേണ്ട ചേച്ചി. ചേച്ചി പറയുന്ന പണം തരാം. ” ജോപ്പൻ പറഞ്ഞു

 

 

 

“ഇവര് കുറച്ചു ദൂരെന്ന കെട്ട്യോനും കെട്ട്യോളും . കല്യാണം കഴിഞ്ഞു കുറച്ചായി. ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല . ആരൊക്കെയോ പറഞ്ഞറിഞ്ഞു നമ്മുടെ വൈദ്യനെ കാണാൻ വന്നതാ…”

 

അയാൾ പറഞ്ഞു..

 

 

അയാൾ പറയുന്നത് കേട്ട് ജോപ്പൻ ഒന്ന് ഞെട്ടി.

എന്നാൽ ഒന്നും മാറ്റി പറയാൻ ജോപ്പന് കഴിഞ്ഞില്ല. അവിടെ നിന്ന് കൂടുതൽ സംസാരിക്കാൻ ഇടവരരുത് എന്ന് കരുതി . അന്നേരം സമ്മതിച്ചു. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം വേറെ എവിടെയെങ്കിലും പോകാം. ജോപ്പൻ കരുതി. ആൻസിയുടെ മുഖത്തു വലിയ ഭാവ വ്യത്യാസം ഒന്നും കണ്ടില്ല.

 

 

 

“എന്താ പേര് “?” ഗ്രേസി ചോദിച്ചു

 

 

 

” ഞാൻ ജോസഫ് . ഇത്‌ നാൻസി “. ജോപ്പൻ പെട്ടന്ന് പറഞ്ഞു. ആൻസി ജോപ്പനെ നോക്കി.

 

 

 

ആൻസി എന്നാ പറയാൻ പോയത് എങ്കിലും. പറഞ്ഞു പോയത് നാൻസി എന്നായിരുന്നു. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട് ആൻസി എന്ന് പറയാൻ ജോപ്പിന് തോന്നിയില്ല. അതാണ് സത്യം.

 

 

 

‘”ശരി. ദൂരെനിന്നും വരുന്നതല്ലേ ആ കാണുന്ന മുറിയിൽ പോയി വിശ്രമിച്ചോ… ” ഗ്രേസി പറഞ്ഞു.

 

 

 

“കുടിക്കാൻ എന്തെങ്കിലും വേണോ ?” ഗ്രേസി ചോദിച്ചു

 

 

 

“കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു.” ജോപ്പൻ പറഞ്ഞു

 

 

 

“എടി,…. സ്റ്റെഫി . സ്റ്റെഫിയെ… ഇവർക്ക്‌ കുറച്ചു വെള്ളം കൊടുത്തേടി ”

 

അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് ഗ്രേസി അകത്തേക്ക് പോയി.

 

 

 

അയാൾ പറഞ്ഞു.

 

 

 

“അതേ!!! നിങ്ങൾക്ക് താമസിക്കാൻ ഇതിലും നല്ല സ്ഥലം ഈ നാട്ടിൽ വേറെ കിട്ടില്ല. ഗ്രേസി ചേച്ചി ഒരു പാവമാ.. സ്റ്റെഫി..

അവരുടെ മകന്റെ കെട്യോളാ .. അവൾക്ക് വേറെ ആരും ഇല്ല … അതുകൊണ്ട് . ഗ്രേസി ചേച്ചി അവരുടെ മകനെകൊണ്ട് കെട്ടിച്ചു.

 

അന്തപ്പൻ…. അതാണ് ഗ്രേസി ചേച്ചിയുടെ മകന്റെ പേര്. അത് വെറും ഒരു മന്ദബുദ്ധി ആണ്. പക്ഷെ നല്ല ശരീരം ആണ് അവന്.. ആ ശരീരം മാത്രമേ ഉള്ളൂ.. മനസ്സ് വെറും കുട്ടികളുടേയാ..

 

എന്ത് പണിയും ചെയ്യും… ”

 

 

 

അയാൾ പറഞ്ഞു നിർത്തി. എന്നിട്ട് തലച്ചോറിഞ്ഞുകൊണ്ട് പറഞ്ഞു.

 

” അപ്പോൾ സാറേ ഞാൻ അങ്ങോട്ട് .”

 

 

ജോപ്പന് കാര്യം മനസിലായി

 

 

 

ഒരു നൂറ് രൂപ എടുത്തു അയാളുടെ കൈയിൽ കൊടുത്തു… അയാളുടെ കണ്ണ് തള്ളി. ഇന്നേവരെ അയാൾ നൂറ് രൂപ കണ്ടിട്ട് പോലും ഇല്ല. ആരെങ്കിലും കൊടുത്താൽ അത് പത്തോ? ഇരുപതോ മാത്രം ആയിരിക്കും.

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *