ജോപ്പൻ കഞ്ഞി കോരി ആൻസിക്ക് നേരെ നീട്ടി . ആൻസി വാ തുറന്ന് കൊടുത്തു.. അങ്ങനെ ജോപ്പൻ കൊടുത്ത കഞ്ഞി ആൻസി കുടിച്ചു..
“അപ്പൻ കഞ്ഞി കുടിച്ചോ അപ്പാ “??
“അപ്പന് കഞ്ഞി വേണ്ട മോളെ . അപ്പന്റെ കൈയിൽനിന്ന് മോള് കഞ്ഞി കുടിച്ചില്ലേ.. മോള് അപ്പനെ അപ്പാന്ന് വിളിച്ചില്ലേ… അപ്പന് അത് മതി. ഇതിലും വലുത് ഇനി അപ്പന് എന്താ വേണ്ടേ?..
മോള് ഫ്രഷ് ആയി വന്നു . അന്നമോൾക്ക് എന്തേലും കൊടുക്ക്.. പാവം വിശന്നു തളർന്നു ഉറങ്ങു്ന്നതാണ് എന്ന് തോനുന്നു.. മോൾക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും മോള് അപ്പാ എന്ന് വിളിച്ച മതി . അപ്പൻ ദേ ഇവിടെ ഈ വാതിലിനു അപ്പുറം ഉണ്ടാകും. ”
ജോപ്പൻ സന്തോഷത്തോടെ എഴുനേറ്റ് പുറത്തേക്ക് പോയി.
“അപ്പാ… അപ്പാ… അപ്പാ . ഒന്ന് ഓടിവാ അപ്പാ ….. എന്റെ മോള്..” ആൻസി കരഞ്ഞുകൊണ്ട് ജോപ്പനെ വിളിച്ചു.
അത്കേട്ട് ജോപ്പൻ ആൻസിയുടെ മുറിയിൽ ഓടി എത്തി .
“എന്താ മോളെ എന്താ പറ്റിയെ? .”
“ അറിയില്ല അപ്പാ… എന്റെ മോള് അനങ്ങുന്നില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയെ.?”
ജോപ്പൻ അന്നമോളെ തൊട്ട്നോക്കി ആകെ തണുത്തിരിക്കുന്നു.
ജോപ്പൻ അന്നമോളെ വാരിഎടുത്ത് പുറത്തേക്ക് ഓടി …
“വാ മോളെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാം. ”
പുറത്തേക്ക് പോകുമ്പോൾ ജോപ്പൻ കാറിന്റെ താക്കോലും എടുത്തു പിറകെ ആൻസിയും ഓടി വന്നു.….
അവരെ വേഗം വണ്ടിയിൽ കയറ്റി
ജോപ്പൻ വളരെ സ്പീഡിൽ വണ്ടി ഓടിച്ചു. ആശുപത്രിയിൽ എത്തി….
ആശുപത്രിയിൽ എത്തിയ ഉടനെ ജോപ്പൻ അച്ഛനെ വിളിച്ചു
.” അച്ചോ.. അന്ന മോൾക്ക് സുഖമില്ല അച്ചോ… ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. അച്ഛൻ ഒന്ന് ഇവിടെ വരെ വരാമോ? ”
“എന്ത് പറ്റി ജോപ്പ.. അന്ന മോൾക്ക് എന്താ പറ്റിയത്..? ”
“അറിയില്ല അച്ചോ… അന്ന മോൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നറിയില്ല.. അച്ഛൻ ഒന്ന് വേഗം വാ അച്ചോ”
“ശരി. ഞാൻ വരാം ജോപ്പാ.. നീ ഇങ്ങനെ കരയാതെ. നീ പേടിക്കാതെ.. ”
കുറച്ചു സമയം കഴിഞ്ഞു അച്ഛനും അവിടെ എത്തി. ആൻസി തളർന്നു അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞു.. ഡോക്ടർ അച്ഛനെയും ജോപ്പനെയും വിളിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചു.
“അച്ചോ… ഇത് ഞാൻ ഇപ്പോൾ എങ്ങനെയാ പറയുന്നേ.? ”
“എന്താ ഡോക്ടർ. എന്തായലും പറയു.” അച്ഛൻ പറഞ്ഞു.
“ജോസഫ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
“എന്താ ഡോക്ടർ !! അങ്ങനെ പറയുന്നത്… ഞങ്ങളുടെ അന്ന മോൾക്ക് എന്തെങ്കിലും..? ഞങ്ങടെ അന്നമോൾക്ക് എങ്ങനെ ഉണ്ട് അത് പറ…ഡോക്ടർ”
“അത് ഞാൻ പറയാം അതിന് മുൻപ് ജോസഫ് ഒരു കാര്യം പറയണം. ഇന്ന് എപ്പോഴെങ്കിലും
അന്നമോൾ വീഴുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ ?. ” ഡോക്ടർ ചോദിച്ചു..
“അറിയില്ല ഡോക്ടർ.. എനിക്ക് അറിയില്ല. അത് മോളോട് ചോദിക്കേണ്ടി വരും.”
ജോപ്പനും അച്ഛനും അന്നുണ്ടായ കാര്യങ്ങൾ.. ആലിസിന്റെയും ചാർളിയുടെയും മരണവും മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞു.
“അപ്പോൾ ഈ സമയം നിങ്ങൾ രണ്ട് പേരും സഥലത്തു ഉണ്ടായിരുന്നില്ല അല്ലേ?.
എന്നാൽ ഞാൻ പറയുന്നത് കേട്ട് ബഹളം വെക്കരുത്. .”
” എന്താണ് ഡോക്ടർ എന്താ കാര്യം. .? ”
“ഈ കാര്യം ശരിക്കും പോലീസിൽ അറിയിക്കേണ്ടത് ആണ്.. ഉള്ള കാര്യം ഞാൻ പറയാം….. അന്നമോൾ വീണിട്ടുണ്ട് അതും ശക്തിയായി. ആ വീഴ്ചയിൽ തലയുടെ പിറക് വശം നന്നായി എവിടെയോ ഇടിച്ചിട്ടുണ്ട്.. ”
“എന്നിട്ട് ” ജോപ്പൻ ചോദിച്ചു.
“എന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ അന്നമോൾ മരണപെട്ടിരിക്കുന്നു. മരണം നടന്നിട്ട് ഇപ്പോൾ സമയം ഒരുപാട് ആയി. ”
