കർമ്മഫലം 26അടിപൊളി 

അപ്പന് മരിക്കാൻ ഭയം ഉണ്ടോ? ”

 

“ഇല്ല മോളെ. അപ്പന് പേടി ഒന്നും ഇല്ല .

പക്ഷേ. അപ്പന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ അപ്പന് ആഗ്രഹം ഉണ്ട്.”

 

“എന്ത് സന്തോഷം ആണപ്പാ ..? എന്റെ അന്നമോള്. എന്റെ ചാർളി. എന്റെ അമ്മച്ചി. എന്റെ ചാച്ചൻ. എല്ലാവരും എന്നെ വിട്ട് പോയില്ലേ . ഇനി ഞാൻ ആർക്ക് വേണ്ടി ആണ് അപ്പാ സന്തോഷം ആയി ജീവിക്കേണ്ടത്.?

എന്റെ ഈ പാവം അപ്പനെ ഒരുപാട് ഒരുപാട് വേദനിപ്പിച്ച ഞാൻ എന്ത് സന്തോഷം ആണ് അപ്പാ അർഹിക്കുന്നത്.

 

അപ്പാ ഞാൻ തീരുമാനിച്ചു. നമ്മൾ അവിടെപ്പോയി താമസിക്കും.. ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. രണ്ടിലൊന്ന് എന്തായാലും ശരി . ഈ ആൻസി മുന്നോട്ട് തന്നെ.. അപ്പൻ ഉണ്ടാകില്ലേ എന്റെ കൂടെ.?”

 

“ഉണ്ടാകും എന്റെ മോളുടെ കൂടെ ഈ അപ്പൻ ഉണ്ടാകും.. മോള് പറയുന്നത് എന്തും അപ്പൻ കേൾക്കും പോരെ എന്റെ മോള് ഉറങ്ങ്..

 

“ലവ് യു അപ്പാ. ഉമ്മ.”

 

ആൻസി ചരിഞ്ഞു കിടന്നു ജോപ്പന്റെ കവിളിൽ ഉമ്മവെച്ച് ജോപ്പനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി… എന്നാൽ ജോപ്പന് ഉറക്കം വന്നില്ല..

 

തന്റെ മകൾ ഇനി ആര് പറഞ്ഞാലും കേൾക്കില്ല.. ആലിസ് പറഞ്ഞിട്ടുണ്ട് ആൻസി വാശി പിടിച്ചാൽ ആര് പറഞ്ഞാലും അനുസരിക്കില്ല.. അവൾ ആഗ്രഹിക്കുന്നത് നടക്കുന്നവരെ .

 

ഇനി മോള് പറയുന്നത് സത്യം ആണോ? എന്തെങ്കിലും കാര്യം നടത്താൻ പണ്ടേ ആരെങ്കിലും പറഞ്ഞു ഉണ്ടാക്കിയ കള്ള കഥ ആയിരിക്കുമോ?

 

പിറ്റേന്ന്.

 

ആൻസി ഗ്രേസി ചേച്ചിയോട് പറഞ്ഞു.

 

“ചേച്ചി പറഞ്ഞതു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എന്തായാലും വൈദ്യനെ കാണാൻ വന്നതാ ഞങ്ങൾ. ഒരു കുഞ്ഞിന് വേണ്ടി. . എന്നാൽ പിന്നെ അവിടെ താമസിച്ചു ചേച്ചി പറഞ്ഞകാര്യം കൂടെ നോക്കാം..”

 

“വേണ്ട മോളെ ഞാൻ അപ്പോഴത്തെ ഒരു ഒരു ഇതിനു പറഞ്ഞു പോയതാ. . മോള് വൈദ്യനെ തിരിച്ചു പോകാൻ നോക്ക്. എന്തിനാ വെറുതെ ജീവൻ പണയം വെച്ച് കളിക്കുന്നെ.? ”

 

“സാരമില്ല ചേച്ചി.. ഞങ്ങൾ എന്തായാലും തീരുമാനിച്ചു ഒന്ന് പരീക്ഷിക്കാൻ. പറ്റിയില്ലേൽ ചേച്ചി പറഞ്ഞത് പോലെ വേഗം ഓടി രക്ഷപെട്ടോളാം… ചേച്ചി ഞങ്ങൾക്ക് അവിടെ താമസിക്കാൻ ഏതെങ്കിലും വീട് ഉണ്ടാകുമോ?”

 

“വീട് ഉണ്ട് മോളെ . എല്ലാം ഉള്ള നല്ല വീട് ഉണ്ട് . ഇത് പോലെ ഒന്നും അല്ല . നല്ല വീട് അത് വിൽക്കാൻ വെച്ചതാ.. പക്ഷെ!! ഇവിടെ വന്ന ആരും ആ വീട് വാങ്ങിയില്ല. ആ വീട് വൃത്തിയാക്കി തരാം. എന്തായാലും വൈദ്യൻ പറയുന്നത് കേട്ടിട്ട് ഒരു തീരുമാനം എടുക്ക്.”

അവർ വൈദ്യന്റെ അടുത്തേക്ക് പോയി

 

ആൻസി ചോദിച്ചു.

 

“ഇത്രയും പ്രശ്നം ഉണ്ടായിട്ടും വൈദ്യൻ എങ്ങനെയാ . അവിടെ കഴിയുന്നത്..? വൈദ്യൻ ഒറ്റക്കാണോ കഴിയുന്നത്.?.”

 

” വൈദ്യൻ ഒറ്റക്കല്ല മക്കളും ഉണ്ട്. ഭാര്യ മാത്രം ഇല്ല” ഗ്രേസി പറഞ്ഞു.

 

“അതെന്താ.. ” ആൻസി ചോദിച്ചു.

 

“”വൈദ്യൻ അവിടെ എന്തൊക്കയോ പൂജ ചെയ്‌തും പച്ചമരുന്ന് അരച്ചും ആണ് അവിടെ കഴിയുന്നത്. ഭാര്യ ഭാര്യയുടെ വീട്ടിൽ ആണ്. വൈദ്യൻ മരുന്ന്കൊണ്ട് പുറത്ത് പോകുന്ന ദിവസം മാത്രം അവിടെ പോകും.

 

പിന്നെ അവിടെ ഒരു പള്ളിയുണ്ട് മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി. മോള് അവിടെ പോയി പ്രാർത്ഥിക്കണം.. ചേച്ചിയും പ്രാർത്ഥിക്കാം . ചേച്ചി പറഞ്ഞത് കൊണ്ടല്ലേ മോള് ഇങ്ങനെ ഒരു സാഹസത്തിനു മുതിരുന്നത്.. ചേച്ചിക്ക് അതിൽ സങ്കടം ഉണ്ട്.”

 

.

അവർ വൈദ്യന്റെ അടുത്ത് എത്തി. വൈദ്യൻ ആൻസിയുടെ കൈ പിടിച്ചു നോക്കി . പിന്നെ കുറച്ചു സമയം കണ്ണടച്ചിരുന്നു.

 

ഗ്രേസി കാര്യങ്ങൾ മുഴുവനും പറഞ്ഞു.. വൈദ്യൻ ചിരിച്ചു. അവർക്ക് താമസിക്കാൻ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കാൻ പറഞ്ഞു.

 

പിന്നെ. ജോപ്പന്റെ കൈ പിടിച്ചു. കുറച്ചു സമയം കഴിഞ്ഞു പറഞ്ഞു .

 

“ഞാൻ ഒരു മരുന്ന് തരാം അത് സൂക്ഷിക്കുക. പനി ഉണ്ടെങ്കിൽ മാത്രം ആ മരുന്ന് കഴിച്ചു ഉടനെ എന്നെ വന്നു കാണുക. ബാക്കി അപ്പോൾ പറയാം… എല്ലാം ശരിയാകും പേടിക്കാതെ ഇരിക്കുക.”

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *