മൂടൽ മഞ്ഞ് – 3 15

ചായയും കുടിച്ചു കൊണ്ട് ബൈക്കിൽ ചാരി നിന്ന് ഉദയം കഴിഞ്ഞിട്ടും മാഞ്ഞു പോയിട്ടില്ലാത്ത ചുവപ്പ് ചെമ്മുകിലുകളുടെ അവശിഷ്ടം പരന്നു കിടക്കുന്ന ചക്രവാളത്തിൽ മുട്ടിയിരുമ്മി നിൽക്കുന്ന മലകളിൽ തങ്കവെയിൽ വീഴുന്നത് നോക്കി നിൽക്കുമ്പോൾ അവിചാരിതമായി തന്നെ ശ്രദ്ധിക്കുന്ന ഒരു യുവാവിനെ കണ്ണിൽ പെട്ടു. മെലിഞ്ഞു നീണ്ട ഉറച്ച ശരീരമുള്ള ഒരു പയ്യൻ. പത്തിരുപതു വയസ്സ് പ്രായം തോന്നിക്കും. വടിക്കാതെ, വെട്ടിയൊതുക്കാതെ അങ്ങിങ്ങു വളർന്നു നിൽക്കുന്ന താടിയും അധികം കട്ടിയില്ലാത്ത മീശയും. അവൻ തന്നെയാണ് നോക്കിക്കൊണ്ടിരുന്നത്, താൻ കണ്ടു എന്ന് മനസ്സിലായത് കൊണ്ടാവണം ശ്രദ്ധ പത്രത്തിലേക്ക് തിരിച്ചു. വാഹിദ് ചായ കുടിച്ചു ഗ്ലാസ് മേശയിൽ വച്ചു വണ്ടിയിൽ കയറി യാത്ര തുടർന്നു.

എലിസബത്തിന് തന്നെ കാണണം. തനിച്ച് തന്നോടൊപ്പം അവളുടെ സന്തോഷ നിമിഷങ്ങൾ ചിലവഴിക്കണം. അവളുടേതായ പ്രണയ നിമിഷങ്ങളിൽ തന്റെ കൂടെ കളിച്ചു ചിരിച്ചു സംസാരിച്ച് കൈകോർത്തു നടക്കണം. തനിക്ക് അറിയാം, അവൾക്ക് തന്നോട് പ്രണയമാണെന്ന്. ആദ്യമായി അവളെ കണ്ട ദിവസം വാഹിദ് ഓർത്തു. അന്ന് ബിസിനസ്‌ ഡീൽ സംസാരിക്കാൻ വന്ന ദിവസം തന്റെ അടുത്തേക്ക് വന്നതായിരുന്നു. മുട്ടിനു മീതെ നിൽക്കുന്ന കറുത്ത സ്കെർട്ടും കോട്ടും. വെളുത്ത വണ്ണമുള്ള കാലിനു മീതെ ആ കറുത്ത വസ്ത്രം ശരീരത്തിന്റെ വെണ്മ എടുത്ത് കാണിക്കുന്നതായിരുന്നു. അടുത്തു വന്നു നേരെ കേറി സ്വയം പരിചയപ്പെടുത്തി എളുപ്പം സൗഹൃദം സ്ഥാപിച്ചപ്പോൾ പെണ്ണ് നല്ല ഇളക്കമുള്ള കൂട്ടത്തിൽ പെട്ടതാണ് എന്ന് മനസ്സിലായിരുന്നു. പക്ഷേ അവൾക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഒരിക്കലും ചിന്തിരുന്നില്ല. അവളെ കുറിച്ച് ശാരി രാജൻ ചേട്ടനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞതും അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല. സ്വന്തം സഹോദരന്റെ കൂടെ പോലും..

 

ഛെ.! താനെന്തിനാ വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്. അവൾ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. അന്ന് ശാരിയുടെ വീട്ടിൽ നിന്ന് ഇറങ്ങി പോയതിൽ പിന്നെ ഇടക്കൊക്കെ ശാരിയുടെ ഫോണിൽ വിളിച്ചിട്ടുണ്ട്. മദ്യപിച്ചു ബോധമില്ലാത്ത പോലെ കുറേ നേരം കുഴഞ്ഞ സ്വരത്തിൽ സംസാരിക്കും. ഒരുപക്ഷെ തന്റെ മുന്നിൽ തകർന്നു പോയ ഒരിഷ്ടത്തിന്റെ ആത്മനിന്ദയിൽ നിന്ന് സ്വയം ഒളിച്ചോടുന്നതാവാം. മദ്യപിച്ചും സ്വന്തം സഹോദരന്റെ കൂടെ ശരീരം പങ്കിട്ടും ജീവിതം ആഹ്ലാദങ്ങൾക്ക് വേണ്ടി മാത്രം കുത്തഴിച്ചു വിട്ടിരിക്കുന്നു. എന്ത് മനോഹരിയായ ഒരു പെണ്ണാണ്. എന്തിനാണാവോ ഈ വഴി തിരഞ്ഞെടുത്തത്. വാഹിദിന് സഹതാപം തോന്നി.

 

അവൻ ഹൈവെയിൽ നിന്ന് അവൾ പറഞ്ഞ ഊടുവഴിയിലേക്ക് ബൈക്ക് തിരിച്ചു. ഏതോ മലയോര പാത. ടാറിട്ട വൃത്തിയുള്ള കുണ്ടും കുഴിയുമില്ലാത്ത ചെറിയ റോഡ്. രണ്ട് വാഹങ്ങൾക്ക് കഷ്ടിച്ച് പോകാനുള്ള വീതിയുണ്ട്. രണ്ട് ഭാഗത്തും വലിയ പറമ്പുകൾ. അതിൽ മുഴുവൻ റബ്ബർ മരങ്ങൾ. വിശാലമായ ആ തോട്ടത്തിന് നടുവിലൂടെ ബൈക്ക് ഓടിച്ചു പോകാൻ നല്ല സുഖം തോന്നി. തണുത്ത കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി റബ്ബർ മരങ്ങൾക്കിടയിലെ ചെറിയ തോടിലൂടെ ഉരുളൻ കല്ലുകൾ കളിയാക്കിചിരിച്ചു തുള്ളിച്ചാടി ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കിയും ചുറ്റുപാടും ശ്രദ്ധിച്ചും അവൻ അരമണിക്കൂർ സഞ്ചസരിച്ചപ്പോൾ റോഡ് വളഞ്ഞു പുളഞ്ഞു തോട്ടങ്ങളുടെ ഉയർച്ചകളിലേക്ക് നീണ്ടു പോവുകയും പോകുന്നു വഴിക്ക് വലതു ഭാഗത്തേക്ക് ചെറിയൊരു വഴിയും ഗ്രീൻഹോം എന്നൊരു ബോർഡും കണ്ടു.

അവരുടെ റസ്റ്റ്‌ ഹൌസ്.!

ആ മലയോരപ്രദേശത്തെ ആകമാനം വിറപ്പിക്കുന്ന പടപട ശബ്ദത്തോടെ അവന്റെ ബുള്ളറ്റ് ആ വഴിയിലേക്ക് തിരിഞ്ഞു. ഒരു പത്തു മിനുട്ട് സഞ്ചസരിച്ചപ്പോൾ ഇളം പച്ച പെയിന്റടിച്ച മനോഹരമായ ഒരു ഇരുനില കെട്ടിടം കാഴ്ചയിൽ വന്നു. അവൻ വണ്ടി അതിന്റെ മുറ്റത്തേക്ക് കൊണ്ട് പോയി പാർക്ക്‌ ചെയ്തു വണ്ടിയിൽ നിന്നിറങ്ങി. മുറ്റത്തു പോർച്ചിൽ അവളുടെ ബെൻസ് കിടപ്പുണ്ടായിരുന്നു. അവൻ കോളിങ് ബെല്ലിൽ വിരലമർത്താൻ തുനിഞ്ഞപ്പോഴേക്കും തന്നെ കാത്തിരുന്നത് പോലെ വാതിൽ മലർക്കേ തുറക്കപ്പെട്ടു. മലകളിൽ ഒന്നടങ്കം നീലക്കുറിഞ്ഞി പൂത്തുലഞ്ഞത് പോലെ അവന് തോന്നി. കുളിച്ച് മുടിയുണക്കി മനോഹരമായി ഒരു ഭാഗത്ത്‌ നിന്ന് രണ്ട് വശങ്ങളിലേക്കും ചീകിയൊതുക്കി അൽപ്പം പോലും മേക്കപ്പ് ഇല്ലാതെ വിടർന്നു ചിരിക്കുന്ന സന്തോഷവതിയായി എലിസബത്ത്.! പക്ഷേ അവളുടെ വസ്ത്രം അവനെ ഞെട്ടിച്ചു. തുടയോളം മാത്രം ഇറക്കമുള്ള കട്ടികുറഞ്ഞ ഒരു സ്ലീവ്ലസ് ലാവെന്റർ നിറമുള്ള ഷോർട്ട് ഡ്രസ്സ്‌ മാത്രമേ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. അതെ നിറത്തിലുള്ള ബ്രായും പാന്റിയും ശ്രദ്ധിച്ചു നോക്കിയാൽ തെളിഞ്ഞു കാണാം.! വാഹിദ് തന്നെ അളന്നു മുറിച്ചു ശരീരമാസകലം കണ്ണോടിച്ചു നോക്കുന്നത് കണ്ടപ്പോൾ എലിസബത്തിന്റെ കവിളിൽ ചുവപ്പ് പടർന്നു. പൊതുവെ ഉണ്ടാവാറില്ലാത്ത നാണം അവളുടെ കണ്ണിലും മുഖത്തും തെളിഞ്ഞു. അവളുടെ ഉള്ളം തളിർത്തു. തുടയിടുക്കിൽ വേവലാതിയനുഭവപ്പെട്ടു. ഹൃദയം നിറയുന്ന പ്രണയത്തിന്റെ ആഹ്ലാദത്തിൽ അവൾ ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിന്ന് കൈകൊണ്ട് അവനെ അകത്തേക്ക് സ്വാഗതം ചെയ്ത് ആനയിച്ചു. അവൻ അകത്തേക്ക് കയറിക്കഴിഞ്ഞപ്പോൾ എലിസബത്ത് ചുണ്ടിൽ ഊറിക്കൂടിയ നിഗൂഢമായ മന്ദഹാസത്തോടെ വാതിൽ ചേർത്തടച്ചു.!

Leave a Reply

Your email address will not be published. Required fields are marked *