ഇനിയും പുലർന്നിട്ടില്ലാത്ത തണുത്ത് വെറുങ്ങലിച്ച നിരത്തിലൂടെ അവൾ കാലുകൾ നീട്ടിവലിച്ചു നടന്ന് നടന്ന് കനത്ത മൂടൽമഞ്ഞിൽ വിലയം പ്രാപിച്ചു.
ഭാഗം 29
ടീഷർട്ടും ജീൻസും അണിഞ്ഞു മുടി കൈകൊണ്ട് മാടി ഒതുക്കി പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ പെട്ടന്ന് മുറിയിലേക്ക് ശാരിക കയറി വന്നു. തന്റെ ടീഷർട്ടും ഒരു ചുരിദാറിന്റെ പാന്റുമാണ് വേഷം. അയഞ്ഞതാണെങ്കിലും ആ മുലയുടെ ധാരാളിത്തത്തിൽ ആ ടീഷർട്ട് അവൾക്ക് മനോഹരമായി അവന് തോന്നി. തലമുടി പിന്നണിൽ അലസമായി ചുറ്റിക്കെട്ടിയിരിക്കുന്നു. കണ്ണിൽ ക്ഷീണവും ഉറക്കച്ചടവും. ഇന്നലെ പുലരും വരെ അവളെ വേട്ടയാടിക്കൊണ്ടുരുന്നതിന്റെ ക്ഷീണം ശരിക്കും കാണാനുണ്ട്. ഭ്രാന്തമായ പ്രണയം കൊണ്ട് അവൾ തനിക്ക് വേണ്ടി സ്വയം ഉരുകി ഇല്ലാതാവാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നി. താൻ കൊളുത്തി വിടുന്ന കാമത്തിന്റെ തീചൂളയിൽ ആ ശരീരത്തിനും നിറഞ്ഞു കവിഞ്ഞ പ്രണയത്തിനും അതിജീവിക്കാൻ കഴിയാഞ്ഞിട്ടും അവൾക്ക് പിന്നെയും പിന്നെയും തന്നിലേക്ക് നൊമ്പരപ്പെട്ടു സ്വയം മറക്കാൻ ആവേശവും ലഹരിയുമാണ്. താനില്ലാതെ അവൾ ജീവിക്കില്ല, മരണം അവൾ തീരുമാനിച്ചതാണ്. വാഹിദ് അത് മനസ്സിലാക്കിയിരുന്നു.
“എങ്ങോട്ടാ.?” അവൾ കൈകൾ ഇടുപ്പിൽ കുത്തി ചരിഞ്ഞു നോക്കാൻ തുടങ്ങി. വാഹിദിന് ഏറ്റവും ഇഷ്ടമുള്ള ഒരു ഭവമാണ് അത്. പക്ഷെ അതവൻ പറഞ്ഞിട്ടില്ല എന്ന് മാത്രം. അവളുടെ രണ്ട് കവിളിലും നോവിക്കാതെ അള്ളിപിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു.
“ഒരാളെ കാണാനുണ്ട്. വളരെ അത്യാവശ്യമാണ്. കിഷോറിനെ കണ്ട് കുറച്ച് കാര്യങ്ങൾ കൂടി അറിയാനും അറിയിക്കാനുമുണ്ട്.” അവൻ പറഞ്ഞു.
“ഞാനും വരാം.” അവൾ പറഞ്ഞു.
” നോ.. നീ വേണ്ട. പോകുന്ന വഴികൾ പഴയ പോലെ അത്ര സുരക്ഷിതമല്ല. കുറച്ച് നാൾ കരുതലോടെ നിന്നെ പറ്റൂ. ” അവൻ പറഞ്ഞു.
“ശബ്നം വരാമെന്നു പറഞ്ഞു കാണും.” അവൾ അവനെ രൂക്ഷമായി നോക്കി.
“ശബ്നോ. അതാരാ.” അവൻ നെറ്റിച്ചുളിച്ചു.
“അയ്യോ ന്തൊരഭിനയം.. അറിയില്ല പോലും.” അവൾ ചുണ്ട് മലർത്തി മുഖം വെട്ടിച്ചു.
“താനൊന്ന് പോയെ.. ചുമ്മാ ഓരോന്ന് പറഞ്ഞു രാവിലേ തന്നെ.. ഏത് ശബ്നം. ഞാൻ എന്തിനാ കാണുന്നെ.” അവൻ വേണ്ടും കാര്യമറിയാതെ സംശയിച്ചു.
“അറിയില്ലേ.. ഇത്ര വേഗം മറന്നോ.. പുതുപ്പെണ്ണ്.. രാജകുമാരന്റെ മണവാട്ടി..” അവൾ ശുണ്ഠിയെടുത്തു. അപ്പോഴാണ് അവന് കാര്യം മനസ്സിലായത്. അവൻ ഉറക്കെ സ്വയം മറന്നു പൊട്ടിച്ചിരിച്ചു. അവൾക്ക് നന്നായി ദേഷ്യം വന്നു. പക്ഷെ നിർത്താതെയുള്ള അവന്റെ പൊട്ടിച്ചിരി നീണ്ടുപോയപ്പോൾ ദേഷ്യം മാറി ആ മുഖത്ത് നാണം പടർന്നു.
“ന്താ ഇത്ര ചിരിക്കാൻ.. അങ്ങനെ എന്നെ പറ്റിക്കാൻ നോക്കണ്ട. വേഗം പറ, ആരെ കാണാൻ പോകുവാ.”അവൾ ഗൗരവം നടിച്ചു
“പറഞ്ഞില്ലേ, കിഷോറിനെ കാണണം. ഇന്നലെ നീ വിട്ടില്ല ല്ലോ.” അവൻ അവളുടെ മുഖം സ്വാതന്ത്രമാക്കി.
“ആ ദേഷ്യം മുഴുവൻ ഇന്നലെ തീർത്തല്ലോ എന്റടുത്ത്.” അത് പറഞ്ഞപ്പോൾ അവളുടെ മുഖം ലജ്ജകൊണ്ട് ആരുണാഭമായി. ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി തെളിഞ്ഞു വന്നു.
“തീർത്തു ന്നോ.. എവിടെ തീരാൻ. വന്നിട്ട് തരുന്നുണ്ട് ബാക്കി. എന്നെ സംശയിച്ചതല്ലേ. ശിക്ഷയാ..” അവൻ അവളെ ഒരു പൂച്ചെണ്ടുപോലെ ഒരു കൈകൊണ്ട് അടുപ്പിച്ചു.
“ന്തൊരു ശക്തിയാ.. കൊരങ്ങൻ..” അവൾ കുറുകി. അവൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവളെയും ചേർത്തു നടത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. ബുള്ളെറ്റ്ൽ കയറി സ്റ്റാർട്ട് ചെയ്തു മുറ്റത്തിറങ്ങി നിന്നിരുന്ന അവളുടെ അടുത്തു വന്നു നിർത്തി.
“ഞാനും വരാം ഇക്ക.. ഇക്കയില്ലാതെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല. ഇവിടെ എന്നല്ല എവിടെയും. എന്നെയും കൊണ്ട് പോകൂ.” അവൾ സങ്കടപ്പെട്ടു.
“എടീ കാര്യങ്ങൾ കുറച്ച് കൊമ്പ്ലിക്കേറ്റഡ് ആണ്. നിന്നെ രക്ഷിക്കാൻ എനിക്ക് കുറച്ചൊക്കെ നിന്നെ മാറ്റി നിർത്തി കളത്തിൽ ഇറങ്ങിയേ പറ്റൂ. നീ ഇപ്പൊ, അല്ല നമ്മളിപ്പോ ഉള്ളത് ഒരു തീചൂളയിൽ ആണ്.” അവൻ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
