മൂടൽ മഞ്ഞ് – 3 15

“അങ്ങിനെ നിന്നെ പരാജയത്തിന് വിട്ടുകൊടുക്കാൻ എനിക്ക് സൗകര്യം ഇല്ലെങ്കിലോ. നിന്നെ നോവിക്കുന്ന ഒരുത്തനെയും ഞാൻ സ്വസ്ഥമായി ഉറക്കില്ല.എന്റെ പെണ്ണിനെയാണോ നോവിക്കുന്നത്. അതൊന്ന് എനിക്ക് കാണണം. ” വാഹിദ് ശാരികയുടെ വരും വരായ്കകൾ ഓർത്തു ഭയന്ന മുഖത്തേക്ക് കനത്ത മുഖഭാവത്തോടെ നോക്കി. ആ നിഷ്കളങ്ക മുഖം കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

ഇക്കയുടെ കണ്ണുനിറഞ്ഞത് കണ്ടതോടെ അവളുടെ ചുണ്ടുകൾ വിതുമ്പാൻ വെമ്പി വിറച്ചു തുടങ്ങി. അത് കണ്ടപ്പോൾ അവൻ അവളെ ഒരു കുഞ്ഞിനെ അച്ഛൻ മാറോട് ചേർക്കുന്ന ലാഘവത്തിൽ തന്നിലേക്ക് ചേർത്തു പിടിച്ചു. അവളുടെ ദയനീയമായ ആ വേദന നിറഞ്ഞ മുഖം അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

“പേടിക്കണ്ട, ഞാനുണ്ട്. നിങ്ങളെ ഇല്ലായ്മ ചെയ്യാൻ വരുന്ന ഒരാളെയും ഞാൻ വെറുതെ വിടില്ല.” അവൻ മന്ത്രിച്ചു.

രാജൻ അവരെ അവരുടെ ലോകത്ത് ഉപേക്ഷിച്ചു പോകാനായി എഴുന്നേറ്റു. ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവരോട് രണ്ടുപേരോടുമായി പറഞ്ഞു.

“ഇങ്ങനെ കെട്ടിപ്പിടിച്ചും കരഞ്ഞും ദിവസങ്ങളങ്ങു പോകും. വീട്ടിൽ ഒരു തള്ളഇരിപ്പുണ്ട്, അമ്മൂന്റെ അമ്മ. എന്നാണാവോ നിങ്ങടെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുന്നെ എന്ന് ഇടയ്ക്കിടെ ചോദിച്ചോണ്ട്. വേഗം കെട്ടാൻ നോക്ക് ബാക്കിയുള്ളോരേ നാണം കെടുത്തല്ലേ.” അയാളിൽ ഒരു കള്ളച്ചിരി മിന്നി മറഞ്ഞു. ശാരിക ചെറിയൊരു നാണത്തോടെ അയാളിൽ നിന്ന് മുഖം മറച്ചു. രാജൻ പിന്നെ വാഹിദിനോട് പറഞ്ഞു.

“ടാ നിങ്ങൾ ഇറങ്ങുന്നതിനു മുമ്പ് നീയൊന്ന് അങ്ങോട്ട് വാ. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

“ശരി ചേട്ടാ. ഞാൻ വിളിക്കാം ഇറങ്ങാൻ നേരം.” വാഹിദ് പറഞ്ഞു.

“ഇക്കാ വല്ലാതെ പേടിയാവുന്നു. ഇപ്പൊ ന്തിനും പേടിയും സങ്കടവും കരച്ചിലുമാ. എനിക്ക് ഒന്നിനും ധൈര്യം ഇല്ല പണ്ടത്തെ പോലെ. ആ റിസപ്‌ഷനിൽ കിളിച്ചോണ്ട് ഇരിക്കുന്ന വായിനോക്കി പെൺപിള്ളേരെ വരെ ഭയമാ. ഇക്ക വന്നതോടെ ജീവിക്കാനുള്ള കൊതിയാണ്. എനിക്ക് ഇക്കയല്ലാതെ വേറെ ഒരു ലോകമേ ഇല്ലാതായി. അതിന് പുറമേ ഇത് കൂടി കേട്ടപ്പോൾ..” അവൾക്ക് തൊണ്ടയിടറി.

“എനിക്ക് അറിയാം പെണ്ണേ.. ന്റെ ജീവനല്ലെടീ നീ.. നീ അവിടെയിരുന്നു ഒന്നിലും ശ്രദ്ധിക്കാതെ എന്നേം നോക്കി ഇരിക്കുന്നത് ഞാൻ കാണുന്നില്ലന്നാണോ നീ കരുതിയെ.” അവൻ അവളുടെ മൂക്കിൽ പിടിച്ചു കുലുക്കി.

“ങേഹ്.. അതെങ്ങനെ കണ്ടു. ഞാൻ നോക്കാറുണ്ടല്ലോ ഇക്കാ കാണുന്നുണ്ടോ ന്ന്. ദൈവമേ ഭയങ്കര സാധനം തന്നെ.” അവൾ അതിശയത്തോടെ കണ്ണ് മിഴിച്ചു. ആ കുട്ടിത്തം കണ്ടപ്പോൾ തോന്നിയ വാത്സല്യം കൊണ്ട് അവൻ അവളുടെ കവിളിൽ നോവിക്കാതെ പിടിച്ചു വലിച്ചു.

 

“മതി ജോലി ചെയ്തത്. നമുക്ക് വീട്ടിൽ പോകാ. വാ ഇക്കാ.. കെട്ടിപിടിച്ചു കിടക്കാൻ തോന്നുന്നു. ഇക്ക ഉറങ്ങാതെ എന്നെ തലോടിക്കൊണ്ട് കിടക്കണം ട്ടോ, ഞാൻ സ്വസ്ഥമായി ഈ തടിമാടനെ കെട്ടിപ്പിടിച്ചു ഉറങ്ങും.. എങ്ങനുണ്ട് idea.?” അവൾ പല്ലുകാട്ടി ഇളിച്ചു കാണിച്ചു.

 

“നല്ല best idea. അതിനിപ്പോ നേരം ഉച്ചയല്ലേ. രാത്രിയാവാൻ ഇനിയെത്ര സമയം കിടക്കുന്നു.”

“ഇപ്പൊ ഉറങ്ങാൻ തോന്നുന്നു എന്നാ പറഞ്ഞേ. രാത്രി ഉറക്കുന്ന ഒരാൾ.. ന്താ ഒരു കിന്നാരം.” അവൾ അവന്റെ നെഞ്ചിൽ തല വച്ച് ഉറങ്ങാൻ തയ്യാറാവുന്നത് പോലെ കണ്ണടച്ചു. അവൻ കസേരയിൽ പിന്നിലേക്ക് ചാരി അവൾക്ക് ഉറങ്ങാനുള്ള കിടക്കയായി സ്വയം മാറി, അവളെ തന്റെ കൈയിൽ ചേർത്തു പിടിച്ചു. ഉറക്കം വന്നു തുടങ്ങിയ ശാരിക ഉറക്കപ്പിച്ചിൽ എന്ന പോലെ അവനെ വിളിച്ചു.

“ഇക്കാ..”

“ന്താടീ പോത്തേ.”

“എന്നെ ആരെങ്കിലും കൊല്ലുമോ ഇക്കാ.. പിന്നെ എനിക്ക് ഇക്ക ഉണ്ടാവില്ലല്ലോ ന്ന് ഓർക്കുമ്പോ..”

“നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ. ആരാ ഇതിന് പിന്നിൽ എന്ന് ഞാൻ കണ്ട് പിടിക്കുന്നുണ്ട്. കാലിൽ വാരി തല ഞാൻ നിലത്തടിക്കും ആ കള്ളപ്പന്നിയെ.” അവൻ പല്ലിറൂമി. അവൾ ഒന്നിളക്കി കുറച്ച് ചരിഞ്ഞു അവനിൽ ചുരുണ്ടു കൂടി.

“ഇക്കാ.”

Leave a Reply

Your email address will not be published. Required fields are marked *