മൂടൽ മഞ്ഞ് – 3 15

“തുഷാർ..”? അവൻ സംശയത്തോടെ അവളെ നോക്കി.

“മുഴുവനായും ശരിയല്ല. പാതി തുഷാർ. വന്റെ ടീമും പാതി അലീനയുടെ കൊട്ടേഷനും. നിന്നെ ആയിരുന്നില്ല അവളുടെ ഉദ്ദേശം, ശാരിക മാഡത്തെ ആക്‌സിഡന്റ് ആക്കി വീലചെയറിൽ ആക്കുക എന്നെ അവൾ പ്ലാൻ ചെയ്തുള്ളൂ. രണ്ട് കൊട്ടേഷനും ഒരേ ദിവസം ആയിപ്പോയി എന്ന് മാത്രം. പക്ഷേ അവരെയും നീ ടാവ്വൽ പിഴിയുന്ന പോലെ പിഴിഞ്ഞു വിട്ടു. അവരല്ല താനാ റൗഡി. പക്കാ റൗഡി..” അവൾ അവനു നേരെ വിരൽ ചൂണ്ടി വായ പൊത്തി വീണ്ടും ചിരിച്ചു തുടങ്ങി.

അവൾ വീണ്ടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അലീനയുടെ കാമക്കൂത്തുകളും അവൾ വാഹിദിനെ അറേഞ്ച് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു ഡെന്നീസിന് നിരന്തരം കിടന്ന് കൊടുക്കുന്ന കാര്യങ്ങളും അതിന് വേണ്ടി ജസ്‌നയെ പലർക്കും കൂട്ടിക്കൊടുക്കുന്നതും ഡെന്നീസിന്റെ മേൽനോട്ടത്തിൽ എക്സ്പോർട്ടിങ് സെക്ഷൻ വഴി ശാരീസ് ഗ്രൂപ്പിന്റെ പ്രോഡക്റ്റ്ന്റെ കൂട്ടത്തിൽ ഒന്നും രണ്ടും കഞ്ചാവ് പെട്ടികൾ കസ്റ്റംസിലേക്ക് പോകുന്നതും, അങ്ങിനെയങ്ങിനെ വലിയൊരു രഹസ്യത്തിന്റെ ചരിത്രം മുഴുവൻ അവൾ അവനോടു പറഞ്ഞു. അവന് അവളോട് സഹതാപം തോന്നി. തന്നോടുള്ള പ്രണയമാണ് ഇതൊക്കെ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നത്. വാഹിദ് പോകാൻ വേണ്ടി എഴുന്നേറ്റു. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്നു നേരം പോയി. നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചതേയുള്ളൂ.ഇവൾക്ക് വിശപ്പൊന്നും ഇല്ലേ ആവോ..

“പോകുവാണോ?” അവൾ സങ്കടത്തോടെ ചോദിച്ചു. അതെ എന്നവൻ മൂളി.

“ഇന്നിവിടെ നിക്കാൻ മേലെ. നല്ല രസമാണ് ഇവിടെ താമസിക്കാൻ.. ചുറ്റും കാടും തണുപ്പും രാത്രിയുടെ ശബ്ദങ്ങളും.. ഇന്നിവിടെ നിന്നോ വാഹിദ്.” അവൾ അവന്റെ ശരീരത്തിലേക്ക് ചേർന്ന് നിന്ന് ചിണുങ്ങി.

“ഒന്ന് പോടീ അവിടന്ന്. പ്രകൃതി ആസ്വദിക്കാൻ പറ്റിയ അവസ്ഥയിൽ ആണല്ലോ ഞാനിപ്പോ.” അവൻ അവളെ പിടിച്ചു നേരെ നിർത്തി. എന്നിട്ട് ചോദിച്ചു.

“നിനക്ക് ഭക്ഷണം ഒന്നും കഴിക്കണ്ടേ. ഇറങ്ങുന്നില്ലേ.?

“ഞാൻ വരുമ്പോ ചെറുതായി പാചകത്തിനുള്ളതൊക്കെ വാങ്ങിയിട്ടാ വന്നത്. തന്നെ കണ്ടപ്പോൾ വിശപ്പ് മറന്നു. ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിച്ചു പതുക്കെ പോയാൽ പോരെ. വാഹിദ്, പാവണ്ട ന്നേ.. ഇന്നിവിടെ നിന്നോ.” അവൾ വീണ്ടും അത് തന്നെ പറഞ്ഞോണ്ടിരുന്നു. അവൻ ചെറിയ ചിരിയോടെ വാതിൽക്കലേക്ക് നടന്നു. പെട്ടന്ന് അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ദേഹത്തേക്ക് മുഖം ചേർത്ത് നിന്ന് കൊണ്ട് അവൾ ചോദിച്ചു.

“ഇനി നമ്മൾ തമ്മിൽ കാണുമോ വാഹിദ്.”?

അവൻ അവളെ അടർത്തി മാറ്റി തിരിഞ്ഞു നിന്നു.

“ഞാനിപ്പോ എന്തുമാത്രം വിഷയങ്ങളിലൂടെ കടന്ന് പോകുന്നു എന്നറിയില്ലേ. തിരക്കൊക്കെ കഴിഞ്ഞു തന്നെ ഒരിക്കൽ അങ്ങോട്ട് വിരുന്നിനു വിളിക്കാം.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ വിഷാദം കലർന്ന ചെറിയ ചിരിയോടെ തലയിളക്കി. ആ ചിരിയിലെ ഒളിഞ്ഞു കിടക്കുന്ന വേദനകണ്ടപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. അവന് സംശയം തോന്നി അവളെ നോക്കി.

“നിനക്ക് ആരെങ്കിലും നിന്നെ അപായപ്പെടുത്തും എന്ന് നിനക്ക് സംശയം ഉണ്ടോ.ഇനിയിവിടെ തനിച്ച് നിൽക്കണ്ട. വേഗം ഇറങ്ങിക്കോ.. വേഗം.” അവൻ ഗൗരവത്തിലായി.

“ഹേയ് എനിക്കെന്ത് അപകടം പറ്റാൻ. താനൊന്ന് പോയെ, അവന്റെ ഒരു കേയറിങ്.” അവൾ അവനെ കളിയാക്കുന്ന പോലെ ചിരിച്ചു. പക്ഷെ അവളുടെ ആ ചോദ്യത്തിൽ അവനൊരു അപകടം മണത്തു. അവൾക്ക് സ്വന്തം നിലനിൽപ്പ് അപകടത്തിൽ ആവുമെന്നൊരു ഉൽക്കാഴ്ച വന്നിട്ടുണ്ട്.

“പറ്റില്ല. നിന്ന് കിന്നാരിക്കാതെ ഇറങ്ങാനാ പറഞ്ഞത്.” അവന്റെ ശബ്ദം ഉയർന്നു. സടകുടഞഴുന്നേറ്റ സിംഹത്തെ പോലെ തോന്നി അവൾക്ക്. കർത്താവേ ഇത്രയും നേരം കണ്ടോണ്ടിരുന്ന മലങ്കാറ്റ് പോലെ കുളിരുള്ള ആളാണോ ഇത്. റബ്ബർമരം പോലെ മരവിച്ചിരിക്കുന്നു ലൂസിഫർ.. അവളുടെ ഉണ്ടാക്കണ്ണുകൾ വിടർന്ന് അവനെ തുറിച്ചു നോക്കി. അവൾ അനങ്ങുന്നില്ലെന്ന് കണ്ട വാഹിദ് അവൾക്ക് നേരെ കണ്ണുരുട്ടി. എലിസബത് ഓടിപ്പോയി ബെഡ്‌റൂമിൽ നിന്ന് കാറിന്റെയും വീടിന്റെയും കീ എടുത്തു കൊണ്ട് വന്നു പുറത്തേക്ക് ചാടി. വാതിൽ അടച്ചു ലോക്ക് ചെയ്തു പോയി വണ്ടിയിൽ കേറി ഇരുന്നു മുഖം കറുപ്പിച്ചിരുന്നു. വാഹിദ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചിട്ട് ബുള്ളറ്റിൽ കയറി start ചെയ്തു ഓടിച്ചു പോയി. പിന്നാലെ ചുണ്ടിൽ മനോഹരമായ പുഞ്ചിരിയുമായി എലിസബത്തും.

Leave a Reply

Your email address will not be published. Required fields are marked *