മൂടൽ മഞ്ഞ് – 3 15

ബോധം മറഞ്ഞു സ്വസ്ഥമായി ഒന്നുറങ്ങണം എന്നെ ഇങ്ങോട്ട് വരുമ്പോൾ അവൾ കരുതിയിരുന്നുള്ളൂ. കുടിച്ച് തുടങ്ങിയപ്പോൾ എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റാതെ നഗ്നമായ വാഹിദിന്റ വെളുത്തു കല്ല് പോലെ ഉറച്ച ശരീരവും അതിലെ മുഴച്ചു നിൽക്കുന്ന മസ്സിൽസും മാറിടവും തികട്ടിതികട്ടി വന്നപ്പോൾ വീണ്ടും വീണ്ടും കുടിച്ച് കൊണ്ടിരുന്നു.

 

അവൾക്ക് കൈവിട്ട് പോയ പ്രണയത്തിന്റെ നഷ്ടബോധം അത്ര പെട്ടന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ശാരിക കണ്ടത് പോലെ ഒരു ജാഡയല്ല, വെറും പാവമാണ്. അനാഥയാണെന്നാണ് രാജനെ വിളിച്ചു സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അവൾക്ക് ഒരാളോട് പ്രണയം തോന്നിയെങ്കിൽ ആ ജീവിതം താനായിട്ട് നശിപ്പിക്കരുത് എന്ന് കരുതിയുട്ടാണ് മടങ്ങിയത്. അവിടെ നിന്ന് ഭക്ഷണവും കഴിഞ്ഞു നല്ല സുഹൃത്തുക്കൾ ആയിട്ടാണ് മടങ്ങിയത്.

എന്നിട്ടും ഒരു ഭർത്താവിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഉത്തമ പ്രണയിനിയായ ഭാര്യയെ പോലെ അവൾ എത്ര മനോഹരണയിട്ടാണ് വാഹിദിനെ കെയർ ചെയ്യുന്നത്. തനിക്കും അങ്ങിനെ ഒക്കെ ചെയ്യാൻ തോന്നിയില്ലേ. അതെ, തനിക്ക് അവന്റെ നല്ലൊരു സുഹൃത്താകാൻ പറ്റില്ല. അവനോട് തോന്നിയത് ആകർഷണമല്ല അനുരാഗമാണ്. അതൊരു രോഗമാണ്. മനുഷ്യനെ അമ്പേ കാർന്നു തിന്നുന്ന രോഗം.!

അവൾ ബെയറർ വന്നപ്പോൾ card കൊടുത്തു. അയാൾ പേയ്‌മെന്റ് കഴിഞ്ഞു card തിരികെ കൊണ്ട് വന്നപ്പോൾ അവൾ എഴുന്നേറ്റു. അവന്റെ തോളിൽ കൈവച്ചു തൂങ്ങി പുറത്തേക്ക് നടന്നു.

“തനിക്ക് ഡ്രൈവ് ചെയ്യാൻ അറിയോ.” അവനോട് അവൾ ചോദിച്ചു. അതെ എന്ന് അവൻ പറഞ്ഞപ്പോൾ തന്നെയൊന്ന് വീട്ടിൽ കൊണ്ട് വിടാൻ അവൾ പറഞ്ഞു. കാല് നിലത്തുറക്കാതെ അവൾ നിന്നാടി.

“എനിക്കൊന്ന് മാനേജർ നോട്‌ ചോദിക്കണം മാഡം.” അയാൾ ഭവ്യതയോടെ പറഞ്ഞു.

“ഏത് നരകത്തിൽ പോയിട്ട് വേണേലും ചോദിച്ചോ. എനിക്കൊന്നു കിടക്കണം. ഡ്രൈവ് ചെയ്യാൻ വയ്യ.! അവൾ കുഴഞ്ഞ ശബ്ദത്തിൽ ദേഷ്യപ്പെട്ടു. അവളെയും ചുമന്ന് അവൻ നടന്നു കൌണ്ടറിൽ എത്തി കാര്യം പറഞ്ഞു. പിന്നെ അവളുടെ കാറിന് അടുത്തേക്ക് വലിച്ചു കൊണ്ട് പോയി അവളെ കാറിലേക്കിട്ട് ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു. അപ്പോഴാണ് താക്കോലിന്റെ കാര്യം ആലോചിച്ചത്.

അവൻ അവളുടെ hand പേഴ്‌സ് തപ്പി നോക്കി. പിന്നെ ബാറിലേക്ക് കയറി അവൾ ഇരുന്ന സ്ഥലം പരിശോധിച്ചു. താഴെ നിലത്തു വീണു കിടക്കുന്ന കാർ കീ എടുത്ത് കാറിൽ ചെന്നു കയറി. എലിസബത്ത് അർദ്ധ ബോധത്തിൽ എന്തൊക്കെയോ പൂറുപിറുക്കുന്നു. ചതിയാ വെറും ചതി.. നിങ്ങളെ ഒതുക്കാനുള്ള നശിപ്പിക്കാനുള്ള കളിയാ എന്നൊക്കെ അവൾ കുഴഞ്ഞു സ്വരത്തിൽ പിറുപിറുക്കുന്നു.അവൻ അവളോട് വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി വേഗം ഡ്രൈവ് ചെയ്തു രാത്രി പതിനൊന്നു മണിയായിരിക്കുന്നു. ഒരു മണിക്കൂർ കൊണ്ട് ബാർ അടക്കും.

വീട്ടിൽ എത്തിയപ്പോൾ അവൻ എലിസബത്തിനെ ചുമലിൽ പിടിച്ചു പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചപ്പോൾ അവൾ അവനെ അകത്തേക്ക് വലിച്ചിട്ടു.

“മാഡം ന്താ ഇത്. വീടെത്തി.” അവൻ പേടിയോടെ പറഞ്ഞു.

“മാഡമോ.. തനിക്ക് ഞാൻ മാഡം ആണല്ലേ. ഓഹ് ഒരു സുന്ദഴി കൂടെ ള്ളപ്പോ പിന്നെ ഞാനൊക്കെ ന്ത്‌. വെഴും മാഡം..” അവൾ ആരോടോ സംസാരിക്കുന്നത് പോലെ പറയുന്നു.

“മാഡം ഇറങ്ങൂ. എനിക്ക് പോണം. സമയം പോവുന്നു.”

“തന്നെ ഞാൻ വിടില്ല. എനിക്ക് മറക്കാൻ വയ്യ.. പോവണ്ട. ന്റൊപ്പം കിടന്നോ.” അവൾ അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു വാടിയ പൂവുപോലെ കിടന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൻ അവളെ തള്ളിമാറ്റി. അപ്പോഴേക്കും ഗേറ്റ് നടന്നിട്ടും വണ്ടിയിൽ നിന്ന് പുറത്തേക്ക് ആരും ഇറങ്ങി പോവുന്നത് കാണാത്തത് കൊണ്ട് സെക്യൂരിറ്റി അങ്ങോട്ട് വന്നു. ആ യുവാവ് കാറിൽ നിന്നിറങ്ങി സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞു. സെക്യൂരിറ്റി അയാളുടെ ബൈക്ക് ആ യുവാവിന് കൊടുത്തിട്ട് നാളെ തിരികെ കൊണ്ട് തന്നാൽ മതി എന്ന് പറഞ്ഞു തിരിച്ചയച്ചു. അവൻ അതിൽ കേറി ഓടിച്ചു പോയി കണ്ണിൽ നിന്ന് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *