“എടീ പോത്തേ, ഇതാ നമ്പർ.. പെണ്ണും മണ്ണും ഒന്നുമല്ല എന്റെ ഫ്രണ്ട് എസ് ഐ കിഷോർ വിളിച്ചതാ. അവന് എന്നെയൊന്നു കാണണമെന്ന് പറയാൻ.” വാഹിദ് മൊബൈൽ അവൾക്ക് വച്ചു നീട്ടി. അവൾ മുഖം കൈകളിൽ താങ്ങി അതെ നിൽപ്പ് നിന്നതല്ലാതെ ഒരനക്കവും ഇല്ല. ഇടക്ക് മൂക്ക് ചീറ്റുന്ന ശബ്ദം കേട്ടു.
“എടീ പോത്തേ, ഇന്നാ മൊബൈൽ. ഞങ്ങൾ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.” വാഹിദ് അവളുടെ കൈകൾ ബലം പിടിച്ചു മാറ്റാൻ നോക്കി. അന്നമ്മച്ചി വന്നു അവളെ ചേർത്ത് പിടിച്ചു എല്ലാവരെയും ചീത്തപറയാൻ തുടങ്ങി.
“ന്റെ കുഞ്ഞിനെ കരയിച്ചപ്പോ എല്ലാർക്കും മതിയായില്ലേ. മോള് വിഷമിക്കണ്ട. മോൾക്ക് ഈ കോന്തനെക്കാളും സ്നേഹം ള്ള നല്ല കൊച്ചന്മാരെ അമ്മച്ചി കണ്ടു പിടിക്കും.” അവർ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി.
അതുകൂടി കേട്ടതോടെ അവളുടെ സഹന ശക്തി നഷ്ട്ടപ്പെട്ടു. ദേഷ്യം കൊണ്ട് അന്നമ്മയെ രണ്ട് കൈകൊണ്ടും മാന്തിപ്പൊളിക്കുന്ന പോലെ കാണിച്ചിട്ട് ഒന്ന് അലറി. എല്ലാവരും പൊട്ടിചിരിച്ചു.
പെട്ടന്ന് മൊബൈൽ വീണ്ടും റിങ് ചെയ്തു.
അവൻ ഫോൺ അറ്റന്റു ചെയ്യാൻ തുനിഞ്ഞതും ശാരിക ഫോണിൽ ചാടിപ്പിടിച്ചു call അറ്റന്റു ചെയ്തു ചെവിയിൽ വച്ചു.
“ഹലോ. Who is this.”? അവൾ ചോദിച്ചു.
“ഇതാരാണ്. വാഹിദിന്റ wife ആണോ? അങ്ങേ തലയ്ക്കൽ നിന്നുള്ള ആ ചോദ്യം അവളെ അടിമുടി പൂവണിയിച്ചു. അതുവരെയുണ്ടായിരുന്ന സങ്കടം അവൾ മറന്നു. ഭൂമിയിൽ അനേകായിരം പൂമ്പാറ്റകൾ തനിക്ക് ചുറ്റും പാറിനടക്കുന്നത് പോലെ മനസ്സിൽ ആഹ്ലാദം തുളുമ്പി അവളൊരു പൂർണ്ണ ചന്ദ്രനെ പോലെ പ്രസന്നമായി.
“അതെ. ഞാനാണ്.” അവൾ മറുപടി നൽകി.
“ശാരിക, ശരിയല്ലേ.”? അപ്പുറത്ത് നിന്ന് വീണ്ടും അമ്പരപ്പിക്കുന്ന ചോദ്യം.
“ഞാൻ ഇക്കാക്ക് ഫോൺ കൊടുക്കാം.” അവൾ അഹ്ലാദത്തോടെ ഫോൺ അവന്റെ കൈയിൽ കൊടുത്തു. വാഹിദ് മൂളിമൂളി കേൾക്കുന്നു, ഓക്കേ ഓക്കേ ന്ന് പറയുന്നു. വീണ്ടും മൂളുന്നു. പിന്നെ ഒക്കെ ഇപ്പൊ തന്നെ ആവാം എന്ന് പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു വീട്ടിലേക്ക് നടക്കുന്നു. ഇതെന്ത് മറിമായം. ഇത്ര അഹങ്കാരമോ കൊരങ്ങന്. എന്നോടൊരു വാക്ക് പോലും മിണ്ടാതെ, കവിളിൽ ഒന്ന് പിച്ചിയിട്ട് ജസ്റ്റ് വൺ മിനുട്ട് ന്ന് പോലും പറയാതെ പോയത് കണ്ടില്ലേ ദുഷ്ടൻ.
അവൾ ഇടുപ്പിൽ കൈകൾ ഊന്നി അവനെ തന്നെ നോക്കി നിന്നു. അവൾ മാത്രം ആയിരുന്നില്ല, മറ്റു മൂന്ന് പേരും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു. എന്താണ് അവൻ ചെയ്യുന്നത് എന്നറിയാതെ വാഹിദ് പോയ വഴിയിലേക്ക് നോക്കികൊണ്ട് നിൽക്കുമ്പോൾ ബുള്ളെറ്റ് start ആവുന്ന ശബ്ദം കേട്ടു. ശാരിക ഞെട്ടി. ഈ സമയത്ത് എങ്ങോട്ടാണ് നേരം ഒൻപത് മണിയായി. ഇക്ക എന്തോ തന്നിൽ നിന്ന് ഒളിക്കുന്നുണ്ട്. അവരെല്ലാവരും പരസ്പരം നോക്കി. തങ്ങൾക്ക് നേരെ വന്നു കൊണ്ടിരുന്ന ബുള്ളറ്റിന് മുന്നിലേക്ക് ശാരിക മാർഗ തടസ്സം തീർത്തു കൊണ്ട് കയറി നിന്നു.
“എങ്ങോട്ടാണെങ്കിലും പറ്റില്ല. പോകാൻ പറ്റില്ല.” അവൾ കൈകൾ കെട്ടി കനത്ത മുഖവുമായി നിന്നു.
“പോയിട്ട് വേഗം വരാം. കിഷോറിന് എന്തോ പറയാനുണ്ട്.” വാഹിദ് അവളോട് പറഞ്ഞു.
“പറ്റില്ലന്ന് പറഞ്ഞില്ലേ. ഇക്കാക്ക് ബുദ്ധിയൊക്കെ എവിടെ പോയി ആ കൂട്ടുകാരൻ പോലീസ് അല്ലേ. അത്ര അത്യാവശ്യം ഉണ്ടെങ്കിൽ പോലീസ് ജീപ്പിൽ ഇങ്ങോട്ട് പോരാമല്ലോ. പിന്നെന്തിനു അങ്ങോട്ട് വിളിപ്പിക്കണം.” അവൾ തർക്കിച്ചു. അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
“ഇത് എന്റെ ആവശ്യം ആയത് കൊണ്ടാണ്. കാര്യങ്ങൾ വന്നിട്ട് പറയാം. നീ ഒന്ന് മാറി നിൽക്കൂ, ഞാൻ പോയേച്ചും വരാം.” വാഹിദ് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
“ഇക്ക എന്തൊക്കെ പറഞ്ഞാലും പോകാൻ പറ്റില്ല. അല്ലെങ്കിൽ എന്നെ കൂടി കൊണ്ട് പോകണം. എന്നോട് എന്തോ ഒളിക്കുന്നുണ്ട്, അതെന്താന്ന് എനിക്കറിയണം.” അവളുടെ ശബ്ദത്തിൽ അൽപ്പം കലർന്നു.
“അതെ മോനെ. ഈ രാത്രി മഞ്ഞിലൂടെ പോകണ്ട. തൊട്ടുമുന്നിലുള്ള ആളെ പോലും തിരിച്ചറിയാൻ പറ്റാത്ത പരുവമാ.” തോമസ് ചേട്ടൻ പറഞ്ഞു. ശാരിക മുന്നോട്ട് ചെന്ന് വാഹിദിന്റെ അടുത്തെത്തി അവന്റെ കണ്ടു.
