നീരജ് : ഇതവളല്ലേ…!
അതിശയോക്തി കാരണം നീരജ് ഉറക്കെ സ്വയം ചോദിച്ചു..!
അച്ചു : തവളയാ…👀
നീരജ് : തവളയും പല്ലിയുമൊന്നും അല്ല കൊച്ചെ..!
അച്ചു : പിന്നെ …?
നീരജ് : അതൊക്കെ പിന്നെ പറയാ..!
നീരജ് ബൈക്കിൻ്റെ സ്പീഡ് കൂട്ടി അതിൻ്റെ പിന്നാലെ വിട്ടു..! ചെവിയിൽ ഹെഡ് സെറ്റ് വച്ച് പാട്ട് കേട്ട് ഇരിക്കുന്നത് കൊണ്ടാവാം അവള് തിരിഞ്ഞ് പോലും നോക്കിയില്ല..!
നീരജ് ബസ്സിൻ്റെ ഒപ്പം തന്നെ വച്ച് പിടിച്ചു..! അവളെ കാണാൻ പാകത്തിന് വണ്ടി ബസ്സിനെ സമാന്തരമായി ഓടിച്ചു..! അടുത്ത എങ്ങും സ്റ്റോപ്പ് ഇല്ലാത്തത് കൊണ്ട് ബസ് നല്ല രീതിക്ക് ചവിട്ടി ആണ് വിടുന്നത്..!
അച്ചു : വെട്ടിക്ക്…വെട്ടിക്ക്..!😕
ബസിന് സമാന്തരമായി ഓടിക്കുന്നത് കണ്ട് അച്ചു നീരജിനോടായി പറഞ്ഞു..!
നീരജ് : എന്തോന്ന് വെട്ടിക്കാൻ..! മര്യാദയ്ക്ക് ഇരുന്ന സ്കൂളിൽ പോവാ ഇല്ലേൽ ഹോസ്പിറ്റലിൽ പോവാ..!😼
അച്ചുവിന് പേടിക്കാൻ വേണ്ടി നീരജ് പറഞ്ഞു..! പക്ഷേ കക്ഷി അച്ചുവായത് കൊണ്ട് നീരജ് കുറച്ച് വിയർക്കും..! കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ പറയുമ്പോലെ എത്രയൊക്കെ ആറ്റിറ്റ്യൂട് പിടിച്ചാലും നീരജിൻ്റെ ഉള്ളിലെ ആ പഴയ കോഴി പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടു..! അത് വിട്, അങ്ങനെ ഒരു കാര്യവും ഇല്ലാതെ നീരജ് ബസ്സിനെ പിന്നാലെ വച്ച് പിടിച്ചു..!
അച്ചു : നമ്മൾ എങ്ങോട്ടാ പോണത്..🤗
ബൈക്കിൻ്റെ മുൻപിൽ ഇരുന്നുകൊണ്ട് അച്ചു നീരജിനോട് ചോദിച്ചു..!
നീരജ് : നിന്നെ സ്കൂളിൽ കൊണ്ട് ആകാൻ..!😇
അച്ചു : സ്കൂൾ ഒക്കെ കഴിഞ്ഞു ടാ പൊട്ടാ…!😆
നീരജ് ബൈക്ക് ബ്രേക്ക് ഇട്ട് നിറുത്തി..!
നീരജ് : സ്കൂള് കഴിഞ്ഞാ…👀
അച്ചു : അത് കഴിഞ്ഞു പോയല്ലോ..!☺️
നീരജ് : അപ്പൊ നിനക്ക് സ്കൂൾ എത്തിയാൽ പറഞ്ഞൂടെയായിരുന്നൊ😡
നീരജ് അച്ചുവിനോടായി ദേഷ്യപ്പെട്ട് ചോദിച്ചു..!
അച്ചു : ഞാൻ പറഞ്ഞല്ലോ..! അപ്പൊ നീയല്ലേ പൊട്ടനെ പോലെ ചിരിച്ച് ബസ്സിൻ്റെ പിന്നാലെ പോയത്..😐
നീരജ് : 🙂
അപ്പോഴേക്കും പിന്നിൽ വന്ന കാർ ഹോൺ അടിച്ചുകൊണ്ടേ ഇരുന്നു..!
നീരജ് : ഒന്ന് മിണ്ടാതെയിരിയേട്ടാ …വണ്ടി തിരിക്കുന്നത് കണ്ടില്ലേ..!😡
പിന്നിലെ കാറുകാരനെ നോക്കി നീരജ് ഉറക്കെ പറഞ്ഞു..! നീരജ് വണ്ടി തിരിച്ചുകൊണ്ട് സ്കൂളിൻ്റെ ഭാഗത്തേക്ക് വിട്ടു..!
നീരജ് : സ്കൂൾ തുടങ്ങി കാണുംലെ😐
അച്ചു : ഉം..☺️
നീരജ് : ഇത്തിരി വൈകിയാലും..ടീച്ചർ ഒന്നും പറയില്ലായിരിക്കും…അല്ലെ🙂
അച്ചു : ടീച്ചർ വഴക്കും പറയും പണിഷ്മെൻ്റും തരും..!
നീരജ് : ഞാനൊക്കെ പഠിക്കുമ്പൊ ഇത് പോലെ കൊറെ കൊണ്ടിട്ടുള്ളതാ..! അതോണ്ടാ ഞാൻ ഇത്രയും സ്ട്രോങ്ങ് ആയത്..! അച്ചു മോൾ സ്ട്രോങ്ങ് അല്ലേ, അപ്പൊ ഇത്തിരി വഴക്ക് കേട്ടാലും കുഴപ്പം ഇല്ലാലെ🙂
അച്ചു തിരിഞ്ഞ് നോക്കാൻ ശ്രമിച്ചു..!
അച്ചു : 😧
നീരജ് അച്ചുവിൻ്റെ തലയിൽ പിടിച്ച് മുന്നിലേക്ക് തിരിച്ചു..!
ഒടുവിൽ ഇത്തിരി വൈകീട്ടാണേലും നീരജ് അച്ചുവും സ്കൂളിൽ എത്തി..! നീരജ് വണ്ടി ഓഫാക്കി..,എന്നിട്ട് കിക്കർ അടിച്ചോണ്ടിരുന്നു..!
നീരജ് : അച്ചു ഒന്നിറങ്ങിക്കെ…!
അച്ചു : 👀
നീരജ് : ബൈക്കിനെ എന്തോ മിസ്സിങ് പോലെ..!
അച്ചു ബൈക്കിനെ ചുറ്റും നടന്ന് നോക്കി..!
നീരജ് : ഇതെന്താണ് പെയിൻ്റ് വല്ലതും ഇളകിയതാണെന്ന് കരുതിയാ…ചുറ്റും നോക്കി പറയാൻ..! ശരി ഒരു കാര്യം ചെയ്യ്, ഇതിപ്പോ ഓണാവോന്ന് അറിയില്ല..! നി നടന്നോ 🤗
