കിച്ചു : അതിപ്പോ ഇരുപതിൻ്റെ നോട്ട് കൊടുത്താലും അവള് അതൊക്കെ തന്നെ അല്ലെ വിചാരിക്കു..🤨
നീരജ് : ഏത് അവള്…?🤨
കിച്ചു : നിങ്ങള് ആ പെണ്ണിനെ വിട്ടില്ലെ..അതോണ്ടല്ലേ ഇപ്പൊ എന്നെ കൊണ്ട് പാല് വാങ്ങിക്കുന്നത്..🤓
നീരജ് : ഷെർലക് ഹോംസ് കളിക്കാതെ ഒരു ഇരുപതിൻ്റെ നോട്ട് ഒപ്പിക്ക് ബസ്സ് ഇപ്പൊ പോവും..
കിച്ചു : ഭാ…🙂↔️
തൊട്ടപ്പുറത്തെ കടയിലേക്ക് കിച്ചു വേഗം പോയി..!
കിച്ചു : നാരേണേട്ടാ..ഒരു ഇരുപതിൻ്റെ നോട്ട് ഇങ്ങ് എടുത്തേ..! എന്നിട്ട് ഈ ചേഞ്ച് വച്ചോ..
നാരായണേട്ടൻ പെട്ടി തുറന്ന് ഇരുപതിൻ്റെ ഒരു പഴകിയ നോട്ട് എടുത്ത് കൊടുത്തു..!
കിച്ചു : ഇന്നാ..
കിച്ചു ഇരുപത് നീരജിന് നേരെ നീട്ടി..
നീരജ് : ഇതെന്താടാ മണ്ണിൽ കുഴിച്ചിട്ടതാ…😳
നാരായണേട്ടൻ :അതെടുത്തോളും ഇല്ലെങ്കിൽ തിരികെ കൊണ്ട് വായോ..🤗
നീരജ് : ഏട്ടാ..നല്ല വൃത്തിയുള്ള ഒരു നോട്ട് തരൊ പെട്ടെന്ന്…
നീരജ് തിടുക്കം കൂട്ടിയതും പെട്ടിയിൽ നിന്നും പുതിയൊരു,അത്യാവശ്യം വൃത്തിയുള്ള മഞ്ഞ കളർ പുരണ്ട ഇരുപതിൻ്റെ ഒരു പച്ച നോട്ട് കൊടുത്തു..!
നീരജ് അതും കൊണ്ട് ബസിലേക്ക് ചാടി കയറി..!
കിച്ചു : അണ്ണാ ഞാൻ കേറിയില്ല..🙂
പുറകിൽ നിന്നും കിച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..! സ്കൂൾ വിദ്യാർത്ഥികൾ ഉള്ളത് കൊണ്ട് അത്യാവശ്യം ചെറിയ തിരക്ക് ആ ബസ്സിൽ അപ്പൊ ഉണ്ടായിരുന്നു..!
നീരജ് : ഡാ…മോനെ ഒരു ഗ്യാപ്പ് തന്നേടാ..😊
നീരജ് പിള്ളേരെ മാറ്റി കൊണ്ട് ഉള്ളിലേക്ക് കടന്നു..! എന്നിട്ട് പതിവ് പോലെ കൃഷ്ണ ഇരുന്ന സീറ്റിൻ്റെ അടുത്ത കമ്പി വരെ എത്തി..! നീരജിൻ്റെ ശബ്ദം കേട്ടതും കൃഷ്ണ തിരിഞ്ഞ് നോക്കി..! ശേഷം മുന്നിലോട്ട് ശ്രദ്ധ തിരിച്ചു..!
നീരജ് : ഡാ.. ഉണ്ണി ഒരു പേന ഉണ്ടേൽ താടാ..!
മുന്നിൽ നിന്ന പയ്യനോട് നീരജ് ചോദിച്ചു..! ആ പയ്യൻ പേന കൊടുത്തതും നീരജ് എന്തോ ആ ഇരുപത് രൂപ നോട്ടിൽ എഴുതി..! നോട്ട് മടക്കി പേന ആ പയ്യനെ തന്നെ തിരിച്ചു കൊടുത്തു..! ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായി നീരജ് ബെൽ അടിച്ചു..
നീരജ് : ഡാ…ഉണ്ണി ആ ചേച്ചിയെ വിളിക്കടാ..!
മുന്നിൽ നിന്ന ചെറിയ ഒരു പയ്യനോട് നീരജ് പറഞ്ഞു..!
പയ്യൻ : ചേച്ചി ആ ചേട്ടൻ വിളിക്കുന്നു..
കൃഷ്ണ നീരജിന് തിരിഞ്ഞ് നോക്കി..! നീരജ് ആ ഇരുപതിൻ്റെ നോട്ട് കൃഷ്ണയ്ക്ക് നീട്ടി..!
കൃഷ്ണ : 👀
നീരജ് : അന്ന് തന്നില്ലേ ഒരു ഇരുപത് രൂപ ..
കൃഷ്ണ അത് കയ്യിൽ വെച്ചോ എന്ന് ആംഗ്യം കാട്ടി..!
നീരജ് : ഇല്ല അത് വേണ്ട..! ഇരുപത് ആണേലും കടം കടം തന്നെ അല്ലെ..
അത്രയും പറഞ്ഞ ശേഷം നീരജ് തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി..
ബസ്സ് സ്റ്റോപ്പിൽ ആളിറങ്ങിയ ശേഷം ബസ്സ് മുന്നോട്ട് എടുത്തു..! നീരജ് പിന്നിലേക്ക് നടന്നപ്പോ കൃഷ്ണ ബസ്സിൽ നിന്നും പുറത്തേക്ക് എത്തി വലിഞ്ഞു നോക്കി..!
.
.
.
.
കിച്ചു : നിങ്ങള് നല്ല ആളാണ്..! എല്ലാം നിറുത്തി പറഞ്ഞിട്ട് പിന്നെയും പിന്നാലെ പോയാ..
നീരജ് : ഏയ്…ഞാനാ പൈസ കൊടുക്കാൻ പോയതല്ലേ..😌
കിച്ചു : അതിനെ ബസ്സിൻ്റെ പുറത്ത് നിന്ന് കൊടുത്താ പോരെ..! ഇല്ലേ നാളെ സൊസൈറ്റിയിൽ പോകുമ്പോ കൊടുക്കായിരുന്നില്ലേ..😐
നീരജ് : അതിനൊരു ത്രിൽ ഇല്ലടാ..🤗
കിച്ചു : ബസ്സിൽ കയറി എവിടം വരെ പോയി..?
നീരജ് : ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി..! ഒരു ചെറിയ സാധനം അതിൽ എഴുതി പിടിപ്പിക്കാൻ ഉണ്ടായിരുന്നു..! അതാ പെട്ടെന്ന് ബസ്സിൽ കയറിയത്..😌😅
