നീരജ് : ഇഷ്ടം ആണെന്നും പറഞ്ഞിട്ടില്ലല്ലോ..🤗
കിച്ചു : അതില്ല..😵💫
നീരജ് : എടാ…ഒരാള് നമ്മളോട് കാണാനൊ മിണ്ടാനോ ശ്രമിക്കരുത് എന്ന് പറഞ്ഞാ എന്താ അതിൻ്റെ അർത്ഥം..!
കിച്ചു : എന്താ അർഥം..?🧐
നീരജ് : നമ്മളോട് അവർക്ക് താൽപ്പര്യം ഇല്ലാന്ന്..! ടെക്നിക്കലി പറയുവാണെ അവൾക്ക് എന്നെ ഇഷ്ടം അല്ലാ..!
കിച്ചു : പോട്ടേ അണ്ണാ..! അണ്ണനത് വിട്,നിങ്ങള് ഓകെ അല്ലെ..😐
നീരജ് : ഞാൻ ഓകെ..! ഇതിൻ്റെ അപ്പുറത്തെ റിജക്ഷൻ കിട്ടിയിട്ടുണ്ട് പിന്നെ അല്ലെ ഇത്..!
നീരജ് ബൈക്ക് സ്റ്റാർട്ട് ആക്കി..!
നീരജ് : പോയിട്ടേ എനിക്ക് ചെടി നനയ്ക്കാൻ ഉണ്ട്..!
നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..!
.
.
.
ബിന്ദു : നി പോയിട്ട് ഇത് എത്ര നേരമായി നീരജെ..? 😤
നീരജ് : ഇതിപ്പോ നേരത്തിന് കൊടുക്കണം പറയാൻ ഇവിടെ കുട്ടികളൊന്നും ഇല്ലല്ലോ..!😠
നീരജ് പാലും കൊടുത്ത് കിച്ചണിൽ നിന്നും പുറത്തേക്ക് പോയി..!
ശോഭമ്മ : അവനിത് എന്ത് പറ്റി..! ഇന്ന് ആള് ഭയങ്കര ചൂടിലാണല്ലോ..!🧐
ബിന്ദു : അറിയില്ല ചേച്ചി..🙂↔️
ശോഭമ്മ : നി എന്തേലും അവനോട് പറഞ്ഞു കാണും..!
ബിന്ദു : ഞാൻ ഒന്നും പറഞ്ഞില്ലെ..! പാല് വാങ്ങാൻ പോയിട്ട് കൊറെ നേരം ആയല്ലോ എവിടെ ആയിരുന്നു എന്ന് മാത്രം ആണ് ഞാൻ ആകെ ചോദിച്ചത്..!
ബിന്ദു പാല് ചായ പാത്രത്തിലേക്ക് മാറ്റി അത് തിളപ്പിക്കാൻ വെച്ചു..!
ശോഭമ്മ : അപ്പൊ അവനെന്ത് പറഞ്ഞ്..?👀
ബിന്ദു : ഇവിടെ കുട്ടികൾ ഒന്നും ഇല്ലല്ലോ കാലത്തിന് കൊടുക്കാൻ പറഞ്ഞു..
ബിന്ദു ചേച്ചി അത്രയും പറഞ്ഞ് തിരിഞ്ഞു ,അപ്പോഴാണ് ലീല അവിടേക്ക് വന്നത് ബിന്ദു കാണുന്നത് തന്നെ..! ലീലയെ കണ്ടപ്പോ ബിന്ദു ഒന്ന് ചെറുതായി പരുങ്ങി..!
ബിന്ദു : ചായ ഇപ്പൊ തരാ ടാ..🙂😬
ഒരു അവിഞ്ഞ ചിരി മുഖത്ത് വരുത്താൻ ബിന്ദു ചേച്ചി ശ്രമിച്ചു..!
ലീല : 😠
ലീല പല്ല് കടിച്ചുകൊണ്ട് ശോഭ ആൻ്റിയെ നോക്കി..!
ശോഭാൻ്റി : അവനത് തമാശയ്ക്ക് പറഞ്ഞതാണ്..!
ലീല : അവൻ്റെ തമാശ ഇത്തിരി കൂടി കൂടി വരിണ്ട്..ആൻ്റി വളം വെച്ച് കൊടുക്കുന്നത് കൊണ്ടാണ്..! ഇല്ലേ അവന് ഞാനൊരു പാഠം പഠിപ്പിച്ചേനെ..😡
ശോഭാൻ്റി : തൽക്കാലത്തെ നീയൊന്ന് ക്ഷമിക്ക് ലൈലു..! ഒന്നുലേലും അവൻ നിന്നേക്കാളും ഒന്ന് രണ്ട് മൂപ്പിന് ഇളയതല്ലെ..!😕
ലീല : അല്ലേലും ആൻ്റിക്ക് ഇത് സ്ഥിരം ആണല്ലോ..! ആ പെഴച്ചവൻ എന്തേലും കാട്ടിയ ആൻ്റിക്ക് കുട്ടി കളി..
ശോഭാൻ്റി : ലീലെ..!😡 മര്യാദയ്ക്ക് സംസാരിക് മോളെ..!
ലീല കിച്ചണിൽ നിന്നും ദേഷ്യപെട്ട് മുത്തശ്ശിയുടെ റൂമിലേക്ക് പോയി..!
ബിന്ദു : കുഴപ്പം ആയോ ചേച്ചി..!😕
ശോഭ : ഏയ്..അതൊന്നും കാര്യം ആക്കണ്ടാ..
ഇതേ സമയം പുറത്ത് ചെടി നടക്കുന്ന തത്രപ്പാടിൽ ആയിരുന്നു നീരജ്..! സ്റ്റൂള് വച്ച് തൂക്കിയിട്ടിരിക്കുന്ന ചെടി ചട്ടികളിൽ വെള്ളം നനയ്ക്കുകയായിരുന്നു അവനപ്പോൾ..! തൂങ്ങി കിടക്കുന്ന വള്ളി ചെടികളുടെ തലപ്പിൽ കൂടി വെള്ളം തുള്ളികളായി ഇറ്റ് വീഴുന്നുണ്ടായിരുന്നു..! അപ്പോഴായിരുന്നു കണ്ണാടിയും വെച്ച് പത്രം വായിക്കാൻ ശോഭമ്മ സിറ്റൗട്ടിലേക്ക് വന്നത്..! നീരജ് ഹോസ് വെച്ച് ചെടി നനക്കുന്നത് തുടർന്നു കൊണ്ടിരുന്നു..! അപ്പോഴാണ് ലീല പുറത്തേക്ക് വന്നത്..
ലീല : ആൻ്റി എനിക്കൊന്ന് പുറത്ത് പോണം..!
ശോഭാൻ്റി : പൊക്കൊ , വൈകൊ തിരിച്ച് വരുമ്പോ..!
ലീല : ഇല്ല..!
ശോഭാൻ്റി : എങ്ങിനെയാ പോണത്..! വേണേൽ സ്കൂട്ടർ എടുത്തൊ..
