നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

ലീല : അതെയോ…😘

 

 

ശോഭ : അതേ കുട്ടികളെ ഒക്കെ അങ്ങ് മാറ്റിക്കോ..! കല്യാണം ഒക്കെ കഴിഞ്ഞ ഇങ്ങനെ ഒന്നും പറ്റില്ല..😹

 

 

 

ലീല : എനിക്ക് കല്യാണം ഒന്നും വേണ്ട ആൻ്റി..! ഇപ്പൊ അതിനെക്കുറിച്ച് ഞാൻ ചിന്തക്കാറു പോലുമില്ല..!

 

 

ശോഭ : ലൈലു..😕

 

അങ്ങനെ ലീലയും ശോഭമ്മയും ബിന്ദു ചേച്ചിയും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കഥാനായകൻ്റെ വരവ്..! ഇന്നലെ കണ്ട അതേ പെണ്ണിനെ ഇന്നും കാണാൻ ഉള്ളത് കൊണ്ട് കിച്ചുവിൻ്റെ നിർദേശപ്രകാരം ടീഷർട്ടും പാൻ്റ്സും ഇട്ടാണ് നീരജ് വന്നത്..! ഇന്നലെ ചെലപ്പോ നിക്കറിട്ട ഒരു ബംഗാളി ആയിട്ടാണ് അവൾ കണ്ടതെങ്കില് ,താൻ ബംഗാളി അല്ല മലയാളി ആണ് എന്ന് അറിയിക്കുന്നതിനായി ഒരു കോൽ കുറിയും നെറ്റിയിൽ ഇട്ടിട്ടുണ്ട്..! എന്തൊക്കെയാണെങ്കിലും കുളിച്ചിട്ടുണ്ടെല്ലോ ഹൈറ്….

 

 

നീരജ് : ചേച്ചീ….😁

 

 

നീരജിൻ്റെ വിളിയിൽ അവർ മൂന്നാളും അവനെ തന്നെ തിരിഞ്ഞു നോക്കി..! പക്ഷേ ലീലയുടെ മുഖത്ത് നീരജിന് കണ്ടപ്പോ അമർഷം മാത്രം..!

 

 

ബിന്ദു : നീയിത് എങ്ങോട്ടാ..?👀

 

 

നീരജ് : ഗസ്,എങ്ങോട്ടായിരിക്കും..!😌

 

 

ബിന്ദു : അമ്പലത്തിൽ പോകുന്ന കാര്യം നി എന്നോട് പറഞ്ഞില്ലല്ലോ..👀

 

 

നീരജ് : അമ്പലത്തിലേക്കൊന്നുമല്ല …😌

 

 

ബിന്ദു : പിന്നെ…?

 

 

നീരജിൻ്റെ നിൽപ്പും ഭാവവും രൂപവും കണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

 

 

നീരജ് : മറന്ന സൊസൈറ്റിക്ക് പോണ്ടെ.. പാല് വാങ്ങണ്ടേ..!

 

 

ബിന്ദു : നി ഇന്നലെ പോവിലാന്നല്ലേ പറഞ്ഞത്…?

 

 

നീരജ് : അത് ഇന്നലെ അല്ലെ..! ചേച്ചി വേഗം പോയി പാത്രം എടുത്തിട്ട് വന്നേ..!

 

 

ബിന്ദു : അതിനെ ഇത്ര നേരത്തെ പോണോ..?

 

 

ശോഭമ്മ : അതേ ഇത്ര നേരത്തെ പോണോടാ..? ഇന്നലെ പോയത് പോലെ പോയ മതി..!🤗

 

 

 

നീരജ് : അതൊന്നും പറഞ്ഞാ പറ്റില്ല..! വേഗം പോയ വേഗം അവിടെ എത്താലോ..😃

 

 

നീരജ് നിന്ന് പരുങ്ങി..!

 

 

ബിന്ദു : ഏഹ്…👀

 

 

നീരജ് : അല്ല ഇന്നലെ സൊസൈറ്റിയിലെ ചേച്ചി പറഞ്ഞു നേരത്തെ വന്നാലേ പാല് തരൂളുന്നു..!

 

 

ശോഭമ്മ : സൊസൈറ്റിയിൽ എപ്പോ പോയാൽ എന്താ…പാല് കിട്ടില്ല..!

 

 

നീരജ് : അത്… ആ ബാലൻസ് പാല് അവർ മെയിൻ സെൻ്ററിലേക്ക് കയറ്റി അയക്കും..! അപ്പൊ കുറച്ചും കൂടി നേരത്തെ പോയ വേഗം വരാലോ..! ഏത്..😁

 

 

ബിന്ദു : ഉവ്വാ …

 

 

നീരജ് : ചേച്ചി ലാഗ് അടിപ്പിക്കാതെ ആ പത്രം എടുത്ത് താ പോയിട്ട് കുറേ പണി ഉള്ളതാ…!

 

 

നീരജ് ധൃതി കൂട്ടിയപ്പോ ബിന്ദു ചേച്ചി പാൽ പാത്രം എടുക്കാൻ അടുക്കളയിലേക്ക് പോയി…

 

>>> സൊസൈറ്റിയിൽ

 

 

 

നീരജ് : നി വായിട്ടലയ്ക്കാതെ അവള് വരുണ്ടോന്ന് നോക്ക്…!

 

 

കിച്ചു : നിങ്ങൾക്കിത് ഓവറായി തോന്നണില്ലേ..😐

 

 

നീരജ് : എന്താടാ..🙂

 

 

കിച്ചു : നിങ്ങള് തന്നെ ചിന്തിച്ച് നോക്ക്..! ഇന്നലെ പാല് വാങ്ങാൻ വന്നു,കൗണ്ടറിൽ കണ്ടു ഇന്നിപ്പോ പിന്നെയും വന്നു ഇഷ്ടപ്പെട്ടെന്ന് പറയുന്നു..!

 

 

നീരജ് : അതിനിപ്പൊ എന്താ..!

 

 

കിച്ചു : എന്നാലും ഇതെല്ലാം ഇത്തിരി ഓവറായി തോന്നണില്ലേ..!

 

 

നീരജ് : ഓ…ഞാൻ ചെയ്താ ബോറും അല്ലു അർജുൻ ചെയ്താ ട്രൂ ലവും…😕

 

 

കിച്ചു : അങ്ങനെ അല്ല അണ്ണാ..! നമുക്ക് ആ പെണ്ണിനെ കുറിച്ച് ഒന്നും അറിയില്ലല്ലോ,പേര് അറിയില്ല,വീട് അറിയില്ല..! എന്തിനെ കല്യാണം കഴിഞ്ഞതാണൊ പോലും അറിയില്ല..!

 

 

നീരജ് ബൈക്കിൻ്റെ സീറ്റിൽ നിന്നും റോഡിലേക്ക് ഊർന്നിറങ്ങി ..!

 

 

നീരജ് : കല്യാണം കഴിഞ്ഞിട്ടുണ്ടാവോ…🙂 ഏയ് അങ്ങനെ ആണേൽ സിന്ദൂരം കാണില്ലേ..! കണ്ടാലും കല്യാണം കഴിഞ്ഞ ലുക്ക് ഒന്നുമില്ല..!

Leave a Reply

Your email address will not be published. Required fields are marked *