നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

നീരജ് : അതേ…അതേ..! ഈ കാലഘട്ടത്തിലും ഇത്രയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ഇത്രയും ഭംഗിയും ഊർജ്ജസ്വലതയും ഉള്ള ടീച്ചർമാർ കുറവാണ്..! ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..!

 

 

ടീച്ചർ : പ്ലീസ്…☺️

 

 

നീരജ് : മിസ്സിൻ്റെ കല്യാണം കഴിഞ്ഞിട്ടല്ലലെ..! 😉

 

 

ടീച്ചർ : ഇല്ല , എൻ്റെ കല്യാണം കഴിഞ്ഞതാണ് ..! എനിക്ക് രണ്ട് കുട്ടികളുണ്ട്..😅

 

 

നീരജ് : അതെയോ..😱 പക്ഷേ മിസ്സിനെ കണ്ടാൽ അങ്ങനെ തോന്നില്ല കേട്ടോ..! ഐ ആം സോറി…ഞാൻ കരുതി മിസ്സിൻ്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലെന്ന്..!

 

 

ടീച്ചർ : ഇട്ട്സ് ഓകെ…☺️ എല്ലാരും പറയും എന്നെ കാണാൻ സിനിമ നടിയെ പോലെയുണ്ടെന്ന്..!

 

 

 

നീരജ് : അത് പറ..! വെറുതെ അല്ല ഞാനും കരുതി എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്ന്..! സിനിമയിൽ ഒന്നും അഭിനയിച്ച് കളയല്ലേ..

 

 

ടീച്ചർ : അതെന്താ…🙁

 

 

നീരജ് : പിന്നെ ബോളിവുഡ്കാര് അങ്ങ് കൊത്തി കൊണ്ട് പോവില്ലെ..! പിന്നെ നമ്മൾ മലയാളികൾക്ക് ആരുണ്ട്..!

 

 

ടീച്ചർ : 🥰

 

 

നീരജ് : ഓക്കേ മിസ്സ്..! മിസ്സിൻ്റെ ക്ലാസ് നടക്കട്ടെ..!

 

 

മിസ്സും തിരിച്ച് ഓകെ പറഞ്ഞ് ചിരിച്ചു..നീരജ് തിരിച്ച് നടന്നു..! ആരെ എങ്ങിനെ കയ്യിലെടുക്കണമെന്ന് ഈ നീരജിനറിയാം..! നീരജ് ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി..! ജനൽ പഴുതിലൂടെ അച്ചു നീരജിന് തുറിച്ച് നോക്കി, നീരജിൻ്റെ മുഖത്ത് അപ്പോഴും പുച്ഛം മാത്രം..!

 

 

>>>15:36

 

നീരജ് : അല്ല ചേച്ചി ഇത് ഉണക്കാൻ ഇടണ്ടെ..?

 

 

ജാതിക്ക പെറുക്കി കൂട്ടുന്നതിനിടയിൽ നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!

 

 

ബിന്ദു : ആദ്യം നീയത് പെറുക്കി കൂട്ട്..!

 

 

നീരജ് : ഓകെ…ടൈം അപ്പ്..! ചേച്ചിക്ക് ഒറ്റയ്ക്ക് പെറുക്കിക്കൊ ടാ..!

 

 

കൈ രണ്ടും തട്ടി അതിലെ മണ്ണ് കുടഞ്ഞു കളഞ്ഞുകൊണ്ട് നീരജ് പറഞ്ഞു..!

 

 

ബിന്ദു : 👀

 

 

നീരജ് : ദേ സമയമായി..! നാല് മണിയാവുമ്പോഴേക്കും സ്കൂൾ എത്തണ്ടെ അച്ചുവിന് വിളിച്ചിട്ട് വരണ്ടെ..!

 

നീരജ് ഫോൺ ഡിസ്പ്ലേ ബിന്ദു ചേച്ചിയുടെ നേർക്ക് തിരിച്ചു..!

 

 

ബിന്ദു : സമയം പോയതറിഞ്ഞില്ല..!😅

 

 

നീരജ് : പക്ഷേ ഞാൻ കുറേ പാട് പെട്ടിട്ടാ സമയം തള്ളി നീക്കിയത്..!

 

 

ബിന്ദു : കുഴി മടിയാ…! ശരി ഇതങ്ങോട്ടേക്ക് തള്ളി കൊണ്ട് പൊക്കൊ..

 

 

നീരജ് അറബാനയും തള്ളിക്കൊണ്ട് ചായപ്പിൻ്റെ ഭാഗത്തേക്ക് നടന്നു..!

 

 

നീരജ് : ഇതിവിടെ തട്ടിയിടണോ ചേച്ചി…?

 

 

ബിന്ദു : വേണ്ടടാ..! അത് അങ്ങനെ തന്നെ വെച്ചാമതി..!

 

 

നീരജ് : ഓക്കേ…👍

 

 

നീരജ് കയ്യും കാലും പൈപ്പിൻ്റെ ചുവട്ടിൽ കഴുകി..! ശേഷം കൈപ്പത്തിയില് വെള്ളം പിടിച്ചിട്ട് മുഖവും കഴുകി..! മുഖത്തെ വെള്ളം കൈ വിരലുകൾ കൊണ്ട് വകഞ്ഞു കളഞ്ഞു..!

 

 

ബിന്ദു : ഇന്നാടാ…

 

 

ബിന്ദു ചേച്ചി നീരജിന് നേരെ തുടയ്ക്കാൻ തോർത്ത് നീട്ടി..! നീരജ് അതും വാങ്ങി കയ്യും കാലും തുടച്ച ശേഷം അത് ചെയറിൻ്റെ കയ്യിൽ തൂക്കിയിട്ടു..!

 

 

ബിന്ദു : അതെടുത്ത് അശയിൽ വിരുത്തിയിടടാ ..!

 

 

നീരജ് : അശയാ…,🤭..! അത് അഴയാണ്…! 😅

 

 

ബിന്ദു : ഞങ്ങള് അശായെന്നാ പറയാ..! അതെന്തോ ആവട്ടെ മോൻ അത് മര്യാദയ്ക്ക് ഇട്ടേ..

 

 

നീരജ് : ഒന്ന് ഇട് ചേച്ചി..! ആഹ്..ഇപ്പൊ തന്നെ ടൈം ആയി ഞാൻ പോട്ടെ..!

 

 

നീരജ് നേരെ കോട്ടേഴ്സിലേക്ക് പോയി..! അപ്പൊ പത്രം നോക്കിക്കൊണ്ട് സിറ്റൗട്ടിൽ ശോഭമ്മ ഇരിപ്പുണ്ടായിരുന്നു..! ഒപ്പം ഫോണും നോക്കി ആ പെടലിയും…!

 

 

നീരജ് : ശോഭമ്മെ…!

 

 

നീരജിൻ്റെ വിളികേട്ട് ശോഭ പത്രം മടക്കി വച്ചു എഴുന്നേറ്റു..! കണ്ണട ഊരി പത്രത്തിൻ്റെ മേലെ വച്ചു..!

Leave a Reply

Your email address will not be published. Required fields are marked *