നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

രമ : വാടാ..

 

 

നീരജ് കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു ചെന്നു..! നീരജ് മിടിക്കുന്ന ഹൃദയവുമായി ചുറ്റും നോക്കി..! ഇനി കൃഷ്ണ വന്നു കാണില്ലേ ,അതോ തന്നെ ഇഷ്ടപ്പെട്ട് കാണില്ലേ..! നീരജിൻ്റെ മനസ്സിലൂടെ പലതരത്തിലുള്ള ചിന്തകൾ അപ്പൊ കടന്നു പോയി.

 

രമ ചേച്ചി പാത്രത്തിൽ പാൽ ഒഴിച്ച ശേഷം നീരജിൻ്റെ കയ്യിൽ കൊടുത്തു..! നീരജ് പാത്രം വാങ്ങിയ ശേഷം ചുറ്റും ഒന്നുകൂടി നോക്കി..! ശേഷം നീരജ് പുറത്തേക്ക് നടന്നു..!

 

 

രമ : ഡാ…ഒന്ന് നിന്നേ..!

 

 

പിന്നിൽ നിന്നും രമ ചേച്ചി വിളിച്ചത് കേട്ട് നീരജ് തിരിഞ്ഞ് നോക്കി..!

 

 

രമ : ഇത് കൃഷ്ണ തരാൻ പറഞ്ഞു..!

 

 

രമ ചേച്ചി നീരജിന് നേരെ മടക്കിയ ഒരു വെള്ള പേപ്പർ നീട്ടി..! നീരജ് അത് വാങ്ങി തുറന്ന് നോക്കാൻ നിൽക്കാതെ അവൻ അത് പോക്കറ്റിൽ ഇട്ടു..!

 

.

.

.

.

 

കിച്ചു : കത്തൊ..? ഈ കാലത്ത് ആരാണ്ണാ കത്തെഴുതാൻ മാത്രം വട്ടുള്ള ടീംസ്..!

 

 

നീരജ് : അവള് തന്നതാന്നാ പറഞ്ഞത്..!

 

 

കിച്ചു : അപ്പൊ ചേച്ചിയെ നിങ്ങള് കണ്ടില്ലേ..?👀

 

 

നീരജ് : അവള് ഇത് എനിക്ക് തരാൻ പറഞ്ഞിട്ട് ..സൊസൈറ്റിയിലെ ചേച്ചിൻ്റെ കയ്യിൽ കൊടുത്തു..! പുള്ളിക്കാരിയാണ് എനിക്കിത് തന്നത്..!

 

 

കിച്ചു : നിങ്ങള് തുറന്ന് നോക്കിയാ..?

 

 

നീരജ് : എന്തിനെ..? അതില് എന്താ എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കാൻ തൽക്കാലം വലിയ ബോധം ഒന്നും വേണ്ട..!

 

 

കിച്ചു : ചെലപ്പോ ഇഷ്ടം ആണെന്നാണ് എഴുതിയിരിക്കുന്നത് എങ്കിലോ..?

 

 

നീരജ് : ഇഷ്ടം ആണെങ്കിൽ നേരിട്ട് പറഞ്ഞാ പോരെ..😐

 

 

കിച്ചു : ചിലപ്പോ നാണം കൊണ്ടാണെങ്കിലോ..! നിങ്ങള് ലെറ്ററ് ഇങ്ങുതാ..

 

 

നീരജ് ലെറ്റർ കിച്ചുവിനെ നേരെ നീട്ടി..! കിച്ചു കത്ത് തുറന്നു നോക്കി,എന്നിട്ട് അതേ പോലെ നീരജിന് കൊടുത്തു..!

 

 

നീരജ് : എന്തേ വായിക്കുന്നില്ലേ..?👀

 

 

കിച്ചു : അണ്ണൻ വായിക് എന്നാലേ ഒരു ഗുംമ്മുളളു..😌

 

 

നീരജ് : അണ്ടി..പഠിക്കാൻ വിട്ടാ പഠിക്കണായിരുന്നു..!😅

 

 

കിച്ചു : നേരാ തിരുമേനി ഈപ്പച്ചൻ പള്ളി കൂടത്തിൽ പോയിട്ടില്ല..! ഒരു മരം വെട്ടുക്കാരനായിരുന്നു എൻ്റെ …

 

 

നീരജ് : അണ്ടി കത്ത് താടാ..😄

 

 

നീരജ് കിച്ചുവിന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി..!

 

 

കിച്ചു : വായിക്കാനൊക്കെ നല്ലോണം അറിയാ അണ്ണാ..! എന്നാലും ഇത് നിങ്ങള് വായിക്കുന്നതാ അതിൻ്റെ ഒരു ശരി..! ഒന്നുലേലും ഇത് നിങ്ങൾക്കുള്ള കത്തല്ലേ..😊

 

 

നീരജ് : ശരി..ഇത് ഞാൻ വായിച്ചോളം..😹 എന്നാ പിന്നെ ശെരി പോട്ടെ..

 

 

കിച്ചു : അങ്ങനെ പറഞ്ഞാ പറ്റില്ല..! കത്ത് വായിക്കുന്നത് അപ്പൊ എനിക്ക് കേൾക്കണ്ടേ..😳😅

 

 

നീരജ് : മൈരൻ..😹

 

 

കിച്ചു : വായിക്ക് ..വായിക്ക്..!

 

 

നീരജ് കത്ത് വായിക്കാന തുടങ്ങി..!

 

 

നീരജ് : നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതുന്നത്..!

 

 

കിച്ചു : ഉം…

 

 

നീരജ് : ഇനി എന്നെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്..!

 

 

കിച്ചു : ഉം…ബാക്കി..

 

 

നീരജ് : എന്തോന്ന് ബാക്കി..! ഇത്രേ ഇതിൽ ആകെ ഉള്ളൂ…

 

 

കിച്ചു ലെറ്റർ വാങ്ങി തിരിച്ചും മറിച്ചും നോക്കി..!

 

 

കിച്ചു : ഈ രണ്ട് വരി എഴുതാൻ ഒരു പേപ്പർ കളഞ്ഞു..! ഇത് നേരിട്ട് കാണുമ്പോ പറഞ്ഞാ പോരെ..

 

 

നീരജ് : നീയല്ലേ പറഞ്ഞത് നേരിട്ട് പറയാൻ നാണം ആയിരിക്കുമെന്ന്..?

 

 

കിച്ചു : അതേ…പക്ഷേ അത് ഇഷ്ടമാണെന്ന് പറയുമ്പോഴല്ലേ ആ നാണത്തിൻ്റെ ആവശ്യം ഉള്ളൂ…🧐

 

 

 

നീരജ് : ആവോ…!

 

 

കിച്ചു : അല്ല അണ്ണാ..! ഇതിൽ ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടില്ലല്ലോ..?

Leave a Reply

Your email address will not be published. Required fields are marked *