കിച്ചു പിന്നെയും ലീലയുടെ കാര്യം ഓരോന്നായി ചോദിക്കാൻ തുടങ്ങി..! ഒടുവിൽ ഗതികെട്ട് നീരജ് അവൾക്കും തനിക്കും ഇടയിൽ ഉണ്ടായ പ്രശ്നം കിച്ചുവിനോട് പറഞ്ഞു..!
കിച്ചു : ശരിക്കും തല്ലിയോണ്ണാ..! പാവം കൊച്ച്..😤
നീരജ് : പിന്നെ പാവം കൊച്ച്..! എടാ നട്ട പാതിരാത്രിക്ക് മതിലു ചാടി വരണം ഉണ്ടേൽ ഒന്നില്ലെങ്കിൽ കഴപ്പ് ഇല്ലേ വട്ട്..! അവൾക്ക് അത് രണ്ടും ഉണ്ട്..😏
കിച്ചു : എന്നാലും ഒരു പെണ്ണല്ലേ ..തല്ലണ്ടായിരുന്നു..!
നീരജ് : ഡേ…നി എൻ്റെ ഫ്രണ്ടല്ലെ അല്ലാതെ അവൾടെ അല്ലല്ലോ..! നി എന്നെ സപ്പോർട്ട് ചെയ് മൈരെ..! പിന്നെ ആദ്യം ചെടി ചട്ടി എടുത്ത് എറിഞ്ഞത് അവളാണ്..! നീയൊന്ന് ആലോചിക്ക് അന്ന് അത് കൊണ്ട് എന്തേലും എനിക്ക് പറ്റിയത് ആണേലോ..!
കിച്ചു : അതിനെ നിങ്ങക്ക് ഒന്നും പറ്റിയില്ലല്ലോ..!
നീരജ് : അപ്പൊ എനിക്കൊന്നും പറ്റാത്തത് ആണോ നിൻ്റെ സങ്കടം..! ഒരു ദിവസം മുഴുവൻ ഞാൻ പുറം ആവി പിടിച്ചു..
കിച്ചു : ആ ചേച്ചിയൊ..?
നീരജ്: അവള് ഒരാഴ്ച ബെൽറ്റ് ഒക്കെ ഇട്ട് കാവടി തലയിൽ വെച്ച പോലെ നടന്നു..😂 അവൾടെ ഒപ്പം ഒരു നത്തു പോലത്തെ ചെക്കൻ ഉണ്ടായിരുന്നു..! മൈരങ്കണൻ എൻ്റെ കയ്യില് ടയർ അഴിക്കുന്ന കമ്പി വെച്ച് തല്ലി..!
കിച്ചു : ഇത്രയൊക്കെ നടന്നിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ..👀
നീരജ് : ഉവ്വാ…ഞാൻ അടി കിട്ടിയ കാര്യം എല്ലായിടത്തും പോസ്റ്റർ ഒട്ടിച്ച് നടക്കാ…😤
കിച്ചു : എന്നാലും മുപ്പത് വയസ്സ് കഴിഞ്ഞിട്ടും പുള്ളിക്കാരി എന്താണ് കല്യാണം കഴിക്കാത്തത്..!
നീരജ് : ആ എനിക്കങ്ങനെ അറിയാനാ..! 😏
കിച്ചു : അണ്ണൻ ഒന്നും ചോദിക്കാൻ പോയില്ലേ..! അല്ലേലും അവിടത്തെ അമ്മച്ചിയും അണ്ണനും അമ്മ മകൻ പാസം ആണല്ലോ ചോദിക്കായിരുന്നില്ലേ..!
നീരജ് : നീയേ…ആ കൂട്ടം വിട്..! എന്നിട്ട് വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്..🤗
കിച്ചു : അണ്ണൻ്റെ വണ്ടി തരൊ …ഒന്ന് കോളേജിൽ പോവാൻ..!
നീരജ് : കോളേജിക്കാ..?
കിച്ചു : ഒരു കാര്യം ചെയ്യാൻ ഉണ്ട് തരൊ ..! 🙂
നീരജ് : നാളേക്ക് അല്ലെ..! രാവിലെ പാല് വാങ്ങാൻ പോണം, അച്ചുവിന് സ്കൂളിൽ കൊണ്ട് വിടണം..! അത് കഴിഞ്ഞിട്ട് പോരെ…!
കിച്ചു : മതി..! അത് കഴിഞ്ഞിട്ട് മതി…😃
നീരജ് : ഓകെ…എന്നാ പിന്നെ ഞാൻ കൂട്ടിൽ കേറട്ടെ..! ഡാ നാളെ രാവിലെ കൂടെ വരില്ലേ..!
കിച്ചു : വരാം..👍
>>>19:36
അച്ചു : നി പോടാ…! ഞാൻ നിന്നെ മിണ്ടില്ല..!😏
നീരജ് : എന്താടി..?
അച്ചു : നി എന്നെ പറ്റിച്ചില്ലേ..!😤
നീരജ് : എന്തിനെ..👀
അച്ചു : കുട്ടുമ കുട്ടു റീൽ എടുക്കാ പറഞ്ഞിട്ട്..നീയെന്നെ പറ്റിച്ചില്ലേ..!
നീരജ് : ഞാനത് മറന്നു..! നാളെ സ്കൂള് വിട്ടു വന്നിട്ട് എടുക്കാം..!
അച്ചു : ലാലി എടുത്തല്ലോ..വീഡിയോ..!
നീരജ് : ലാലിയോട് പോയി പണി നോക്കാൻ പറ..! നമ്മള് നാളെ എടുക്കും…എന്താ പോരെ..!
നീരജ് അത്രയും പറഞ്ഞ് അച്ചുവിൻ്റെ സ്നാക്ക് ബോക്സിൽ ഇരുന്ന മുറുക്ക് എടുത്തു..!
അച്ചു : ഏഹ്…😖 അമ്മാ…😩
നീരജ് : ഏഹ് അമ്മാ..😭പോടി… 😏😅
നീരജ് അച്ചുവിന് കളിയാക്കി..!
ശോഭമ്മ : എന്തിനാടാ ആ കൊച്ചിനെ കരയിക്കുന്നത്…!
നീരജ് : ഒരു മുറക്കെടുത്തതിനാണ് വല്ല പട്ടി മോങ്ങും പോലെ മോങ്ങുന്നത്..😅
അടുത്ത നിമിഷം തന്നെ അച്ചുവിൻ്റെ പല്ലുകൾ നീരജിൻ്റെ കയ്യിൽ ആഴത്തിൽ പതിഞ്ഞിറങ്ങി..!
നീരജ് : ആഹ്…😖
അച്ചു കടിച്ച ശേഷം മുത്തശ്ശിയുടെ റൂമിലേക്ക് ഓടി..! നീരജ് കടിച്ച ഭാഗം തിരിച്ചും മറിച്ചും നോക്കി..!
